“യഥാർത്ഥത്തിൽ നിങ്ങൾ മനുഷ്യരെക്കുറിച്ചു ചിന്തയുള്ളവരാണ്”
വാച്ച്ടവർ സൊസൈററിയുടെ പ്രസിദ്ധീകരണങ്ങൾ വായിക്കുന്നത് ആസ്വദിക്കുന്ന യു.എസ്.എ. കാലിഫോർണിയായിലെ ഒരു മമനുഷ്യന്റെ നിഗമനം അതായിരുന്നു. ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏററവും മഹാനായ മനുഷ്യൻ എന്ന പുസ്തകത്തെക്കുറിച്ച് അദ്ദേഹം എഴുതുന്നു:
“ഞാൻ ഇപ്പോൾ അതു രണ്ടാം തവണ വായിച്ചുകൊണ്ടിരിക്കുന്നു, അത് കേവലം വിരസമായ വായന അല്ല. പുസ്തകം വളരെ പ്രബോധനാത്മകമാണെന്നു മാത്രമല്ല അതിലെ വർണ്ണ ചിത്രങ്ങൾ ജീവനുണ്ടെന്നു തോന്നിക്കുന്നവയുമാണ്. ഓരോ ചിത്രവും ഞാൻ യേശുവിന്റെ കാലത്തായിരിക്കുന്നതുപോലെ തോന്നാൻ ഇടയാക്കുന്നു.
“ഉദാഹരണത്തിന്, 45-ാം അദ്ധ്യായത്തിലെ ചിത്രത്തിൽ കാണുന്ന ഭൂതബാധിത മനുഷ്യൻ യഥാർത്ഥത്തിൽ കാടനും അപകടകാരിയുമായി കാണപ്പെടുന്നു. എങ്കിലും യേശു ഭയരഹിതനായി തീരത്തേക്കു വന്നു ഭൂതാത്മാക്കളെ പുറത്താക്കുന്നതായി കാണിച്ചിരിക്കുന്നു. . .
“വിദ്വേഷികളായ യഹൂദ നേതാക്കൻമാരുടെ എല്ലാ ചിത്രങ്ങളും ഒരു കലാസൃഷ്ടി തന്നെയാണ്. യേശുവുമായി ഇടപെടേണ്ടി വരുമ്പോൾ ഒരു വ്യക്തിക്ക് എത്രമാത്രം കോപിഷ്ഠനായിരിക്കാൻ കഴിയുമെന്നും അതേസമയം തന്റെ പാപപൂർണ്ണ നടപടികൾ എങ്ങനെ ഉപേക്ഷിക്കാതിരിക്കുന്നുവെന്നും അവ പ്രകടമാക്കുന്നു. എനിക്കു വളരെക്കൂടുതൽ പറയാൻ കഴിയും. . . . യഥാർത്ഥത്തിൽ നിങ്ങൾ മനുഷ്യരെക്കുറിച്ചു ചിന്തയുള്ളവരാണ് . . .
“ഞാൻ യഹോവയുടെ സാക്ഷികളിൽ ഒരുവനല്ലെങ്കിലും വീക്ഷാഗോപുരവും ഉണരുക!യും ലഭിക്കുന്നത് എനിക്കിഷ്ടമാണ്. ഞാൻ ഓരോ പ്രതിക്കുവേണ്ടിയും ആകാംക്ഷയോടെ കാത്തിരിക്കുന്നു, അതു വരുമ്പോൾ എന്റെ ആ ദിവസത്തെ തപാലിലെ ഏററവും നല്ല ഭാഗമാണത്. ജൂൺ 22-ലെ ഉണരുക! ഒരു അവാർഡ് ജേതാവായിരുന്നു! ‘ഒരു അധാർമ്മിക ലോകത്തിൽ കുട്ടികളെ വളർത്തൽ’ എന്നതിനു അതിലേറെ കാലോചിതമായ ഒരു വിഷയമായിരിക്കാൻ കഴിയുമായിരുന്നില്ല. . . .
“എനിക്കു 35 വയസ്സുണ്ട്, ഈ പഴയലോകം വലിയ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നുവെന്നു ഞാൻ തിരിച്ചറിയാൻ ഇടയായിട്ടുണ്ട്. പഴയലോകത്തെക്കുറിച്ചുള്ള സത്യവും ദൈവം പഴയലോകത്തെ എങ്ങനെ വീക്ഷിക്കുന്നുവെന്നും നിങ്ങൾ പറയുന്നതിൽ ഞാൻ സന്തോഷമുള്ളവനാണ്.”
യഹോവയുടെ സാക്ഷികൾ ദൈവത്തിന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ചു കൂടുതൽ പഠിക്കാൻ സഹായിക്കുന്നതിനു അർപ്പിതരായിരിക്കുന്ന നാലു ദശലക്ഷത്തിലധികം വരുന്ന ബൈബിൾ വിദ്യാർത്ഥികളുടെ ഒരു അന്താരാഷ്ട്ര സ്ഥാപനമാണ്. നിങ്ങൾ കൂടുതലായ വിവരങ്ങളോ ഒരു സൗജന്യ ഭവന ബൈബിളദ്ധ്യയനമോ ആഗ്രഹിക്കുന്നുവെങ്കിൽ, ദയവായി Watch Tower, H-58 Old Khandala Road, Lonavla 410 401, Mah.-ന് അല്ലെങ്കിൽ 5-ാം പേജിൽ കൊടുത്തിരിക്കുന്ന ഉചിതമായ മേൽവിലാസത്തിൽ എഴുതുക.
[32-ാം പേജിലെ ചിത്രം]
ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏററവും മഹാനായ മനുഷ്യൻ