6 പാപത്തിനു പരിഹാരമായി അവൻ യഹോവയ്ക്ക് അപരാധയാഗം കൊണ്ടുവരുകയും വേണം.+ ആട്ടിൻപറ്റത്തിൽനിന്ന് ഒരു പെണ്ണാട്ടിൻകുട്ടിയെയാണ് ഇങ്ങനെ പാപയാഗത്തിനായി കൊണ്ടുവരേണ്ടത്. അതു ചെമ്മരിയാടോ കോലാടോ ആകാം. അപ്പോൾ പുരോഹിതൻ അവനു പാപപരിഹാരം വരുത്തും.