വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • nwtstg
  • ഫൈലോ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഫൈലോ
  • പദാവലി
  • സമാനമായ വിവരം
  • അലക്‌സാൻഡ്രിയയിലെ ഫൈലോ തിരുവെഴുത്തിനെ സിദ്ധാന്തവുമായി കൂട്ടിക്കുഴയ്‌ക്കുന്നു
    2005 വീക്ഷാഗോപുരം
  • ഗ്രീക്ക്‌ തത്ത്വശാസ്‌ത്രം—അത്‌ ക്രിസ്‌ത്യാനിത്വത്തെ സമ്പന്നമാക്കിയോ?
    വീക്ഷാഗോപുരം—1999
  • ലോകത്തെ മാറ്റിമറിച്ച ഒരു ബൈബിൾ പരിഭാഷ
    വീക്ഷാഗോപുരം—1998
  • ചിലർ വീണ്ടും ജനിക്കുന്നതിന്റെ കാരണം
    വീക്ഷാഗോപുരം—1993
കൂടുതൽ കാണുക
പദാവലി
nwtstg

ഫൈലോ

(ഏ. ബി.സി. 20-10 മുതൽ ഏ. എ.ഡി. 50 വരെ) ഈജിപ്‌തിലെ അലക്‌സാൻഡ്രിയയിൽ ജീവിച്ചിരുന്ന ഒരു ജൂതയെഴുത്തുകാരനും തത്ത്വജ്ഞാനിയും ആയിരുന്നു ഫൈലോ. അലക്‌സാൻഡ്രിയയിലെ ഫൈലോ എന്നു പൊതുവേ അറിയപ്പെട്ടിരുന്ന ഇദ്ദേഹത്തിന്റെ ജൂതപശ്ചാത്തലം കാരണം ഇദ്ദേഹത്തിനു ഫൈലോ ജൂദിയസ്‌ എന്നൊരു പേരുമുണ്ടായിരുന്നു.

അക്കാലത്ത്‌ ഈജിപ്‌തിൽ ജീവിച്ചിരുന്ന പല ജൂതന്മാരെയുംപോലെ ഫൈലോയും ഗ്രീക്കാണു സംസാരിച്ചിരുന്നത്‌. ബൈബിൾ പഠിക്കാൻ അദ്ദേഹം ഉപയോഗിച്ചിരുന്നത്‌, എബ്രായതിരുവെഴുത്തുകളുടെ ഗ്രീക്ക്‌ സെപ്‌റ്റുവജിന്റ്‌ പരിഭാഷയാണ്‌. ക്രിസ്‌തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ ഉപയോഗിച്ചിരിക്കുന്ന ചില ഗ്രീക്കുപദങ്ങൾ അദ്ദേഹത്തിന്റെ കൃതികളിലും കാണുന്നതുകൊണ്ട്‌ ആ ഗ്രന്ഥങ്ങൾ പരിശോധിച്ചാൽ അത്തരം ബൈബിൾപദങ്ങളുടെ അർഥതലങ്ങൾ മനസ്സിലാക്കാനാകും. അദ്ദേഹത്തിന്റെ കൃതികളിൽ ബൈബിൾവിദ്യാർഥികൾക്കു താത്‌പര്യമുള്ളതും ഇതുകൊണ്ടുതന്നെയാണ്‌.​—മത്ത 19:28-ന്റെ പഠനക്കുറിപ്പു കാണുക.

സത്യമതം ഒന്നേയുള്ളൂ എന്നും അതു ജൂതമതമാണെന്നും ഫൈലോ വിശ്വസിച്ചിരുന്നു. അതുകൊണ്ടുതന്നെ മറ്റു ജനതകളിൽപ്പെട്ടവരെ ദൈവത്തിലേക്കു നയിക്കാനായി അദ്ദേഹം ജൂതമതത്തെ അവർക്ക്‌ ആകർഷകമായ രീതിയിൽ അവതരിപ്പിച്ചു. എന്നാൽ അതിനായി അദ്ദേഹം തിരുവെഴുത്തുകളെ പ്ലേറ്റോയുടേതുപോലുള്ള ഗ്രീക്ക്‌ തത്ത്വചിന്തയുമായി കൂട്ടിക്കലർത്തി. ദൈവം അസ്‌തിത്വത്തിലുണ്ടെന്ന്‌ അദ്ദേഹം വാദിച്ചെങ്കിലും ദൈവത്തിനു “തനതായ വ്യക്തിത്വഗുണങ്ങൾ ഇല്ല” എന്നും ദൈവത്തെക്കുറിച്ച്‌ ആർക്കും “മനസ്സിലാക്കാനാകില്ല” എന്നും ആയിരുന്നു ഫൈലോയുടെ അവകാശവാദം. അതുകൊണ്ടുതന്നെ ദൈവത്തിനു വ്യക്തിപരമായ ഒരു പേര്‌ ഉണ്ടായിരിക്കാനാകില്ലെന്നും അദ്ദേഹം വിശ്വസിച്ചു.

പല നാമമാത്ര ക്രിസ്‌ത്യാനികളും ആത്മാവിന്റെ അമർത്യത എന്ന തിരുവെഴുത്തുവിരുദ്ധമായ ഉപദേശം സ്വീകരിക്കാനുള്ള കാരണങ്ങളിലൊന്ന്‌ ഫൈലോയുടെ കൃതികളായിരുന്നു. ഇനി, ത്രിത്വം എന്ന ബൈബിൾവിരുദ്ധമായ ആശയം ഉത്ഭവിക്കാനുള്ള ഒരു കാരണവും ലോഗൊസിനെക്കുറിച്ചുള്ള (അഥവാ, വചനത്തെക്കുറിച്ചുള്ള) ഫൈലോയുടെതന്നെ ഉപദേശമായിരുന്നു.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക