രൂപരചനയ്ക്ക് രൂപരചയിതാവിന്റെ ആവശ്യമുണ്ടോ?
ഇന്ന് പലരുടെയും മനസ്സിലുള്ള ഒരു ചോദ്യമാണ് അത്. നിങ്ങൾ എന്താണ് വിചാരിക്കുന്നത്? യു.എസ്.എ.-യിലെ വിർജീനിയയിൽനിന്നുള്ള ഒരാൾ ഇങ്ങനെ എഴുതി:
“ജീവൻ—അത് ഇവിടെ എങ്ങനെ വന്നു? പരിണാമത്താലോ സൃഷ്ടിയാലോ? എന്ന ഇംഗ്ലീഷ് പുസ്തകം ഞാൻ വായിച്ചു തീർന്നതേയുള്ളൂ. നന്നായി ഗവേഷണം ചെയ്തു തയ്യാറാക്കിയ ചിന്തോദ്ദീപകമായ ഒരു പുസ്തകമാണ് അതെന്നു ഞാൻ കരുതുന്നു. കുറേ വർഷങ്ങൾക്കു മുമ്പ് യു.എസ്.എ.-യിലെ സൗത്ത് കരോളൈനയിലുള്ള സമ്മർവില്ലിലെ നിങ്ങളുടെ മിഷനറിമാരിൽ ഒരാളുടെ പക്കൽനിന്നാണ് എനിക്ക് ആ പുസ്തകം കിട്ടിയത്.
“വളരെയധികം ശ്രമം ചെയ്തു തയ്യാറാക്കിയ ആ പുസ്തകവും സൃഷ്ടിപ്പിനെ സ്ഥിരീകരിക്കാൻ അതിൽ നിരത്തിയിരിക്കുന്ന ശാസ്ത്രീയ തെളിവുകളും ഞാൻ വാസ്തവമായും വിലമതിക്കുന്നു. നിങ്ങളുടെ പുസ്തകം വായിച്ചതിൽപ്പിന്നെ എനിക്ക് പരിണാമസിദ്ധാന്തത്തിൽ യുക്തിസഹമായ യാതൊന്നുമില്ല എന്നു തോന്നുന്നു. ജനനം മുതൽ ഒരു റോമൻ കത്തോലിക്കൻ ആണെങ്കിലും ഈ പുസ്തകത്തിന്റെ വായനയും നിങ്ങൾ യഹോവയുടെ സാക്ഷികളുടെ ചില മിഷനറിമാരുമായി നടത്തിയ ചർച്ചകളും ഞാൻ ആസ്വദിച്ചു.”
ജീവൻ ആകസ്മികമായി ഉണ്ടായതല്ലെന്നും മറിച്ച് അതു സൃഷ്ടിക്കപ്പെട്ടതാണെന്നും ഉള്ളതിന് ആശ്രയയോഗ്യമായ തെളിവുകൾ ലഭിക്കാൻ നിങ്ങളും ആഗ്രഹിക്കുന്നുവെങ്കിൽ ദയവായി, Watch Tower, H-58, Old Khandala Road, Lonavla 410 401, Mah., India-യിലേക്കോ 5-ാം പേജിൽ കൊടുത്തിരിക്കുന്ന അനുയോജ്യമായ മേൽവിലാസത്തിലോ എഴുതുക. ജീവിതത്തിന്റെ ഉദ്ദേശ്യം എന്ത്? അതു നിങ്ങൾക്കെങ്ങനെ കണ്ടെത്താം? എന്ന 32 പേജുള്ള ലഘുപത്രിക നിങ്ങൾക്ക് അയച്ചുതരാൻ ഞങ്ങൾക്കു സന്തോഷമേയുള്ളൂ. ജീവനുള്ള വസ്തുക്കളുടെ അത്ഭുതകരമായ രൂപകൽപ്പനയെ കുറിച്ചും അത്തരം രൂപരചനയ്ക്ക് ഒരു രൂപരചയിതാവിന്റെ ആവശ്യമുള്ളത് എന്തുകൊണ്ടാണെന്നതിനെ കുറിച്ചും മനസ്സിലാക്കുക.
□ ജീവിതത്തിന്റെ ഉദ്ദേശ്യം എന്ത്? അതു നിങ്ങൾക്കെങ്ങനെ കണ്ടെത്താം? എന്ന ലഘുപത്രിക എനിക്ക് അയച്ചുതരിക.
□ സൗജന്യ ഭവന ബൈബിൾ അധ്യയനത്തിന് ആഗ്രഹിക്കുന്നു. എന്റെ മേൽവിലാസം:
[32-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
എല്ലാ ചിത്രങ്ങളും: The Complete Encyclopedia of Illustration/J. G. Heck