പുനരവലോകന ചോദ്യങ്ങൾ
നമ്മുടെ പ്രശ്നങ്ങൾ—അവ പരിഹരിക്കാൻ നമ്മെ ആർ സഹായിക്കും?
രാമു സാറിനെ സന്ദർശിച്ചതെന്തിന്?
സാർ ആനന്ദിനെ തന്റെ ഭവനത്തിലേക്ക് ക്ഷണിക്കാൻ ഇടയാക്കിയതെന്ത്?
നമ്മെയെല്ലാം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ
ആനന്ദ് വിദ്വേഷം നിറഞ്ഞവനായത് എന്തുകൊണ്ട്?
അയാളുടെ പ്രശ്നങ്ങളിൽ ചിലത് ഏവ?
കഷ്ടാവസ്ഥയെക്കുറിച്ചുളള ആനന്ദിന്റെ കഥയോട് സാറിന്റെ പ്രതികരണം എന്തായിരുന്നു?
സാറിന്റെ കുടുംബം സന്തുഷ്ടമായിരുന്നതെന്തുകൊണ്ട്?
സാറിന്റെ കുടുംബം ആചരിച്ചിരിക്കുന്ന മതം സഭകളുടേതുപോലെതന്നെയായിരുന്നുവോ? എന്തുകൊണ്ടല്ല?
ഭൂമിയിൽ സന്തുഷ്ടരായിരിക്കാനുളള ആഗ്രഹം
മറിയം നിർമ്മലയോട് ദൈവത്തെക്കുറിച്ച് എന്തു വിശദീകരിച്ചു?
“സത്യം” എന്താണ്?
മമനുഷ്യന്റെ സ്വാഭാവിക പ്രവണത എവിടെ ജീവിക്കാനാണ്?
എല്ലാ പ്രശനങ്ങളും പരിഹരിക്കാമെന്ന വാഗ്ദത്തം ചെയ്യുന്നവൻ
മമനുഷ്യന്റെ പ്രവണത ഭൂമിയിൽ ജീവിക്കാനാണെന്നു തെളിയിക്കാൻ സാർ നൽകുന്ന ദൃഷ്ടാന്തം പറയുക.
മനുഷ്യന്റെ എല്ലാ പ്രശ്നങ്ങളും ആർ പരിഹരിക്കുമെന്ന് സാർ പറയുന്നു, എത്ര കാലത്തേക്ക്?
ആനന്ദ് ഇതിനോട് വിയോജിക്കുന്നതെന്തുകൊണ്ട്?
അക്രമത്തിന് മമനുഷ്യന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്ന് സാർ എങ്ങനെ തെളിയിക്കുന്നു?
പ്രശ്നങ്ങൾ എപ്പോൾ പരിഹരിക്കപ്പെടും?
മാവിനെക്കുറിച്ചുളള സാറിന്റെ ദൃഷ്ടാന്തത്തിലെ ആശയം എന്തായിരുന്നു?
വിശുദ്ധ ബൈബിളിനെക്കുറിച്ച് ചില വസ്തുതകൾ നൽകുക.
“അടയാളം”
“അടയാള”ത്തിന്റെ ചില വശങ്ങൾ ഏവയാണ്, (എ) 2 തിമൊഥെയോസ് 3:1-3-ൽ; (ബി) മത്തായി 24:7-ൽ; (സി) വെളിപ്പാട് 6:4-8-ൽ?
യഥാർത്ഥത്തിൽ അവസാനം വരുന്ന കാലഘട്ടത്തെ മത്തായി 24:32-34 കൃത്യമായി ചൂണ്ടിക്കാണിക്കുന്നതെങ്ങനെ?
ദൈവം പെട്ടെന്നുതന്നെ ദുഷ്ടൻമാരോട് എന്തു ചെയ്യുമെന്നുളള മുന്നറിയിപ്പിനോട് മിക്കവരും എങ്ങനെ പ്രതികരിക്കുന്നു?
യഹോവയുടെ സാക്ഷികൾ എങ്ങനെ വ്യത്യസ്തരാണ്?
ഒരു പുതിയലോകം—എത്ര വ്യത്യസ്തം?
ദൈവത്തിന്റെ പുതിയ ലോകത്തെ സംബന്ധിച്ച് റാഹേലിനെ ആകർഷിച്ച ചില കാര്യങ്ങൾ ഏവ?
നമ്മുടെ പ്രത്യേക പ്രശ്നങ്ങൾ ദൈവം തിരിച്ചറിയുന്നുവെന്നും അവ നീക്കുമെന്ന് വാഗ്ദത്തം ചെയ്യുന്നുവെന്നും ബൈബിളിൽനിന്ന് തെളിയിക്കുക.
ജ്ഞാനപൂർവ്വകമായ ഉപദേശത്തിൽ നിന്ന ഇപ്പോഴുളള പ്രയോജനങ്ങൾ
വേല സംബന്ധിച്ച് ബൈബിൾ എന്തു പറയുന്നു?
ബൈബിളിന്റെ നിയമങ്ങളും തത്വങ്ങളും എങ്ങനെ പ്രയോജനപ്രദമാണ്?
ബൈബിളുപദേശം ലളിതവും സുഗ്രാഹ്യവും ആയിരിക്കുന്നതെന്തുകൊണ്ട്?
പ്രബോധനത്തിന്റെ ഒരു പുസ്തകം
ബൈബിൾ ദൈവത്തിന്റെ പ്രബോധന ഗ്രന്ഥം ആണെന്ന് മറിയമിന് ഉറപ്പുളളതെന്തുകൊണ്ട്?
അതിന് ഇന്ന് നമുക്ക് എങ്ങനെ പ്രയോജനം ചെയ്യാൻ കഴിയും?
അതിജീവിക്കാൻ നാം ചെയ്യേണ്ടത
അതിജീവനത്തിന് ധാർമ്മികമായി നല്ലവരായിരിക്കുന്നത് മാത്രം മതിയോ?
മറിയം ഇതെങ്ങനെ ദൃഷ്ടാന്തീകരിക്കുന്നു?
നമ്മെത്തന്നെ വീണ്ടെടുക്കുന്നതിന് വേണ്ടത്ര സൽപ്രവൃത്തികൾ ചെയ്യാൻ നമുക്ക് ആർക്കും കഴിയാത്തതുകൊണ്ട് അതിജീവനത്തിന് ദൈവം നമുക്കുവേണ്ടി ഏത് നിയമകരുതൽ ചെയ്തു?
ഒരു ശോഭനമായ ഭാവി
പുതിയ കുട്ടിയെ വീട്ടിലേക്ക് കൊണ്ടുവന്ന ശേഷം ആനന്ദ് എന്തിനേക്കുറിച്ച് ധ്യാനിച്ചു?