പാഴ്ക്കടലാസ് എടുക്കുന്ന കടയിൽ കണ്ടെത്തി
ഇന്ത്യയിലെ ചെന്നൈയിലുള്ള തമിഴ് സംസാരിക്കുന്ന ഒരു യുവാവ് അവിടെയാണ് 1999 ആഗസ്റ്റ് 8 ലക്കം ഉണരുക! മാസിക കണ്ടത്. ആ മാസികയും പിന്നീടു സമ്പാദിക്കാൻ കഴിഞ്ഞ ഏതാനും പ്രതികളും വായിച്ച അയാൾ അവയെ കുറിച്ചുള്ള തന്റെ അഭിപ്രായം യഹോവയുടെ സാക്ഷികളുടെ ഇന്ത്യാ ബ്രാഞ്ചിനെ എഴുതി അറിയിച്ചു.
ആ വ്യക്തി എഴുതി: “വളരെ വിജ്ഞാനപ്രദവും പ്രയോജനപ്രദവുമായ ഒരു വിശിഷ്ട മാസികയാണ് ഉണരുക! അതിലെ വിവരങ്ങൾ വളരെ സഹായകമാണ്. നിങ്ങൾക്ക് അഭിനന്ദനങ്ങൾ!”
തുടർന്ന് അയാൾ ഇങ്ങനെ അഭ്യർഥിച്ചു: “ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും പ്രചാരത്തിലുള്ള വിജ്ഞാനപ്രദമായ ഈ മാസിക എന്റെ വ്യക്തിപരമായ ലൈബ്രറിയിലും ഉണ്ടായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള മാസികകൾ വായിച്ചശേഷം വരും ലക്കങ്ങളും ലഭിക്കാൻ ഞാൻ താത്പര്യപ്പെടുന്നു.”
ഓരോ മാസികയുടെയും 4-ാം പേജിൽ പറയുന്ന പ്രകാരം, ഉണരുക! വിവിധ വിഷയങ്ങൾ സംബന്ധിച്ച് ആളുകളെ പ്രബുദ്ധരാക്കുന്നു. എന്നാൽ അതിന്റെ പ്രസ്താവിത ഉദ്ദേശ്യം വ്യക്തമാക്കുന്നതു പോലെ, “അത്യന്തം പ്രധാനമായി, ഇപ്പോഴത്തെ ദുഷ്ട, നിയമരഹിത വ്യവസ്ഥിതിയെ ഉടൻ നീക്കി അതിന്റെ സ്ഥാനത്തു വരാൻ പോകുന്ന സമാധാനപൂർണവും സുരക്ഷിതവുമായ ഒരു പുതിയ ലോകത്തെക്കുറിച്ചുള്ള സ്രഷ്ടാവിന്റെ വാഗ്ദത്തത്തിൽ ഈ മാസിക വിശ്വാസം കെട്ടുപണി ചെയ്യുന്നു.”
ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? എന്ന 32 പേജുള്ള ലഘുപത്രിക ദൈവത്തിന്റെ ആ ഉദ്ദേശ്യത്തെ വിശേഷവത്കരിക്കുന്നു. അവന്റെ അംഗീകാരം നേടാൻ നാം എന്തു ചെയ്യണമെന്നു വ്യക്തമാക്കിക്കൊണ്ട് അതു ബൈബിളിൽനിന്നുള്ള വിവരങ്ങൾ പ്രദാനം ചെയ്യുന്നു. ഈ ലഘുപത്രികയെ കുറിച്ചു കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നെങ്കിൽ ദയവായി ഇതോടൊപ്പം നൽകിയിരിക്കുന്ന കൂപ്പൺ പൂരിപ്പിച്ച് അതിൽ കാണുന്ന മേൽവിലാസത്തിലോ ഈ മാസികയുടെ 5-ാം പേജിലെ അനുയോജ്യമായ മേൽവിലാസത്തിലോ അയയ്ക്കുക. (g02 3/22)
□ ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? എന്ന ലഘുപത്രികയെ കുറിച്ച് കൂടുതൽ വിവരങ്ങൾ എനിക്ക് അയച്ചുതരിക.
□ സൗജന്യ ഭവന ബൈബിൾ പഠനപരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുണ്ട്.