എല്ലാ മതങ്ങളും ദൈവത്തിലേക്കു നയിക്കുന്നുവോ?
എല്ലാ മതങ്ങളും ഒരേ സ്ഥലത്തേക്കു നയിക്കുന്ന വ്യത്യസ്ത പാതകളാണെന്നു ദശലക്ഷക്കണക്കിനാളുകൾ വിശ്വസിക്കുന്നു. മതങ്ങളുടെ പഠിപ്പിക്കലുകളും ആചാരാനുഷ്ഠാനങ്ങളും ദേവന്മാരും എല്ലാം സമാനമാണെന്നതാണു വസ്തുത. ഉദാഹരണത്തിന്, ഇന്ത്യയിലെ കേരളത്തിൽനിന്നുള്ള ഒരു ഹൈന്ദവ പുരാണ കഥാപാത്രത്തിന്റെ പൊ.യു. എട്ടാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ട ഈ ശിൽപ്പം നോക്കൂ.
അനേകം പുരാതന മതങ്ങളിലും കാളകളെ ദൈവങ്ങളായി ആരാധിച്ചിരുന്നു എന്നതാണു ശ്രദ്ധേയം. ഉദാഹരണത്തിന്, പൊ.യു.മു. ഒന്നാം നൂറ്റാണ്ടിലെ ഗ്രീക്കു ചരിത്രകാരനായ ഡയഡോറസ് സിക്യുലസ് പറയുന്നതനുസരിച്ച് അമ്മോന്യ ദൈവമായ മോലെക്കിന്റെ ശരീരം മനുഷ്യരൂപത്തിലായിരുന്നെങ്കിലും തല കാളയുടേതായിരുന്നു.
ലോകമെമ്പാടുമുള്ള വ്യത്യസ്ത മതങ്ങൾ തമ്മിൽ ഇത്ര എടുത്തുപറയത്തക്കതായ സാമ്യങ്ങളുള്ളതെന്തുകൊണ്ട്? ഈ മതങ്ങൾക്ക് ഒരു പൊതു ഉത്ഭവമാണോ ഉള്ളത്? യഥാർഥത്തിൽ ഒരേ സ്ഥലത്തേക്കു നയിക്കുന്ന വ്യത്യസ്ത പാതകളാണോ അവ? ദൈവം അവയെയെല്ലാം അംഗീകരിക്കുന്നുണ്ടോ?
ലോകത്തിലെ പ്രമുഖ മതങ്ങളുടെ ഉത്ഭവത്തെക്കുറിച്ചും അവയുടെ വികാസപരിണാമത്തെക്കുറിച്ചും വിസ്മയകരമായ വിവരങ്ങൾ പ്രദാനം ചെയ്യുന്ന ദൈവത്തെ കണ്ടെത്താനുള്ള മനുഷ്യവർഗത്തിന്റെ അന്വേഷണം (ഇംഗ്ലീഷ്) എന്ന പുസ്തകം അത്തരം ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നു. ഈ പുസ്തകം സ്വന്തമാക്കാനോ അല്ലെങ്കിൽ ഈ വിഷയത്തെക്കുറിച്ചു ബൈബിളെന്തു പറയുന്നുവെന്നു ചർച്ചചെയ്യാൻ ആരെങ്കിലും നിങ്ങളുടെ ഭവനം സന്ദർശിക്കാനോ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ ദയവായി Watch Tower, H-58 Old Khandala Road, Lonavla 410 401, Mah., India,-യിലേക്കോ 5-ാം പേജിൽ കൊടുത്തിരിക്കുന്ന അനുയോജ്യമായ മേൽവിലാസത്തിലോ എഴുതുക.