“ഒരു നന്ദിവാക്ക്”
അതാണ് ജപ്പാനിലെ ഒരു യുവ വിദ്യാർഥിനി പറയാൻ ആഗ്രഹിച്ചത്. ഉണരുക!യിൽ താൻ വായിച്ച ലേഖനങ്ങളെ അടിസ്ഥാനമാക്കി എഴുതിയ ഉപന്യാസങ്ങൾക്കു തനിക്കു പ്രത്യേക സമ്മാനങ്ങൾ ലഭിച്ചെന്ന് അവൾ വിശദീകരിച്ചു.
അവൾ ഇങ്ങനെ തുടർന്നു: “അതുവരെ ഞാൻ മാസികകൾ വീട്ടിൽ സൂക്ഷിച്ചുവച്ചുകൊണ്ടിരുന്നു, എന്നാൽ വിവരങ്ങൾ തലയിൽ സൂക്ഷിച്ചുവച്ചില്ല. ആ മാസികകൾ എനിക്ക് എത്ര പ്രയോജനപ്രദമായിരുന്നെന്നു ചിന്തിച്ചപ്പോൾ ഞാൻ സ്വയം ഇങ്ങനെ പറഞ്ഞു, ‘ഈ മാസികകളാണല്ലോ ഞാൻ വായിക്കാതിരുന്നത്.’ എനിക്കു വല്ലാത്ത ഖേദം തോന്നി. അന്നുമുതൽ ഞാൻ മാസികകൾ വായിക്കേണ്ടതുപോലെ വായിക്കുന്നുണ്ട്.”
വിലമതിപ്പു കാരണം ആ വിദ്യാർഥിനി തുടർന്ന് ഇങ്ങനെയെഴുതി: “ഞാൻ സ്കൂളിൽ അഭിമുഖീകരിക്കുന്ന സകലതരം പ്രയാസങ്ങളെയും കൈകാര്യം ചെയ്യുന്നതിൽ എന്നെ സഹായിക്കാൻ ഈ മാസികകൾ വളരെ ഉപയോഗപ്രദമാണ്. ഇത്തരം വളരെ നല്ല ലേഖനങ്ങൾ എല്ലായ്പോഴും പ്രസിദ്ധീകരിക്കുന്നതിനു നന്ദി. അവയ്ക്കുവേണ്ടി ഞാൻ തുടർന്നും കാത്തിരിക്കും.”
വീട്ടിലും വിദ്യാലയത്തിലും യുവജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളെ തരണം ചെയ്യാൻ അവരെ സഹായിക്കുന്ന ലേഖനങ്ങൾ ഉണരുക! ക്രമമായി അവതരിപ്പിക്കുന്നു. നിങ്ങൾക്ക് ഉണരുക!യുടെ ഒരു പ്രതി വേണമെങ്കിൽ അല്ലെങ്കിൽ നിങ്ങൾക്കുണ്ടായിരുന്നേക്കാവുന്ന പ്രശ്നങ്ങൾക്ക് ബൈബിളധിഷ്ഠിത ഉത്തരങ്ങൾ കണ്ടെത്താൻ ആരെങ്കിലും നിങ്ങളെ വീട്ടിൽ വന്നു സന്ദർശിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, Praharidurg Prakashan Society, Plot A/35, Near Industrial Estate, Nangargaon, Lonavla, 410401, Mah., India എന്ന വിലാസത്തിലോ 5-ാം പേജിൽ പട്ടികപ്പെടുത്തിയിരിക്കുന്ന അനുയോജ്യമായ വിലാസത്തിലോ എഴുതുക.