അവർ ഒന്നാം സമ്മാനം കരസ്ഥമാക്കി
ഒരു ബഹിരാകാശ വാഹനവും ലോഞ്ച്പാഡും ഉൾപ്പെട്ട ഒരു ബഹിരാകാശ നിലയത്തിന്റെ മാതൃകയുണ്ടാക്കിയതിന് ഇന്ത്യയിലെ മദ്രാസിലുള്ള രണ്ടു കൊച്ചു വിദ്യാർഥികൾ ഒന്നാം സമ്മാനം പങ്കിട്ടു. ഈ ഫോട്ടോയിൽ കാണുന്ന പെൺകുട്ടിക്കും ആൺകുട്ടിക്കും തങ്ങളുടെ പദ്ധതിയെക്കുറിച്ചുള്ള ആശയം എവിടെനിന്നാണു ലഭിച്ചത്?
കുട്ടികൾ ഉണരുകയുടെ പ്രസാധകർക്ക് എഴുതിയ ഒരു കത്തിൽ ഇപ്രകാരം വിശദീകരിച്ചു. “നിങ്ങളോട് പ്രത്യേകം നന്ദി പറയാൻ ഞങ്ങൾ ഈ അവസരം ഉപയോഗിക്കുകയാണ്. എന്തുകൊണ്ടെന്നാൽ 1992, സെപ്റ്റംബർ 8 ഉണരുകയിൽ (ഇംഗ്ലീഷ്) വന്ന ബഹിരാകാശ പര്യവേക്ഷണത്തെക്കുറിച്ചുള്ള ആ പരമ്പര ഒന്നുകൊണ്ടു മാത്രമാണു ഞങ്ങൾക്കു സമ്മാനങ്ങൾ ലഭിച്ചത്”
മുഴു കുടുംബത്തിന്റെയും വിജ്ഞാനത്തിനുവേണ്ടിയാണ് ഉണരുക! പ്രസിദ്ധീകരിക്കുന്നത്. പല രാജ്യങ്ങളിലെയും ആചാരങ്ങളും ജനങ്ങളും, സൃഷ്ടിയുടെ അത്ഭുതങ്ങൾ, പ്രായോഗികശാസ്ത്രങ്ങൾ, മാനുഷിക താത്പര്യമുള്ള ആശയങ്ങൾ ഇവയെല്ലാം അത് ഉൾക്കൊള്ളുന്നു. നിങ്ങളുടെ ഭവനത്തിൽ ഉണരുക! ക്രമമായി വരുത്തുന്നതുവഴി കുട്ടികളുടെ പൊതുവിജ്ഞാനം വർധിപ്പിക്കുന്നതിനു നിങ്ങൾക്ക് അവരെ സഹായിക്കാനാകും. അത് അവർക്ക് സ്കൂളിലും പിൽക്കാല ജീവിതത്തിലും പ്രയോജനപ്പെടും.
ഉണരുക!യുടെ കൂടുതലായ ഒരു പ്രതി സ്വീകരിക്കാനോ ബൈബിൾ വിദ്യാഭ്യാസത്തിന്റെ മൂല്യം നിങ്ങളുമായി ചർച്ചചെയ്യുന്നതിന് ആരെങ്കിലും നിങ്ങളുടെ ഭവനം സന്ദർശിക്കാനോ നിങ്ങൾ ആഗ്രഹിക്കുന്നപക്ഷം Watch Tower, H-58 Old Khandala Road, Lonavla 410 401, Mah., India ക്കോ 5-ാം പേജിൽ പട്ടികപ്പെടുത്തിയിരിക്കുന്ന നിങ്ങളുടെ ഏറ്റവും അടുത്തുള്ള അഡ്രസ്സിലോ ദയവായി എഴുതുക.