ഒരു ഉണരുക! മാസികയുടെ മൂല്യം
ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂറ്റിമൂന്ന് ആഗസ്റ്റിൽ, ബ്രസീലിലെ സാവൊ പൗലോയിലുള്ള ഒരാൾ ചവറ്റുകൊട്ടയിൽ ഉണരുക! മാസികയുടെ ഒരു പ്രതി കണ്ടെത്തി. മതിപ്പോടെ അതു വായിച്ചശേഷം ബ്രസീലിലെ വാച്ച് ടവർ സൊസൈറ്റിയുടെ വിലാസത്തിൽ അദ്ദേഹം ഒരു കുറിപ്പയച്ചു. അദ്ദേഹം ഇങ്ങനെ എഴുതി: “ഒരു സൗജന്യ ഭവന ബൈബിളധ്യയനത്തെക്കുറിച്ചുള്ള വിവരങ്ങൾ ദയവായി എനിക്ക് അയച്ചുതരുക. അത് എന്നെ വളരെയധികം സഹായിക്കുമെന്ന് എനിക്കുറപ്പുണ്ട്.”
ആ വ്യക്തിയുടെ അഭ്യർഥന അദ്ദേഹം താമസിക്കുന്ന സ്ഥലത്തിനടുത്തുള്ള യഹോവയുടെ സാക്ഷികളുടെ ഒരു സഭയിലേക്ക് അയച്ചുകൊടുത്തു. ആ വ്യക്തിയെ സന്ദർശിച്ച് ഒരു ബൈബിളധ്യയനവും ആരംഭിച്ചു. 1995 സെപ്റ്റംബറിൽ ആ മനുഷ്യൻ സാക്ഷികളുടെ ഒരു കൺവെൻഷനിൽവെച്ച് ദൈവത്തിനുള്ള തന്റെ സമർപ്പണം ജലസ്നാപനത്താൽ പ്രതീകപ്പെടുത്തി.
ഒരു ഉണരുക! മാസികയുടെ മൂല്യം കുറച്ചുകാണരുത്. അതിൽ അടങ്ങിയിരിക്കുന്ന കാര്യങ്ങൾ വ്യക്തിപരമായി ജീവിതങ്ങളെ സ്പർശിക്കുന്നു. ഈ ജേണൽ ക്രമമായി ലഭിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ യഹോവയുടെ സാക്ഷികളുമായി ബന്ധപ്പെടുകയോ 5-ാം പേജിൽ നൽകിയിരിക്കുന്ന ഉചിതമായ മേൽവിലാസത്തിൽ എഴുതുകയോ ചെയ്യുക.