വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ന്യായാധിപന്മാർ 7
  • വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

ന്യായാ​ധി​പ​ന്മാർ ഉള്ളടക്കം

      • ഗിദെ​യോ​നും 300 പടയാ​ളി​ക​ളും (1-8)

      • ഗിദെ​യോ​ന്റെ സൈന്യം മിദ്യാ​നെ തോൽപ്പി​ക്കു​ന്നു (9-25)

        • “യഹോ​വ​യു​ടെ​യും ഗിദെ​യോ​ന്റെ​യും വാൾ!” (20)

        • മിദ്യാ​ന്യ​പാ​ള​യ​ത്തിൽ ആശയക്കു​ഴപ്പം (21, 22)

ന്യായാധിപന്മാർ 7:1

ഒത്തുവാക്യങ്ങള്‍

  • +ന്യായ 6:11, 32

ന്യായാധിപന്മാർ 7:2

ഒത്തുവാക്യങ്ങള്‍

  • +1ശമു 14:6; 2ദിന 14:11
  • +1ശമു 17:47

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    1/15/2005, പേ. 25-26

ന്യായാധിപന്മാർ 7:3

ഒത്തുവാക്യങ്ങള്‍

  • +ആവ 20:8

സൂചികകൾ

  • ഗവേഷണസഹായി

    ‘നിശ്വസ്‌തം’, പേ. 41

ന്യായാധിപന്മാർ 7:7

ഒത്തുവാക്യങ്ങള്‍

  • +ന്യായ 7:2

ന്യായാധിപന്മാർ 7:8

ഒത്തുവാക്യങ്ങള്‍

  • +ന്യായ 6:33

ന്യായാധിപന്മാർ 7:9

ഒത്തുവാക്യങ്ങള്‍

  • +ന്യായ 3:9, 10; 4:14

ന്യായാധിപന്മാർ 7:11

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “നിന്റെ കരങ്ങൾ ശക്തി പ്രാപി​ക്കും.”

ന്യായാധിപന്മാർ 7:12

ഒത്തുവാക്യങ്ങള്‍

  • +ന്യായ 6:33
  • +ന്യായ 6:3, 5

ന്യായാധിപന്മാർ 7:13

ഒത്തുവാക്യങ്ങള്‍

  • +ന്യായ 6:16

ന്യായാധിപന്മാർ 7:14

ഒത്തുവാക്യങ്ങള്‍

  • +ന്യായ 6:14
  • +ന്യായ 7:7

ന്യായാധിപന്മാർ 7:15

ഒത്തുവാക്യങ്ങള്‍

  • +ന്യായ 7:11

ന്യായാധിപന്മാർ 7:16

ഒത്തുവാക്യങ്ങള്‍

  • +ന്യായ 7:8

ന്യായാധിപന്മാർ 7:19

അടിക്കുറിപ്പുകള്‍

  • *

    രാത്രി ഏകദേശം 10 മണിമു​തൽ 2 മണിവ​രെ​യുള്ള സമയം.

ഒത്തുവാക്യങ്ങള്‍

  • +ന്യായ 7:8
  • +ന്യായ 7:16

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2005, പേ. 16

ന്യായാധിപന്മാർ 7:20

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    10/1/1997, പേ. 31

ന്യായാധിപന്മാർ 7:21

ഒത്തുവാക്യങ്ങള്‍

  • +പുറ 14:25; 2രാജ 7:6, 7

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    10/1/1997, പേ. 31

ന്യായാധിപന്മാർ 7:22

ഒത്തുവാക്യങ്ങള്‍

  • +2ദിന 20:23
  • +1രാജ 19:16

ന്യായാധിപന്മാർ 7:23

ഒത്തുവാക്യങ്ങള്‍

  • +ന്യായ 6:35

ന്യായാധിപന്മാർ 7:25

ഒത്തുവാക്യങ്ങള്‍

  • +സങ്ക 83:11; യശ 10:26
  • +ന്യായ 8:4

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

ന്യായാ. 7:1ന്യായ 6:11, 32
ന്യായാ. 7:21ശമു 14:6; 2ദിന 14:11
ന്യായാ. 7:21ശമു 17:47
ന്യായാ. 7:3ആവ 20:8
ന്യായാ. 7:7ന്യായ 7:2
ന്യായാ. 7:8ന്യായ 6:33
ന്യായാ. 7:9ന്യായ 3:9, 10; 4:14
ന്യായാ. 7:12ന്യായ 6:33
ന്യായാ. 7:12ന്യായ 6:3, 5
ന്യായാ. 7:13ന്യായ 6:16
ന്യായാ. 7:14ന്യായ 6:14
ന്യായാ. 7:14ന്യായ 7:7
ന്യായാ. 7:15ന്യായ 7:11
ന്യായാ. 7:16ന്യായ 7:8
ന്യായാ. 7:19ന്യായ 7:8
ന്യായാ. 7:19ന്യായ 7:16
ന്യായാ. 7:21പുറ 14:25; 2രാജ 7:6, 7
ന്യായാ. 7:222ദിന 20:23
ന്യായാ. 7:221രാജ 19:16
ന്യായാ. 7:23ന്യായ 6:35
ന്യായാ. 7:25സങ്ക 83:11; യശ 10:26
ന്യായാ. 7:25ന്യായ 8:4
  • വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
  • പുതിയ ലോക ഭാഷാന്തരം (nwt)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
ന്യായാധിപന്മാർ 7:1-25

ന്യായാ​ധി​പ​ന്മാർ

7 അങ്ങനെ യരുബ്ബാൽ എന്ന ഗിദെയോനും+ കൂടെ​യുള്ള ജനവും അതിരാ​വി​ലെ എഴു​ന്നേറ്റ്‌ ഹരോ​ദി​ലെ നീരു​റ​വിന്‌ അരികെ പാളയ​മ​ടി​ച്ചു. മിദ്യാ​ന്റെ പാളയം അവരുടെ വടക്ക്‌, താഴ്‌വ​ര​യി​ലുള്ള മോരെ കുന്നിന്‌ അടുത്താ​യി​രു​ന്നു. 2 യഹോവ ഗിദെയോനോ​ടു പറഞ്ഞു: “നിന്റെ​കൂടെ​യുള്ള ജനം അധിക​മാണ്‌.+ ‘എന്റെ കൈതന്നെ എന്നെ രക്ഷിച്ചു’ എന്ന്‌ ഇസ്രാ​യേൽ എന്റെ മുന്നിൽ വീമ്പി​ള​ക്കാ​തി​രി​ക്കാൻ ഞാൻ മിദ്യാ​നെ അവരുടെ കൈയിൽ ഏൽപ്പി​ക്കില്ല.+ 3 അതുകൊണ്ട്‌ ജനം കേൾക്കെ ഇങ്ങനെ പറയുക: ‘പേടി​യും പരി​ഭ്ര​മ​വും ഉള്ളവ​രെ​ല്ലാം വീട്ടി​ലേക്കു മടങ്ങിപ്പോ​കട്ടെ.’”+ അങ്ങനെ, ഗിദെ​യോൻ അവരെ പരീക്ഷി​ച്ചു. അപ്പോൾ 22,000 പേർ തിരികെ വീട്ടി​ലേക്കു പോയി, 10,000 പേർ ബാക്കി​യാ​യി.

4 എന്നിട്ടും യഹോവ ഗിദെയോനോ​ടു പറഞ്ഞു: “ഇപ്പോ​ഴും ജനം അധിക​മാണ്‌. അവരെ വെള്ളത്തി​ന്‌ അടു​ത്തേക്കു കൊണ്ടുപോ​കുക. അവി​ടെവെച്ച്‌ ഞാൻ അവരെ നിനക്കു​വേണ്ടി പരീക്ഷി​ക്കും. ‘ഇവൻ നിന്റെ​കൂ​ടെ പോരട്ടെ’ എന്നു ഞാൻ പറയു​ന്ന​യാൾ നിന്റെ​കൂ​ടെ പോരട്ടെ. എന്നാൽ ‘ഇവൻ നിന്റെ​കൂ​ടെ പോ​രേണ്ടാ’ എന്നു ഞാൻ പറയു​ന്ന​യാൾ നിന്റെ​കൂ​ടെ വരരുത്‌.” 5 അങ്ങനെ ഗിദെ​യോൻ ജനത്തെ താഴെ വെള്ളത്തി​ന്‌ അടു​ത്തേക്കു കൊണ്ടു​വന്നു.

അപ്പോൾ യഹോവ ഗിദെയോനോ​ടു പറഞ്ഞു: “മുട്ടു​കു​ത്തി കുനിഞ്ഞ്‌ വെള്ളം കുടി​ക്കു​ന്ന​വരെ​യും നായ കുടി​ക്കുംപോ​ലെ വെള്ളം നക്കിക്കു​ടി​ക്കു​ന്ന​വരെ​യും തമ്മിൽ വേർതി​രി​ക്കുക.” 6 വെള്ളം കൈയിലെ​ടുത്ത്‌ നക്കിക്കു​ടി​ച്ചവർ ആകെ 300 പേരാ​യി​രു​ന്നു. ബാക്കി​യു​ള്ള​വരെ​ല്ലാം മുട്ടു​കു​ത്തി കുനി​ഞ്ഞാ​ണു വെള്ളം കുടി​ച്ചത്‌.

7 യഹോവ ഗിദെയോനോ​ടു പറഞ്ഞു: “വെള്ളം നക്കിക്കു​ടിച്ച 300 പേരെ ഉപയോ​ഗിച്ച്‌ ഞാൻ നിങ്ങളെ രക്ഷിക്കും. മിദ്യാ​നെ ഞാൻ നിന്റെ കൈയിൽ ഏൽപ്പി​ക്കും.+ ബാക്കി​യു​ള്ളവർ തിരികെ വീടു​ക​ളിലേക്കു പോകട്ടെ.” 8 ജനത്തിന്റെ കൈയിൽനി​ന്ന്‌ ഭക്ഷണസാ​ധ​ന​ങ്ങ​ളും കൊമ്പു​കൊണ്ടുള്ള വാദ്യ​ങ്ങ​ളും വാങ്ങി​യശേഷം ഗിദെ​യോൻ ജനത്തെ അവരുടെ വീടു​ക​ളിലേക്കു പറഞ്ഞയച്ചു. ആ 300 പേരെ മാത്രം തന്റെകൂ​ടെ നിറുത്തി. മിദ്യാ​ന്റെ പാളയം താഴെ താഴ്‌വ​ര​യി​ലാ​യി​രു​ന്നു.+

9 ആ രാത്രി യഹോവ ഗിദെയോനോ​ടു പറഞ്ഞു: “ചെന്ന്‌ മിദ്യാ​ന്യ​രു​ടെ പാളയത്തെ ആക്രമി​ക്കുക. ഞാൻ അവരെ നിന്റെ കൈയിൽ തന്നിരി​ക്കു​ന്നു.+ 10 എന്നാൽ അവരെ ആക്രമി​ക്കാൻ നിനക്കു ഭയമാണെ​ങ്കിൽ നിന്റെ ഭൃത്യ​നായ പൂര​യെ​യും കൂട്ടി അവരുടെ പാളയ​ത്തിലേക്കു ചെല്ലുക. 11 എന്നിട്ട്‌ അവർ സംസാ​രി​ക്കു​ന്നതു ശ്രദ്ധി​ച്ചുകേൾക്കുക. അപ്പോൾ പാളയത്തെ ആക്രമി​ക്കാൻ നിനക്കു ധൈര്യം കിട്ടും.”* അങ്ങനെ ഗിദെയോ​നും ഭൃത്യ​നായ പൂരയും ശത്രു​സൈ​ന്യ​ത്തി​ന്റെ പാളയ​ത്തിന്‌ അടു​ത്തേക്ക്‌ ഇറങ്ങി​ച്ചെന്നു.

12 മിദ്യാന്യരും അമാ​ലേ​ക്യ​രും കിഴക്കരും+ ഒരു വെട്ടു​ക്കി​ളി​ക്കൂ​ട്ടംപോ​ലെ ആ താഴ്‌വ​രയെ മൂടി​യി​രു​ന്നു. അവരുടെ ഒട്ടകങ്ങൾ കടൽത്തീ​രത്തെ മണൽത്ത​രി​കൾപോ​ലെ അസംഖ്യ​മാ​യി​രു​ന്നു.+ 13 ഗിദെയോൻ പാളയ​ത്തിൽ ചെന്ന സമയത്ത്‌ ഒരാൾ സുഹൃ​ത്തിനോ​ടു തന്റെ സ്വപ്‌നം വിവരി​ക്കു​ന്നതു കേട്ടു. അയാൾ പറഞ്ഞു: “ഇതാണു ഞാൻ കണ്ട സ്വപ്‌നം: വട്ടത്തി​ലുള്ള ഒരു ബാർളി​യപ്പം മിദ്യാ​ന്റെ പാളയ​ത്തിലേക്ക്‌ ഉരുണ്ടു​രുണ്ട്‌ വന്നു.+ അത്‌ ഒരു കൂടാ​ര​ത്തിൽ ശക്തിയാ​യി വന്നിടി​ച്ച്‌ കൂടാരം തള്ളി മറിച്ചി​ട്ടു. അങ്ങനെ കൂടാരം തകർന്ന്‌ നിലംപൊ​ത്തി.” 14 അപ്പോൾ സുഹൃത്ത്‌ പറഞ്ഞു: “ഇതു യോവാ​ശി​ന്റെ മകനായ ഗിദെ​യോൻ എന്ന ഇസ്രായേ​ല്യ​ന്റെ വാളല്ലാ​തെ മറ്റൊ​ന്നു​മല്ല.+ ദൈവം മിദ്യാനെ​യും ഈ പാളയത്തെ​യും ഗിദെയോ​ന്റെ കൈയിൽ ഏൽപ്പി​ച്ചി​രി​ക്കു​ന്നു.”+

15 സ്വപ്‌നവും അതിന്റെ അർഥവും+ കേട്ട ഉടനെ ഗിദെ​യോൻ കുമ്പിട്ട്‌ ദൈവത്തെ ആരാധി​ച്ചു. പിന്നെ ഗിദെ​യോൻ ഇസ്രായേ​ലി​ന്റെ പാളയ​ത്തിലേക്കു തിരി​ച്ചുപോ​യി ഇങ്ങനെ പറഞ്ഞു: “എഴു​ന്നേൽക്കൂ! ഇതാ, മിദ്യാ​ന്റെ പാളയത്തെ യഹോവ നിങ്ങളു​ടെ കൈയിൽ തന്നിരി​ക്കു​ന്നു.” 16 എന്നിട്ട്‌ ആ 300 പേരെ മൂന്നു പടക്കൂ​ട്ട​മാ​യി വിഭാ​ഗിച്ച്‌ അവരുടെയെ​ല്ലാം കൈയിൽ കൊമ്പു​കൊണ്ടുള്ള വാദ്യ​ങ്ങ​ളും+ വലിയ കുടങ്ങ​ളും കുടങ്ങൾക്കു​ള്ളിൽ തീപ്പന്ത​ങ്ങ​ളും കൊടു​ത്തു. 17 പിന്നെ അവരോ​ടു പറഞ്ഞു: “ഞാൻ ചെയ്യു​ന്നതു നോക്കി അതു​പോലെ​തന്നെ ചെയ്യുക. പാളയ​ത്തി​ന്റെ അടുത്ത്‌ എത്തു​മ്പോൾ ഞാൻ ചെയ്യു​ന്ന​തു​തന്നെ നിങ്ങളും ചെയ്യണം. 18 ഞാനും എന്റെകൂടെ​യു​ള്ള​വ​രും കൊമ്പു വിളി​ക്കുമ്പോൾ നിങ്ങളും പാളയ​ത്തി​നു ചുറ്റും നിന്ന്‌ കൊമ്പു വിളി​ക്കു​ക​യും, ‘യഹോ​വ​യ്‌ക്കും ഗിദെയോ​നും വേണ്ടി!’ എന്ന്‌ ഉച്ചത്തിൽ വിളി​ച്ചു​പ​റ​യു​ക​യും വേണം.”

19 മധ്യയാമത്തിന്റെ* ആരംഭ​ത്തിൽ, ആ യാമത്തി​ലെ കാവൽഭ​ട​ന്മാർ വന്ന ഉടനെ, ഗിദെയോ​നും കൂടെ​യുള്ള 100 പേരും പാളയ​ത്തിന്‌ അടുത്ത്‌ എത്തി. അവർ കൊമ്പു വിളിച്ച്‌+ അവരുടെ കൈയി​ലു​ണ്ടാ​യി​രുന്ന കുടങ്ങൾ+ ഉടച്ചു. 20 അങ്ങനെ മൂന്നു പടക്കൂ​ട്ട​ങ്ങ​ളും കൊമ്പു വിളിച്ച്‌ വലിയ കുടങ്ങൾ ഉടച്ചു. അവർ തീപ്പന്തം ഇടതു​കൈ​യി​ലും കൊമ്പ്‌ വലതു​കൈ​യി​ലും പിടിച്ചു. എന്നിട്ട്‌ കൊമ്പു വിളിച്ച്‌, “യഹോ​വ​യുടെ​യും ഗിദെയോന്റെ​യും വാൾ!” എന്ന്‌ ഉച്ചത്തിൽ വിളി​ച്ചു​പ​റഞ്ഞു. 21 ആ സമയമത്ര​യും അവരെ​ല്ലാം പാളയ​ത്തി​നു ചുറ്റും അവരവ​രു​ടെ സ്ഥാനത്തു​തന്നെ നിന്നു. ശത്രു​സൈ​ന്യം മുഴുവൻ നിലവി​ളി​ച്ചുകൊണ്ട്‌ ഓടാൻതു​ടങ്ങി.+ 22 ആ 300 പേരും കൊമ്പു വിളി​ച്ചുകൊ​ണ്ടി​രു​ന്നു. അപ്പോൾ, പാളയ​ത്തി​ലു​ള്ള​വരെ​ല്ലാം വാൾ എടുത്ത്‌ പരസ്‌പരം പോരാടാൻ+ യഹോവ ഇടയാക്കി. ആ സൈന്യം സെരേ​ര​യ്‌ക്കുള്ള വഴിയേ ബേത്ത്‌-ശിത്ത വരെയും തബ്ബത്തിന്‌ അടുത്തുള്ള ആബേൽ-മെഹോലയുടെ+ അതിർത്തി വരെയും ഓടിപ്പോ​യി.

23 നഫ്‌താലിയിൽനിന്നും ആശേരിൽനി​ന്നും മനശ്ശെയിൽനിന്നും+ ഇസ്രായേ​ല്യ​രെ വിളി​ച്ചു​കൂ​ട്ടി; അവർ മിദ്യാ​ന്യ​രെ പിന്തു​ടർന്നു. 24 ഗിദെയോൻ എഫ്രയീം​മ​ല​നാ​ട്ടിൽ എല്ലായി​ട​ത്തും ദൂതന്മാ​രെ അയച്ച്‌ ഇങ്ങനെ അറിയി​ച്ചു: “ചെന്ന്‌ മിദ്യാ​നെ ആക്രമി​ക്കുക. അവർ എത്തും​മു​മ്പേ ബേത്ത്‌-ബാരയി​ലും യോർദാൻ നദിയി​ലും ഉള്ള കടവുകൾ പിടിച്ചെ​ടു​ക്കുക.” അങ്ങനെ എഫ്രയീ​മി​ലെ എല്ലാ പുരു​ഷ​ന്മാ​രും ഒരുമി​ച്ചു​കൂ​ടി ബേത്ത്‌-ബാരയിലെ​യും യോർദാ​നിലെ​യും കടവുകൾ പിടിച്ചെ​ടു​ത്തു. 25 അവർ മിദ്യാ​നി​ലെ രണ്ടു പ്രഭു​ക്ക​ന്മാ​രെ, ഓരേ​ബിനെ​യും സേബിനെ​യും, പിടിച്ചു. അവർ ഓരേ​ബി​നെ ഓരേ​ബി​ന്റെ പാറയിൽവെ​ച്ചും സേബിനെ സേബിന്റെ മുന്തി​രി​ച്ച​ക്കിൽവെ​ച്ചും കൊന്നു.+ അവർ പിന്നെ​യും മിദ്യാ​നെ പിന്തു​ടർന്നു.+ ഓരേ​ബിന്റെ​യും സേബിന്റെ​യും തല അവർ യോർദാൻ പ്രദേ​ശത്ത്‌ ഗിദെയോ​ന്റെ അടുത്ത്‌ കൊണ്ടു​വന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക