ഉത്തരങ്ങൾ എവിടെ കണ്ടെത്താം?
അനുദിനം നേരിടുന്ന പ്രശ്നങ്ങളും സങ്കീർണ ചോദ്യങ്ങളും അധികമധികം ആളുകളെ അലട്ടിക്കൊണ്ടിരിക്കുന്നു. ഭോഷ്കു പറച്ചിലിനെ എങ്ങനെ വീക്ഷിക്കണം? ചൂതാട്ടം നടത്തുന്നതു ശരിയാണോ? ആത്മവിദ്യയിൽ ഏർപ്പെടുന്നതിന്റെ കാര്യമോ? ഗർഭച്ഛിദ്രത്തെ എങ്ങനെ വീക്ഷിക്കണം? കുടിച്ചു മത്തരാകുന്നതും അവിവാഹിതർ ലൈംഗിക ബന്ധങ്ങളിൽ ഏർപ്പെടുന്നതുമൊക്കെ തെറ്റാണോ?
അത്തരം ചോദ്യങ്ങൾ നീണ്ടുനീണ്ടു പോകുന്നു. അവ നമ്മുടെ മാത്രമല്ല നമ്മുടെ പ്രിയപ്പെട്ടവരുടെ ജീവിതത്തെയും ബാധിക്കുന്നു. തങ്ങൾക്കു ഗുണം ചെയ്യുന്ന ഉത്തരങ്ങളാണ് ആളുകൾക്കു വേണ്ടത്. ഐക്യനാടുകളിലെ മിസ്സിസ്സിപ്പിയിലുള്ള ഒരു സ്ത്രീ വാച്ച് ടവർ സൊസൈറ്റിക്ക് എഴുതി:
“കുടുംബസന്തുഷ്ടിയുടെ രഹസ്യം എന്ന പുസ്തകത്തിന്റെ പുറകിൽ, നിങ്ങൾ കൂടുതൽ വിവരങ്ങളോ ഒരു സൗജന്യ ഭവന ബൈബിളധ്യയനമോ സ്വാഗതം ചെയ്യുമോ? എന്ന ഒരു അച്ചടിച്ച ചോദ്യം കാണുവാനിടയായി. ഞാൻ തീർച്ചയായും അവ സ്വാഗതം ചെയ്യുന്നു!
“1995-ലെ വേനൽക്കാലം മുതൽ ഞാൻ ബൈബിൾ വായിക്കുകയും പഠിക്കുകയും ചെയ്തുകൊണ്ടാണിരിക്കുന്നത്. എന്റെ ആത്മീയ ഉദ്ദേശ്യങ്ങൾക്ക് ഉപകരിക്കാനും, അതിലും പ്രധാനമായി, മറ്റുള്ളവരെ പഠിപ്പിക്കാനും കഴിയുന്ന അളവോളം ബൈബിൾ ഗ്രാഹ്യം സമ്പാദിക്കാൻ ഞാൻ കഴിവിന്റെ പരമാവധി ശ്രമിക്കുകയാണ്. സൗജന്യമായ വിവരങ്ങൾ നിങ്ങൾ പ്രദാനം ചെയ്യുന്നെങ്കിൽ അതു സ്വീകരിക്കാൻ എനിക്കു സന്തോഷമേയുള്ളൂ!”
കുടുംബസന്തുഷ്ടിയുടെ രഹസ്യം എന്ന 192 പേജ് പുസ്തകത്തിന്റെ ഒരു പ്രതി ലഭിക്കാനോ ആരെങ്കിലും നിങ്ങൾക്ക് ഒരു സൗജന്യ ഭവന ബൈബിൾ അധ്യയനം നടത്താനോ നിങ്ങളും ആഗ്രഹിക്കുന്നെങ്കിൽ Watch Tower, H-58 Old Khandala Road, Lonavla 410, 401, Mah., India-യ്ക്കോ 5-ാം പേജിൽ കൊടുത്തിരിക്കുന്ന ഉചിതമായ മേൽവിലാസത്തിലോ എഴുതുക.