-
യഹസ്‌കേൽ 1:26, 27വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
26 അവയുടെ തലയ്‌ക്കു മീതെയുള്ള വിതാനത്തിനു മുകളിൽ കാഴ്ചയ്ക്ക് ഇന്ദ്രനീലക്കല്ലുപോലുള്ള ഒന്നു ഞാൻ കണ്ടു.+ അത് ഒരു സിംഹാസനംപോലെ തോന്നിച്ചു.+ അങ്ങു മുകളിലുള്ള ആ സിംഹാസനത്തിൽ മനുഷ്യനെപ്പോലുള്ള ഒരാൾ ഇരിക്കുന്നുണ്ടായിരുന്നു.+ 27 ആ രൂപത്തിന്റെ അരക്കെട്ടുപോലെ തോന്നിച്ച ഭാഗവും അതിന്റെ മുകൾഭാഗവും രജതസ്വർണംപോലെ+ തിളങ്ങുന്നതു ഞാൻ കണ്ടു. അവിടെനിന്ന് തീ പുറപ്പെടുന്നതുപോലെ എനിക്കു തോന്നി. അരയ്‌ക്കു കീഴ്പോട്ടു തീപോലെ തോന്നിക്കുന്ന ഒന്നു ഞാൻ കണ്ടു.+ ഉജ്ജ്വലമായ ഒരു പ്രഭാവലയം ആ രൂപത്തിനു ചുറ്റുമുണ്ടായിരുന്നു.
-
-
ദാനിയേൽ 7:9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
9 “ഞാൻ നോക്കിക്കൊണ്ടിരിക്കുമ്പോൾ സിംഹാസനങ്ങൾ ഒരുക്കി. പുരാതനകാലംമുതലേ ഉള്ളവൻ+ ഇരുന്നു.+ അദ്ദേഹത്തിന്റെ വസ്‌ത്രം മഞ്ഞുപോലെ വെൺമയുള്ളതായിരുന്നു;+ തലമുടി ശുദ്ധമായ കമ്പിളിരോമംപോലെയിരുന്നു. അഗ്നിജ്വാലകളായിരുന്നു അദ്ദേഹത്തിന്റെ സിംഹാസനം; അതിന്റെ ചക്രങ്ങൾ കത്തിജ്വലിക്കുന്ന തീയും.+
-