പേജ് രണ്ട്
“അവർ നാടോടിക്കൂട്ടങ്ങളായി ചുറ്റിക്കറങ്ങുകയും നിർമ്മാണ പൈപ്പുകൾക്കുള്ളിലോ ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങളിലെ എലിശല്യമുള്ള നിലവറകളിലോ തെരുക്കോണുകളിലോ ദുരിതപൂർണ്ണമായ കൂനകളായി കിടന്നുറങ്ങുന്നു. അവരുടെ കിടക്കകൾ കീറിയ പത്രക്കടലാസുകളാണ്, അവരുടെ വസ്ത്രം കേവലം കീറത്തുണികളാണ്. അവർ ഉന്തിയും തള്ളിയും വ്യഭിചാരത്തിലും കുറ്റകൃത്യങ്ങളിലും ഏർപ്പെട്ടും ദിവസങ്ങൾ ചെലവഴിക്കുന്നു. അവർ അന്യോന്യവും കടന്നുപോകുന്നവരെയും ഇരയാക്കുന്നു.” അവർ ആരാണ്? ഒരു വലിയ ലത്തീൻ-അമേരിക്കൻ നഗരത്തിൽ പാർക്കുന്ന തെരുവിന്റെ മക്കൾ എന്ന് റ്റൈം മാസിക റിപ്പോർട്ടുചെയ്യുന്നു. എന്നാൽ അവർക്ക് ലോകത്തിലെ മിക്കവാറുമെല്ലാ നഗരങ്ങളിലെയും ഭവനരഹിതരായ ചെറുപ്പക്കാരായിരിക്കാൻ കഴിയും. അവർ ദശലക്ഷക്കണക്കിനുണ്ട്, അവരുടെ സംഖ്യ റെക്കോഡ് നിരക്കിൽ പെരുകുകയാണ്.