ആർ യഥാർത്ഥത്തിൽ ഈ ലോകത്തെ ഭരിക്കുന്നു?
ശ്രദ്ധയാകർഷിക്കുന്ന ആ ചോദ്യം യഹോവയുടെ സാക്ഷികൾ വിതരണം ചെയ്യുന്ന ഒരു ലഘുലേഖയുടെ തലക്കെട്ടാണ്. യു.എസ്.എ., മിസ്സിസ്സിപ്പിയിൽനിന്നുള്ള ഒരു സ്ത്രീ കഴിഞ്ഞ വർഷം ഇപ്രകാരം എഴുതി: “ഒരു മനുഷ്യൻ എന്നോട് ആ ചോദ്യം ചോദിച്ചപ്പോൾ എന്തു പറയണമെന്ന് എനിക്കു നിശ്ചയമില്ലായിരുന്നു.” അവൾ ഇപ്രകാരം അഭിപ്രായപ്പെട്ടു: “ദൈവം അംഗീകരിക്കുന്ന വിധത്തിൽ ലോകം ഭരിക്കപ്പെടുന്നില്ലെന്ന് എനിക്കു തോന്നി.”
അവർ ഇപ്രകാരം കൂട്ടിച്ചേർത്തു: “ആ സംഗതി സംബന്ധിച്ചു ബൈബിൾ പറയുന്ന കാര്യങ്ങൾ മുമ്പ് എനിക്കു പൂർണമായും അറിയില്ലായിരുന്നുവെന്ന് ആ ലഘുലേഖയിൽ കൊടുത്തിരിക്കുന്ന തിരുവെഴുത്തുകളിൽനിന്നു ഞാൻ മനസ്സിലാക്കുന്നു. ദൈവം ലോകത്തെ ഭരിക്കുന്നുവെന്നാണ് ‘ലോകത്തിനു സന്തോഷം’ എന്ന ഞങ്ങളുടെ ഒരു ക്രിസ്തുമസ്സ് ഗാനം പറയുന്നത്. സത്യത്തിൽ അത് വഴിതെറ്റിക്കുന്നതാണ്.”
സ്ത്രീ ഇങ്ങനെ ഉപസംഹരിച്ചു: “സാധാരണമായി ഞാൻ ഇത്തരത്തിലുള്ള കത്ത് എഴുതാറില്ല. നിങ്ങളുടെ വേല വിലമതിക്കപ്പെടുന്നുവെന്ന് ഈ സന്ദർഭത്തിലെങ്കിലും നിങ്ങൾക്ക് ഉറപ്പുതോന്നണ മെന്നു ഞാൻ വിചാരിച്ചു.”
നമ്മുടെ ജീവിതത്തെ ബാധിക്കുന്ന പ്രധാന വിഷയങ്ങളെപ്പറ്റി ബൈബിൾ പറയുന്ന കാര്യങ്ങളിലേക്കു യഹോവയുടെ സാക്ഷികൾ ആളുകളെ നയിക്കുന്നു. മുകളിൽ പരാമർശിച്ച ലഘുലേഖയുടെ ഒരു കോപ്പിയോ ഒരു സൗജന്യ ഭവന ബൈബിളധ്യയനമോ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ Watch Tower, H-58 Old Khandala Road, Lonavla 410 401, Mah., India,-ക്കോ 5-ാം പേജിൽ പട്ടികപ്പെടുത്തിയിരിക്കുന്ന ഉചിതമായ മേൽവിലാസത്തിലോ ദയവായി എഴുതുക.