ഖേദിക്കേണ്ടി വരില്ലാത്ത ഒരു തീരുമാനം
രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ജനിച്ച കോടിക്കണക്കിനു സ്ത്രീപരുഷന്മാർ ഇപ്പോൾ മധ്യവയസ്കർ ആയിരിക്കുന്നു. പലരും തങ്ങളുടെ നേട്ടങ്ങളിൽ സംതൃപ്തരാണെങ്കിലും ചിലർ ഭഗ്നാശരാണ്. അവർ ജോലിചെയ്തു, വിവാഹിതരായി, മക്കളെ ജനിപ്പിച്ചു, കുടുംബം പുലർത്തി, ചിലരുടെയൊക്കെ അച്ഛനമ്മമാർ മരിച്ചുപോകുകയും ചെയ്തു. ഇന്നിപ്പോൾ, തലയിൽ വെള്ളിരേഖകൾ വീഴാനും തൂക്കം വർധിക്കാനും കൈകാലുകൾക്കു ബലക്ഷയം സംഭവിക്കാനുമൊക്കെ തുടങ്ങിയ സ്ഥിതിക്ക്, തങ്ങളുടെ ജീവിതം ലക്ഷ്യം കണ്ടില്ല എന്നു ചിലർക്കു തോന്നുന്നു. നിരാശ നിമിത്തം, “ജീവിതത്തിന്റെ അർഥം എന്ത്?” എന്ന് അവരിൽ ചിലർ ചോദിച്ചേക്കാം. ഒരുപക്ഷേ നിങ്ങളും ആ ചോദ്യം ചോദിച്ചിരിക്കാം.
ഇടയ്ക്കിടെ ജീവിതത്തെ വിലയിരുത്തുന്നതു വളരെ പ്രയോജനകരമാണ് എന്നതിനു സംശയമില്ല. അതേസമയം, നിങ്ങൾക്കു ഖേദം തോന്നുന്ന മുൻകാല തീരുമാനങ്ങളെ കുറിച്ച് അധികം ചിന്തിക്കുന്നത് നിരാശയിൽ തുടരാൻ ഇടയാക്കുകയേ ഉള്ളൂ. ‘ഞാൻ അന്ന് അങ്ങനെ ചെയ്തിരുന്നെങ്കിൽ . . . ,’ എന്നു പരിതപിക്കുന്നതിനെക്കാൾ എത്രയോ മെച്ചമായിരിക്കും ഇനിയും എടുക്കാവുന്ന ബുദ്ധിപൂർവകമായ തീരുമാനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ജീവിതത്തിന്റെ അർഥം സംബന്ധിച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന വിവരങ്ങൾ പരിചിന്തിക്കുക എന്നത് അത്തരം ഒരു തീരുമാനം ആയിരിക്കും. അതുകൊണ്ടാണ് ഞങ്ങൾ നിങ്ങളെ ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ? എന്ന പ്രസിദ്ധീകരണം വായിക്കാൻ ക്ഷണിക്കുന്നത്. ഞങ്ങളുടെ ഈ ക്ഷണം സ്വീകരിക്കുക എന്നത് നിങ്ങൾ ഒരിക്കലും ഖേദിക്കേണ്ടി വരില്ലാത്ത ഒരു തീരുമാനം ആയിരിക്കും.
ഇതോടൊപ്പമുള്ള കൂപ്പൺ പൂരിപ്പിച്ച് താഴെ കൊടുത്തിരിക്കുന്ന മേൽവിലാസത്തിലോ ഈ മാസികയുടെ 5-ാം പേജിലെ അനുയോജ്യമായ മേൽവിലാസത്തിലോ അയയ്ക്കുന്നെങ്കിൽ നിങ്ങൾക്ക് 32-പേജുള്ള ഈ ലഘുപത്രിക ലഭിക്കും.
□ ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ? എന്ന ലഘുപത്രിക അയച്ചു തരിക.
□ സൗജന്യ ഭവന ബൈബിൾ അധ്യയനത്തിന് ആഗ്രഹിക്കുന്നു, എന്റെ വിലാസം: