-
1 തിമൊഥെയൊസ് 6:17-19വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
17 ഈ വ്യവസ്ഥിതിയിലെ* സമ്പന്നരോട്, ഗർവമില്ലാത്തവരായിരിക്കാനും അസ്ഥിരമായ ധനത്തിലല്ല,+ നമ്മൾ അനുഭവിക്കുന്നതെല്ലാം ഉദാരമായി തരുന്ന ദൈവത്തിൽ പ്രത്യാശ വെക്കാനും+ നിർദേശിക്കുക. 18 നല്ല കാര്യങ്ങൾ ചെയ്യുന്നതിൽ സമ്പന്നരും ഔദാര്യമുള്ളവരും ദാനശീലരും+ ആയി നന്മ ചെയ്യാൻ അവരോടു പറയുക. 19 അപ്പോൾ, വരുംകാലത്തേക്കുള്ള നിക്ഷേപമായി ഭദ്രമായ ഒരു അടിത്തറ പണിയാനും+ അങ്ങനെ യഥാർഥജീവനിൽ പിടിയുറപ്പിക്കാനും+ അവർക്കു സാധിക്കും.
-