“എന്റെ കവിളിലൂടെ കണ്ണീർ ഒഴുകി”
“ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂറ്റഞ്ച് മാർച്ച് 8 ഉണരുക!യുടെ നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ എന്ന ലഘുപത്രിക സമർപ്പിച്ചുകൊണ്ടുള്ള പുറംപേജിലെ ലേഖനം ഞാൻ വായിച്ചുകഴിഞ്ഞതേയുള്ളൂ. ‘അദ്ദേഹത്തെക്കൂടാതെ വളരുന്നതു വളരെ പ്രയാസമായിരിക്കുന്നു’ എന്നതായിരുന്നു അതിന്റെ തലക്കെട്ട്. പത്തു വർഷം മുമ്പ് പിതാവിനെ നഷ്ടമായ ഓസ്ട്രിയയിലെ ആ യുവാവിന്റെ അഭിപ്രായങ്ങൾ വായിച്ചപ്പോൾ എന്റെ കവിളിലൂടെ കണ്ണീർ ഒഴുകി. എനിക്ക് 50 വയസ്സുണ്ട്. 7 വയസ്സുണ്ടായിരുന്നപ്പോൾ എനിക്ക് എന്റെ പിതാവിനെ നഷ്ടമായി. അദ്ദേഹം 39-ാം വയസ്സിൽ കാൻസർ പിടിപെട്ടാണു മരിച്ചത്. ഗുരുതരമായ വിഷാദം നിമിത്തം ആറു വർഷം മുമ്പ് എന്നെ ആശുപത്രിയിലാക്കിയപ്പോൾ ഞാൻ അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് ദുഃഖിക്കാൻ തുടങ്ങിയിരുന്നു. കഴിഞ്ഞ അഞ്ചു വർഷമായി ഞാൻ ചികിത്സയിലാണ്. വളരെ പ്രയാസകരമായ ചില കാര്യങ്ങൾ എങ്ങനെ തരണംചെയ്യണമെന്ന് എനിക്കു പഠിക്കുകയും ചെയ്യേണ്ടിവന്നു.
“ഓസ്ട്രിയയിൽനിന്നുള്ള ഈ എഴുത്ത് വായിക്കുന്നതുവരെ ഞാൻ വിശ്വസിച്ചിരുന്നത് എനിക്കോ എന്റെ വിശ്വാസത്തിനോ എന്തോ ഭയങ്കരമായ കുഴപ്പമുണ്ടായിരുന്നുവെന്നാണ്. ഇത്രയും വലിയ ശൂന്യതാബോധവും എന്റെ പിതാവിനെ സംബന്ധിച്ചുള്ള ഏകാന്തതയുടെ തീവ്രമായ വേദനയും അനുഭവിക്കുന്ന ഒരേ ഒരു വ്യക്തി ഞാനാണെന്നാണ് ഞാൻ വിചാരിച്ചിരുന്നത്. ഞാൻ ഒറ്റയ്ക്കല്ലെന്നും എന്നെപ്പോലെതന്നെ വിചാരിക്കുന്ന മറ്റാളുകളുണ്ടെന്നും അറിയുന്നതു വളരെ പ്രോത്സാഹജനകമായിരുന്നു.
“നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ എന്ന ലഘുപത്രിക ആദ്യംമുതൽ അവസാനംവരെ ഞാൻ വായിച്ചുതീർത്തു. എന്റെ അഭിപ്രായത്തിൽ, എന്റെ ആവശ്യങ്ങൾക്ക് എഴുതിയിട്ടുള്ളതിൽവച്ച് ഏറ്റവും നല്ല പ്രസിദ്ധീകരണം അതായിരുന്നു.”—ശ്രീമതി എ. ജ., കണക്റ്റികട്ട്, യു.എസ്.എ.
നിങ്ങൾക്ക് പ്രിയപ്പെട്ട ആരെയെങ്കിലും മരണത്തിൽ നഷ്ടമായിട്ടുണ്ടോ? ബൈബിൾ പ്രദാനം ചെയ്യുന്ന യഥാർഥ ആശ്വാസം സ്വീകരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? എങ്കിൽ, Watch Tower, H-58 Old Khandala Road, Lonavla 410 401, Mah., India-ക്കോ ഈ മാസികയുടെ 5-ാം പേജിൽ പട്ടികപ്പെടുത്തിയിരിക്കുന്ന ഉചിതമായ മേൽവിലാസത്തിലോ എഴുതിക്കൊണ്ട് 32 പേജുള്ള ഈ ലഘുപത്രികയുടെ ഒരു പ്രതിക്കുവേണ്ടി അപേക്ഷിക്കാൻ മടി വിചാരിക്കാതിരിക്കുക.