ഒരു പ്രധാന വിദ്യാഭ്യാസ ഉപാധി
ശ്രീലങ്കയിലെ ഒരു പാർലമെൻറ് അംഗം “‘ഉണരുക!’യുടെ പത്രാധിപർക്ക്” എഴുതി. അദ്ദേഹത്തിന്റെ കത്താണു താഴെ ഉദ്ധരിച്ചിരിക്കുന്നത്:
“പ്രിയപ്പെട്ട സർ,
“നിങ്ങൾ പ്രസിദ്ധീകരിക്കുന്ന ഉണരുക! മാസിക ചെറുതാണെങ്കിലും, അത് അത്യന്തം പ്രധാനവും കാലോചിതവും ആണെന്നു പറയാതെവയ്യാ. ഓരോ ലേഖനവും നന്മയും തിന്മയും വ്യക്തമായി വേർതിരിച്ചറിയുന്നതിന് ഇന്നത്തെ ചെറുപ്പക്കാരെ സഹായിക്കുന്നു.
“ഞാൻ ലേഖനങ്ങളെല്ലാം വായിച്ചു. ഏതൊരു സ്കൂൾ അധ്യാപകനും ഏതൊരു വിദ്യാർഥിയും മാതാപിതാക്കൾ ഓരോരുത്തരും ഈ മാസിക നിശ്ചയമായും വായിച്ചിരിക്കണമെന്നാണ് എന്റെ ശക്തമായ അഭിപ്രായം.
“നിങ്ങൾ ഏർപ്പെട്ടിരിക്കുന്ന നല്ല വേലയെ ഞാൻ ആഴമായി വിലമതിക്കുന്നു. ഞാൻ നിങ്ങളുടെ പ്രയത്നങ്ങളിൽ തുടർച്ചയായ വിജയം ആശംസിക്കുന്നു.”
ഉണരുക!യുടെ ഓരോ ലക്കത്തിന്റെയും 1.6 കോടിയോടടുത്തു പ്രതികൾ 78 ഭാഷകളിലായി അച്ചടിക്കപ്പെടുന്നു. ലോകത്തിനുചുറ്റും ഒരു പ്രധാന വിദ്യാഭ്യാസ ഉപാധിയായി ഈ മാസിക അംഗീകരിക്കപ്പെടുന്നു. ഇതു വായിക്കുന്നതിൽനിന്നു നിങ്ങളും പ്രയോജനമനുഭവിക്കും. ഒരു കോപ്പിയോ ഒരു സൗജന്യ ഭവന ബൈബിളധ്യയനമോ നിങ്ങളാഗ്രഹിക്കുന്നെങ്കിൽ, ദയവായി Praharidurg Prakashan Society, Plot A/35 Nr Industrial Estate, Nangargaon, Lonavla 410 401, Mah., India, എന്ന വിലാസത്തിലോ 5-ാം പേജിൽ പട്ടികപ്പെടുത്തിയിരിക്കുന്ന ഉചിതമായ വിലാസത്തിലോ എഴുതുക.