ഹോശേയ
11 “ഇസ്രായേൽ ഒരു ബാലനായിരുന്നപ്പോൾ ഞാൻ അവനെ സ്നേഹിച്ചു,+
ഈജിപ്തിൽനിന്ന് ഞാൻ എന്റെ മകനെ വിളിച്ചുവരുത്തി.+
അവർ ബാൽവിഗ്രഹങ്ങൾക്കും
കൊത്തിയുണ്ടാക്കിയ വിഗ്രഹങ്ങൾക്കും ബലി അർപ്പിച്ചുപോന്നു.+
3 എന്നാൽ എഫ്രയീമിനെ നടക്കാൻ പഠിപ്പിച്ചതു ഞാനാണ്;+
ഞാൻ അവനെ എന്റെ കൈകളിൽ എടുത്തു.+
അവരെ സുഖപ്പെടുത്തിയതു ഞാനാണെന്ന കാര്യം അവർ മറന്നുകളഞ്ഞു.
4 മനുഷ്യരുടെ കയറുകൾകൊണ്ട്,* സ്നേഹത്തിന്റെ ചരടുകൾകൊണ്ട്, ഞാൻ അവരെ നടത്തി;+
അവരുടെ കഴുത്തിൽനിന്ന്* നുകം എടുത്തുമാറ്റി
അലിവോടെ ഞാൻ അവർക്ക് ആഹാരം നൽകി.
5 അവർ ഈജിപ്തിലേക്കു മടങ്ങിപ്പോകില്ല, പക്ഷേ അസീറിയ അവരുടെ രാജാവാകും.+
അവർ എന്റെ അടുക്കലേക്കു മടങ്ങിവരാൻ കൂട്ടാക്കിയില്ലല്ലോ.+
6 ഒരു വാൾ അവന്റെ നഗരങ്ങൾക്കു നേരെ ആഞ്ഞുവീശും.+
അവരുടെ കുടിലപദ്ധതികൾ നിമിത്തം അത് അവരുടെ ഓടാമ്പലുകൾ തകർത്ത് അവയെ നശിപ്പിക്കും.+
7 എന്നോട് അവിശ്വസ്തത കാണിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുകയാണ് എന്റെ ജനം.+
അവരെ ഉന്നതമായ ഒന്നിലേക്കു* വിളിച്ചെങ്കിലും ആരും ആ നിലയിലേക്ക് ഉയരുന്നില്ല.
8 എഫ്രയീമേ, ഞാൻ എങ്ങനെ നിന്നെ ഉപേക്ഷിക്കും?+
ഇസ്രായേലേ, ഞാൻ എങ്ങനെ നിന്നെ വിട്ടുകൊടുക്കും?
ആദ്മയോടെന്നപോലെ ഞാൻ എങ്ങനെ നിന്നോട് ഇടപെടും?
സെബോയിമിനോടു ചെയ്തതുപോലെ ഞാൻ എങ്ങനെ നിന്നോടു ചെയ്യും?+
9 ഞാൻ എന്റെ ഉഗ്രകോപം അഴിച്ചുവിടില്ല,
ഞാൻ ഇനി എഫ്രയീമിനെ നശിപ്പിക്കില്ല,+
കാരണം ഞാൻ ദൈവമാണ്, മനുഷ്യനല്ല,
നിങ്ങളുടെ ഇടയിലെ പരിശുദ്ധൻ!
ക്രോധത്തോടെ ഞാൻ നിങ്ങളുടെ നേരെ വരില്ല.
10 അവർ യഹോവയുടെ പിന്നാലെ ചെല്ലും, ദൈവം സിംഹത്തെപ്പോലെ ഗർജിക്കും.+
ദൈവം ഗർജിക്കുമ്പോൾ ദൈവമക്കൾ പേടിച്ചുവിറച്ച് പടിഞ്ഞാറുനിന്ന് വരും.+
11 അവർ ഈജിപ്തിൽനിന്ന് വരുമ്പോൾ ഒരു പക്ഷിയെപ്പോലെ പേടിക്കും.
അസീറിയയിൽനിന്ന് വരുമ്പോൾ ഒരു പ്രാവിനെപ്പോലെ ഭയന്നുവിറയ്ക്കും.+
അവരുടെ വീടുകളിൽ ഞാൻ അവരെ താമസിപ്പിക്കും” എന്ന് യഹോവ പ്രഖ്യാപിക്കുന്നു.+
എന്നാൽ യഹൂദ ഇപ്പോഴും ദൈവത്തോടുകൂടെ നടക്കുന്നു,
അവൻ വിശ്വസ്തതയോടെ അതിപരിശുദ്ധനോടു പറ്റിനിൽക്കുന്നു.”+