ഉണരുക! ഒരു പരീക്ഷയ്ക്കുള്ള അടിസ്ഥാനം
സുരിനാം എന്ന തെക്കേ അമേരിക്കൻ രാജ്യത്തെ വിദ്യാർഥികൾ 1993 ജൂലൈയിൽ തങ്ങളുടെ ഹൈസ്കൂളിന്റെ പ്രവേശന പരീക്ഷാ ബുക്ക്ലെററ് തുറന്നപ്പോൾ, ഉണരുക! മാസിക നിരന്തരം വായിക്കുന്നവർക്ക് നേട്ടമുള്ളതായി മനസ്സിലാക്കി. അതിന്റെ കാരണം 36 പേജുള്ള ബുക്ക്ലെററിലെ ഏതാണ്ട് പകുതി ചോദ്യങ്ങളും ഉണരുക!യിൽനിന്നുള്ള രണ്ടു ലേഖനങ്ങളെ ആസ്പദമാക്കിയായിരുന്നു. ആ ബുക്ക്ലെററ് തയ്യാറാക്കിയത് മിനിസ്ട്രി ഓഫ് എജ്യൂക്കേഷൻസ് എക്സാമിനേഷൻ ബ്യൂറോ ആയിരുന്നു.
1 മുതൽ 9 വരെയുള്ള പേജുകൾ വിശേഷവത്കരിച്ചത് 1993 ജനുവരി 8 ഉണരുക!യിൽ വന്ന “ചേരിപ്രദേശങ്ങൾ—നഗരവനത്തിലെ പ്രയാസകാലങ്ങൾ” എന്ന ലേഖനത്തെയാണ്. ആ വിവരം എത്രമാത്രം ഗ്രഹിച്ചുവെന്നു പരിശോധിക്കുന്നതിനു വേണ്ടി 21 ചോദ്യങ്ങളുണ്ടായിരുന്നു. ബുക്ക്ലെററിന്റെ 10 മുതൽ 16 വരെയുള്ള പേജുകളിലുണ്ടായിരുന്ന 14 ചോദ്യങ്ങൾ, 1993 ജനുവരി 8 ഉണരുക!യിൽ വന്ന “നീർപ്പന്നി—സൃഷ്ടിയിലെ പിശകോ അത്ഭുതമോ?” എന്ന ലേഖനത്തെക്കുറിച്ചുള്ളതായിരുന്നു.
“രാജ്യത്തെമ്പാടുമുള്ള വിദ്യാർഥികളുടെ പാഠസംബന്ധമായ ഗ്രാഹ്യത്തെ പരിശോധിക്കാൻ ഈ ലേഖനങ്ങളെ ഉപയോഗിക്കുകവഴി തങ്ങൾ വ്യാകരണത്തിന്റെയും സംക്ഷിപ്ത എഴുത്തിന്റെയും ഒരു മാതൃകയായി ഉണരുക!യെ വീക്ഷിക്കുന്നുവെന്ന് സ്കൂൾ അധികാരികൾ പ്രകടമാക്കുന്നു” എന്നു സുരിനാമിന്റെ പശ്ചിമഭാഗത്തുള്ള ഒരു ഹെഡ്മാസ്ററർ അഭിപ്രായപ്പെട്ടു.
നിങ്ങൾ ഉണരുക!യുടെ ഒരു പ്രതി ലഭിക്കാനോ ഈ വിഷയത്തെക്കുറിച്ച് ആരെങ്കിലും നിങ്ങളുടെ വീട്ടിൽവന്നു ചർച്ചചെയ്യാനോ ആഗ്രഹിക്കുന്നെങ്കിൽ, Praharidurg Prakashan Society, Plot No A/35 Nr Industrial Estate, Nangargaon, Lonavla 410 401, Mah.-ക്കോ 5-ാം പേജിൽ പട്ടികപ്പെടുത്തിയിരിക്കുന്ന ഉചിതമായ മേൽവിലാസത്തിലോ ദയവായി എഴുതുക.