വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 തെസ്സലോനിക്യർ 1
  • വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

2 തെസ്സ​ലോ​നി​ക്യർ ഉള്ളടക്കം

      • ആശംസകൾ (1, 2)

      • തെസ്സ​ലോ​നി​ക്യ​യി​ലു​ള്ള​വ​രു​ടെ വിശ്വാ​സം കൂടു​തൽക്കൂ​ടു​തൽ വളരുന്നു (3-5)

      • അനുസ​രി​ക്കാ​ത്ത​വ​രോ​ടു പ്രതി​കാ​രം (6-10)

      • സഭയ്‌ക്കു​വേ​ണ്ടി​യുള്ള പ്രാർഥന (11, 12)

2 തെസ്സലോനിക്യർ 1:1

അടിക്കുറിപ്പുകള്‍

  • *

    ശീലാസ്‌ എന്നും വിളി​ച്ചി​രു​ന്നു.

ഒത്തുവാക്യങ്ങള്‍

  • +2കൊ 1:19

സൂചികകൾ

  • ഗവേഷണസഹായി

    ‘നിശ്വസ്‌തം’, പേ. 232

2 തെസ്സലോനിക്യർ 1:3

ഒത്തുവാക്യങ്ങള്‍

  • +1തെസ്സ 3:12; 4:9, 10

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    11/15/2005, പേ. 32

2 തെസ്സലോനിക്യർ 1:4

അടിക്കുറിപ്പുകള്‍

  • *

    അഥവാ “സഹി​ക്കേ​ണ്ടി​വ​ന്നി​ട്ടും.”

ഒത്തുവാക്യങ്ങള്‍

  • +1തെസ്സ 2:19
  • +1തെസ്സ 1:6; 2:14; 1പത്ര 2:21

2 തെസ്സലോനിക്യർ 1:5

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 14:22; റോമ 8:17; 2തിമ 2:12

2 തെസ്സലോനിക്യർ 1:6

ഒത്തുവാക്യങ്ങള്‍

  • +റോമ 12:19; വെളി 6:9, 10

സൂചികകൾ

  • ഗവേഷണസഹായി

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 33

    വീക്ഷാഗോപുരം,

    11/15/2004, പേ. 19

2 തെസ്സലോനിക്യർ 1:7

ഒത്തുവാക്യങ്ങള്‍

  • +മർ 8:38
  • +ലൂക്ക 17:29, 30; 1പത്ര 1:7

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    11/15/2004, പേ. 19

2 തെസ്സലോനിക്യർ 1:8

ഒത്തുവാക്യങ്ങള്‍

  • +റോമ 2:8

സൂചികകൾ

  • ഗവേഷണസഹായി

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 33

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    9/2019, പേ. 12

    വീക്ഷാഗോപുരം,

    11/15/2004, പേ. 19

    6/1/1989, പേ. 20

2 തെസ്സലോനിക്യർ 1:9

ഒത്തുവാക്യങ്ങള്‍

  • +2പത്ര 3:7

സൂചികകൾ

  • ഗവേഷണസഹായി

    ന്യായവാദം, പേ. 171-172

2 തെസ്സലോനിക്യർ 1:11

ഒത്തുവാക്യങ്ങള്‍

  • +റോമ 8:30

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

2 തെസ്സ. 1:12കൊ 1:19
2 തെസ്സ. 1:31തെസ്സ 3:12; 4:9, 10
2 തെസ്സ. 1:41തെസ്സ 2:19
2 തെസ്സ. 1:41തെസ്സ 1:6; 2:14; 1പത്ര 2:21
2 തെസ്സ. 1:5പ്രവൃ 14:22; റോമ 8:17; 2തിമ 2:12
2 തെസ്സ. 1:6റോമ 12:19; വെളി 6:9, 10
2 തെസ്സ. 1:7മർ 8:38
2 തെസ്സ. 1:7ലൂക്ക 17:29, 30; 1പത്ര 1:7
2 തെസ്സ. 1:8റോമ 2:8
2 തെസ്സ. 1:92പത്ര 3:7
2 തെസ്സ. 1:11റോമ 8:30
  • വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
  • പുതിയ ലോക ഭാഷാന്തരം (nwt)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
2 തെസ്സലോനിക്യർ 1:1-12

തെസ്സ​ലോ​നി​ക്യ​യി​ലു​ള്ള​വർക്ക്‌ എഴുതിയ രണ്ടാമത്തെ കത്ത്‌

1 പൗലോ​സും സില്വാനൊസും* തിമൊഥെയൊസും+ നമ്മുടെ പിതാ​വായ ദൈവത്തോ​ടും കർത്താ​വായ യേശുക്രി​സ്‌തു​വിനോ​ടും യോജി​പ്പി​ലുള്ള തെസ്സ​ലോ​നി​ക്യ​സ​ഭ​യ്‌ക്ക്‌ എഴുതു​ന്നത്‌:

2 പിതാവായ ദൈവ​ത്തിൽനി​ന്നും കർത്താ​വായ യേശുക്രി​സ്‌തു​വിൽനി​ന്നും നിങ്ങൾക്ക്‌ അനർഹ​ദ​യ​യും സമാധാ​ന​വും!

3 സഹോദരങ്ങളേ, നിങ്ങളു​ടെ വിശ്വാ​സം കൂടു​തൽക്കൂ​ടു​തൽ വളരു​ക​യും നിങ്ങൾക്ക്‌ എല്ലാവർക്കും പരസ്‌പ​ര​മുള്ള സ്‌നേഹം വർധിച്ചുവരുകയും+ ചെയ്യു​ന്ന​തുകൊണ്ട്‌ എപ്പോ​ഴും നിങ്ങൾക്കു​വേണ്ടി ദൈവത്തോ​ടു നന്ദി പറയാൻ ഞങ്ങൾ ബാധ്യ​സ്ഥ​രാണ്‌. അത്‌ ഉചിത​വു​മാണ്‌. 4 ഇക്കാരണത്താൽ ദൈവ​സ​ഭ​ക​ളിൽ ഞങ്ങൾ നിങ്ങ​ളെ​ക്കു​റിച്ച്‌ അഭിമാനത്തോടെയാണു+ സംസാ​രി​ക്കു​ന്നത്‌. ഇത്ര​യെ​ല്ലാം ഉപദ്ര​വ​ങ്ങ​ളും കഷ്ടതക​ളും ഉണ്ടായിട്ടും*+ നിങ്ങൾ സഹനശ​ക്തി​യും വിശ്വാ​സ​വും കാണി​ക്കു​ന്ന​ല്ലോ. 5 ഇതൊക്കെ ദൈവ​ത്തി​ന്റെ വിധി നീതി​യു​ള്ള​താണ്‌ എന്നതിന്റെ തെളി​വാണ്‌. ആ വിധി​യു​ടെ അടിസ്ഥാ​ന​ത്തി​ലാ​ണ​ല്ലോ നിങ്ങളെ ദൈവ​രാ​ജ്യ​ത്തി​നു യോഗ്യ​രാ​യി കണക്കാ​ക്കു​ന്നത്‌. വാസ്‌ത​വ​ത്തിൽ നിങ്ങൾ കഷ്ടത സഹിക്കു​ന്ന​തു​തന്നെ ഈ ദൈവ​രാ​ജ്യ​ത്തി​നുവേ​ണ്ടി​യാണ്‌.+

6 നിങ്ങളെ കഷ്ടപ്പെ​ടു​ത്തു​ന്ന​വർക്ക്‌ അതിനു പകരമാ​യി കഷ്ടത നൽകു​ന്ന​തുകൊണ്ട്‌ ദൈവ​ത്തി​ന്റെ വിധി നീതി​യു​ള്ള​താണ്‌.+ 7 എന്നാൽ ഇപ്പോൾ കഷ്ടത സഹിക്കുന്ന നിങ്ങൾക്ക്‌, കർത്താ​വായ യേശു തന്റെ ശക്തരായ ദൂതന്മാരോടൊപ്പം+ സ്വർഗ​ത്തിൽനിന്ന്‌ അഗ്നിജ്വാ​ല​യിൽ വെളിപ്പെടുമ്പോൾ+ ഞങ്ങളുടെ​കൂ​ടെ ആശ്വാസം കിട്ടും. 8 ദൈവത്തെ അറിയാ​ത്ത​വരോ​ടും നമ്മുടെ കർത്താ​വായ യേശു​വിനെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത അനുസ​രി​ക്കാ​ത്ത​വരോ​ടും അപ്പോൾ പ്രതി​കാ​രം ചെയ്യും.+ 9 ഇക്കൂട്ടർക്കു വിധി​ക്കുന്ന നിത്യ​നാ​ശ​മെന്ന ശിക്ഷ അവർ അനുഭ​വി​ക്കും.+ പിന്നെ അവരെ കർത്താ​വി​ന്റെ സന്നിധി​യി​ലോ കർത്താ​വി​ന്റെ ശക്തിയു​ടെ മഹത്ത്വ​ത്തി​ലോ കാണില്ല. 10 കർത്താവ്‌ തന്റെ വിശു​ദ്ധ​രിൽ മഹത്ത്വപ്പെ​ടാൻ വരുന്ന നാളിൽ, വിശ്വ​സിച്ച എല്ലാവർക്കും ഭയാദ​രവ്‌ തോന്നാൻ ഇടയാ​ക്കുന്ന നാളിൽ, ആയിരി​ക്കും ഇതു സംഭവി​ക്കുക. ഞങ്ങൾ പറഞ്ഞ കാര്യങ്ങൾ വിശ്വ​സി​ച്ച​തുകൊണ്ട്‌ നിങ്ങളും അക്കൂട്ട​ത്തി​ലു​ണ്ടാ​യി​രി​ക്കും.

11 ഇക്കാര്യം മനസ്സിൽപ്പി​ടി​ച്ചുകൊണ്ട്‌ ഞങ്ങൾ എപ്പോ​ഴും നിങ്ങൾക്കു​വേണ്ടി പ്രാർഥി​ക്കാ​റുണ്ട്‌. നമ്മുടെ ദൈവം നിങ്ങളെ തന്റെ വിളിക്കു യോഗ്യ​രാ​യി കണക്കാക്കട്ടെയെന്നും+ താൻ ചെയ്യാൻ താത്‌പ​ര്യപ്പെ​ടുന്ന എല്ലാ നന്മകളും നിങ്ങളു​ടെ വിശ്വാ​സ​ത്തി​ന്റെ പ്രവൃ​ത്തി​ക​ളും തന്റെ ശക്തി ഉപയോ​ഗിച്ച്‌ പൂർത്തി​യാ​ക്കട്ടെയെ​ന്നും ആണ്‌ ഞങ്ങളുടെ പ്രാർഥന. 12 അങ്ങനെ, നമ്മുടെ ദൈവ​ത്തിന്റെ​യും കർത്താ​വായ യേശുക്രി​സ്‌തു​വിന്റെ​യും അനർഹ​ദ​യ​യ്‌ക്ക​നു​സ​രിച്ച്‌ കർത്താ​വായ യേശു​വി​ന്റെ പേര്‌ നിങ്ങളി​ലൂ​ടെ മഹത്ത്വപ്പെ​ടാ​നും നിങ്ങൾ യേശു​വിനോ​ടുള്ള യോജി​പ്പിൽ മഹത്ത്വപ്പെ​ടാ​നും ഇടയാ​കട്ടെ.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക