ദിനവൃത്താന്തം ഒന്നാം ഭാഗം
24 ഇവയാണ് അഹരോന്റെ വംശജരുടെ വിഭാഗങ്ങൾ: അഹരോന്റെ ആൺമക്കൾ: നാദാബ്, അബീഹു,+ എലെയാസർ, ഈഥാമാർ.+ 2 എന്നാൽ നാദാബും അബീഹുവും അവരുടെ അപ്പനു മുമ്പേ മരിച്ചുപോയി;+ അവർക്ക് ആൺമക്കളുണ്ടായിരുന്നില്ല. എലെയാസരും+ ഈഥാമാരും തുടർന്നും പുരോഹിതന്മാരായി സേവിച്ചു. 3 ദാവീദ് എലെയാസരിന്റെ വംശത്തിൽനിന്ന് സാദോക്കിനെയും+ ഈഥാമാരിന്റെ വംശത്തിൽനിന്ന് അഹിമേലെക്കിനെയും കൂട്ടി, ശുശ്രൂഷയുടെ അടിസ്ഥാനത്തിൽ അവരെ വിഭാഗിച്ചു. 4 ഈഥാമാരിന്റെ ആൺമക്കൾക്കുള്ളതിനെക്കാൾ കൂടുതൽ പ്രധാനികൾ എലെയാസരിന്റെ ആൺമക്കൾക്കുണ്ടായിരുന്നു. അതിനാൽ അതനുസരിച്ച് അവർ അവരെ വിഭാഗിച്ചു: എലെയാസരിന്റെ ആൺമക്കൾക്ക് അവരുടെ പിതൃഭവനങ്ങളിൽ 16 തലവന്മാർ. ഈഥാമാരിന്റെ ആൺമക്കൾക്ക് അവരുടെ പിതൃഭവനങ്ങളിൽ എട്ടു തലവന്മാർ.
5 എലെയാസരിന്റെ ആൺമക്കളിലും ഈഥാമാരിന്റെ ആൺമക്കളിലും വിശുദ്ധസ്ഥലത്തിന്റെ അധികാരികളും സത്യദൈവത്തിന്റെ അധികാരികളും ഉണ്ടായിരുന്നതുകൊണ്ട് അവർ ഇരുകൂട്ടരും നറുക്കിട്ടാണു+ തങ്ങളെത്തന്നെ വിഭാഗിച്ചത്. 6 എലെയാസരിലെ ഒരു പിതൃഭവനം, പിന്നെ ഈഥാമാരിലെ ഒരു പിതൃഭവനം എന്ന ക്രമത്തിലാണു നറുക്കിട്ടത്. രാജാവ്, പ്രഭുക്കന്മാർ, സാദോക്ക്+ പുരോഹിതൻ, അബ്യാഥാരിന്റെ+ മകൻ അഹിമേലെക്ക്,+ പുരോഹിതന്മാരുടെയും ലേവ്യരുടെയും പിതൃഭവനത്തലവന്മാർ എന്നിവരുടെ മുന്നിൽവെച്ച് ലേവ്യരുടെ സെക്രട്ടറിയായ, നെഥനയേലിന്റെ മകൻ ശെമയ്യ അവരുടെ പേരുകൾ രേഖപ്പെടുത്തി.
7 ആദ്യത്തെ നറുക്കു വീണത് യഹോയാരീബിനായിരുന്നു. രണ്ടാമത്തേത് യദയയ്ക്ക്; 8 മൂന്നാമത്തേതു ഹാരീമിന്; നാലാമത്തേതു ശെയോരീമിന്; 9 അഞ്ചാമത്തേതു മൽക്കീയയ്ക്ക്; ആറാമത്തേതു മീയാമിന്; 10 ഏഴാമത്തേതു ഹക്കോസിന്; എട്ടാമത്തേത് അബീയയ്ക്ക്;+ 11 ഒൻപതാമത്തേതു യേശുവയ്ക്ക്; പത്താമത്തേതു ശെഖന്യക്ക്; 12 11-ാമത്തേത് എല്യാശീബിന്; 12-ാമത്തേതു യാക്കീമിന്; 13 13-ാമത്തേതു ഹുപ്പെക്ക്; 14-ാമത്തേതു യേശെബെയാമിന്; 14 15-ാമത്തേതു ബിൽഗയ്ക്ക്; 16-ാമത്തേത് ഇമ്മേരിന്; 15 17-ാമത്തേതു ഹേസീരിന്; 18-ാമത്തേതു ഹപ്പിസ്സേസിന്; 16 19-ാമത്തേതു പെതഹ്യക്ക്; 20-ാമത്തേത് യഹെസ്കേലിന്; 17 21-ാമത്തേതു യാഖീന്; 22-ാമത്തേതു ഗാമൂലിന്; 18 23-ാമത്തേതു ദലായയ്ക്ക്; 24-ാമത്തേതു മയസ്യക്ക്.
19 ഇസ്രായേലിന്റെ ദൈവമായ യഹോവ അവരുടെ പൂർവികനായ അഹരോനോടു കല്പിച്ചതുപോലെ, അഹരോൻ നിശ്ചയിച്ച നടപടിക്രമമനുസരിച്ച് അവർ യഹോവയുടെ ഭവനത്തിൽ ശുശ്രൂഷിക്കാൻ വരേണ്ടത് ഈ ക്രമത്തിലായിരുന്നു.+
20 ബാക്കിയുള്ള ലേവ്യരിൽനിന്നുള്ളവർ: അമ്രാമിന്റെ+ ആൺമക്കളിൽനിന്ന് ശൂബായേൽ; ശൂബായേലിന്റെ+ ആൺമക്കളിൽനിന്ന് യഹ്ദെയ; 21 രഹബ്യയിൽനിന്ന്+ രഹബ്യയുടെ ആൺമക്കളുടെ തലവനായ യിശ്യ; 22 യിസ്ഹാര്യരിൽനിന്ന് ശെലോമോത്ത്; ശെലോമോത്തിന്റെ+ ആൺമക്കളിൽനിന്ന് യഹത്ത്; 23 ഹെബ്രോന്റെ ആൺമക്കളിൽനിന്ന് തലവനായ യരിയ,+ രണ്ടാമൻ അമര്യ, മൂന്നാമൻ യഹസീയേൽ, നാലാമൻ യക്കമെയാം; 24 ഉസ്സീയേലിന്റെ ആൺമക്കളിൽനിന്ന് മീഖ; മീഖയുടെ ആൺമക്കളിൽനിന്ന് ശാമീർ. 25 മീഖയുടെ സഹോദരനായിരുന്നു യിശ്യ; യിശ്യയുടെ ആൺമക്കളിൽനിന്ന് സെഖര്യ.
26 മെരാരിയുടെ+ ആൺമക്കൾ: മഹ്ലി, മൂശി. യയസ്യയുടെ ആൺമക്കളിൽനിന്ന് ബനൊ. 27 മെരാരിയുടെ ആൺമക്കൾ: യയസ്യയിൽനിന്ന് ബനൊ, ശോഹം, സക്കൂർ, ഇബ്രി; 28 മഹ്ലിയിൽനിന്ന് എലെയാസർ. എലെയാസരിന് ആൺമക്കളില്ലായിരുന്നു.+ 29 കീശിൽനിന്നുള്ളവർ: കീശിന്റെ ആൺമക്കളിൽനിന്ന് യരഹ്മയേൽ; 30 മൂശിയുടെ ആൺമക്കൾ: മഹ്ലി, ഏദെർ, യരീമോത്ത്.
ഇവരാണു പിതൃഭവനമനുസരിച്ച് ലേവിയുടെ ആൺമക്കൾ. 31 തങ്ങളുടെ സഹോദരന്മാരായ അഹരോന്റെ പുത്രന്മാരെപ്പോലെ ഇവരും ദാവീദ് രാജാവ്, സാദോക്ക്, അഹിമേലെക്ക്, പുരോഹിതന്മാരുടെയും ലേവ്യരുടെയും പിതൃഭവനത്തലവന്മാർ എന്നിവരുടെ മുന്നിൽവെച്ച് നറുക്കിട്ടു.+ ചേട്ടൻ എന്നോ അനിയൻ എന്നോ വ്യത്യാസം കല്പിക്കാതെയാണ് അവർ പിതൃഭവനങ്ങളുടെ നറുക്കിട്ടത്.