വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • lfb പാഠം 88 പേ. 206
  • യേശു അറസ്റ്റ്‌ ചെയ്യപ്പെടുന്നു

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യേശു അറസ്റ്റ്‌ ചെയ്യപ്പെടുന്നു
  • ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
  • സമാനമായ വിവരം
  • ക്രിസ്‌തു​വി​നെ ഒറ്റി​ക്കൊ​ടുത്ത്‌ അറസ്റ്റ്‌ ചെയ്യുന്നു
    യേശു​—വഴിയും സത്യവും ജീവനും
  • ഒററിക്കൊടുക്കലും അറസ്‌ററും
    ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ
  • യേശു തോട്ടത്തിൽ
    എന്റെ ബൈബിൾ കഥാപുസ്‌തകം
  • യേശുവിന്റെ മാനുഷ ജീവിതത്തിലെ അവസാന ദിവസം
    വീക്ഷാഗോപുരം—1999
കൂടുതൽ കാണുക
ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
lfb പാഠം 88 പേ. 206
ഗത്ത്‌ശെമന തോട്ടത്തിൽവെച്ച്‌ യൂദാസ്‌ യേശുവിനെ ഒറ്റിക്കൊടുക്കുന്നു

പാഠം 88

യേശു​വി​നെ അറസ്റ്റ്‌ ചെയ്യുന്നു

യേശു​വും അപ്പോസ്‌ത​ല​ന്മാ​രും കി​ദ്രോൻ താഴ്‌വ​ര​യി​ലൂ​ടെ ഒലിവു​മ​ല​യി​ലേക്കു പോയി. അർധരാ​ത്രി കഴിഞ്ഞ സമയം. പൂർണ​ച​ന്ദ്രനെ കാണാം. അവർ ഗത്ത്‌ശെമന തോട്ട​ത്തിൽ എത്തിയ​പ്പോൾ യേശു അവരോ​ടു പറഞ്ഞു: ‘ഇവിടെ എന്നോ​ടൊ​പ്പം ഉണർന്നി​രി​ക്കൂ.’ എന്നിട്ട്‌ യേശു തോട്ട​ത്തിൽ അൽപ്പം മുന്നോ​ട്ടു പോയി കമിഴ്‌ന്നു​വീണ്‌ അതി​വേ​ദ​ന​യോ​ടെ യഹോ​വ​യോട്‌ ഇങ്ങനെ പ്രാർഥി​ച്ചു: ‘അങ്ങയുടെ ഇഷ്ടം നടക്കട്ടെ.’ അപ്പോൾ യഹോവ യേശു​വി​നു ധൈര്യം പകരാൻ ഒരു ദൂതനെ അയച്ചു. യേശു അപ്പോസ്‌ത​ല​ന്മാ​രു​ടെ അടുത്ത്‌ ചെന്ന​പ്പോൾ അവർ ഉറങ്ങു​ന്നതു കണ്ടു. യേശു പറഞ്ഞു: ‘എഴു​ന്നേൽക്ക്‌! ഇത്‌ ഉറങ്ങാ​നുള്ള സമയമല്ല! എന്നെ ശത്രു​ക്ക​ളു​ടെ കൈയിൽ ഏൽപ്പി​ക്കാ​നുള്ള സമയം അടുത്തി​രി​ക്കു​ന്നു.’

യൂദാസിന്‌ ഒരു പണസ്സഞ്ചി കൊടുക്കുന്നു

പെട്ടെ​ന്നു​ത​ന്നെ യൂദാസ്‌ എത്തി; വാളു​ക​ളും വടിക​ളും പിടിച്ച്‌ ഒരു വലിയ ജനക്കൂ​ട്ട​വും കൂടെ​യു​ണ്ടാ​യി​രു​ന്നു. യേശു​വും അപ്പോസ്‌ത​ല​ന്മാ​രും പലപ്പോ​ഴും ആ തോട്ട​ത്തിൽ വരാറു​ള്ള​തു​കൊണ്ട്‌ യേശു അവിടെ കാണു​മെന്ന്‌ യൂദാ​സിന്‌ അറിയാ​മാ​യി​രു​ന്നു. യേശു​വി​നെ കാണി​ച്ചു​കൊ​ടു​ക്കാ​മെന്നു യൂദാസ്‌ പടയാ​ളി​ക​ളോ​ടു പറഞ്ഞി​രു​ന്നു. യൂദാസ്‌ നേരെ യേശു​വി​ന്റെ അടുത്ത്‌ ചെന്ന്‌, ‘ഗുരുവേ, നമസ്‌കാ​രം!’ എന്നു പറഞ്ഞ്‌ ചുംബി​ച്ചു. യേശു പറഞ്ഞു: ‘യൂദാസേ, ഒരു ചുംബ​നം​കൊണ്ട്‌ നീ എന്നെ ഒറ്റി​ക്കൊ​ടു​ക്കു​ക​യാ​ണോ?’

യേശു മുന്നോ​ട്ടു വന്ന്‌ ജനക്കൂ​ട്ട​ത്തോ​ടു ചോദി​ച്ചു: “നിങ്ങൾ ആരെയാണ്‌ അന്വേ​ഷി​ക്കു​ന്നത്‌?” അവർ പറഞ്ഞു: “നസറെ​ത്തു​കാ​ര​നായ യേശു​വി​നെ.” യേശു പറഞ്ഞു: “അതു ഞാനാണ്‌.” ഉടനെ പുറ​കോ​ട്ടു മാറിയ അവർ നിലത്ത്‌ വീണു​പോ​യി. യേശു വീണ്ടും അവരോട്‌, “നിങ്ങൾ ആരെയാണ്‌ അന്വേ​ഷി​ക്കു​ന്നത്‌” എന്നു ചോദി​ച്ചു. “നസറെ​ത്തു​കാ​ര​നായ യേശു​വി​നെ” എന്ന്‌ അവർ വീണ്ടും പറഞ്ഞു. യേശു അവരോ​ടു പറഞ്ഞു: ‘അതു ഞാനാ​ണെന്നു പറഞ്ഞല്ലോ. ഇവരെ വിട്ടേക്ക്‌.’

അവിടെ എന്താണു നടക്കു​ന്ന​തെന്നു മനസ്സി​ലായ ഉടനെ പത്രോസ്‌ ഒരു വാൾ വലിച്ചൂ​രി മഹാപു​രോ​ഹി​തന്റെ അടിമ​യായ മൽക്കൊ​സിന്‌ നേരെ വീശി. അയാളു​ടെ ചെവി അറ്റു​പോ​യി. പക്ഷേ യേശു ആ മനുഷ്യ​ന്റെ ചെവി തൊട്ട്‌ സുഖ​പ്പെ​ടു​ത്തി. എന്നിട്ട്‌ പത്രോ​സി​നോ​ടു പറഞ്ഞു: ‘വാൾ ഉറയിൽ ഇട്‌. വാളു​കൊണ്ട്‌ പോരാ​ടി​യാൽ വാളു​കൊ​ണ്ടു​തന്നെ നീ മരിക്കും.’ പടയാ​ളി​കൾ യേശു​വി​നെ പിടിച്ച്‌ കൈകൾ കൂട്ടി​ക്കെട്ടി. അപ്പോസ്‌ത​ല​ന്മാർ ഓടി​പ്പോ​യി. എന്നിട്ട്‌ ജനക്കൂട്ടം യേശു​വി​നെ മുഖ്യ​പു​രോ​ഹി​ത​നായ അന്നാസി​ന്റെ അടു​ത്തേക്ക്‌ കൊണ്ടു​പോ​യി. അന്നാസ്‌ യേശു​വി​നെ ചോദ്യം ചെയ്‌തിട്ട്‌ മഹാപു​രോ​ഹി​ത​നായ കയ്യഫയു​ടെ വീട്ടി​ലേക്ക്‌ അയച്ചു. പക്ഷേ അപ്പോസ്‌ത​ല​ന്മാർക്ക്‌ എന്തു സംഭവി​ച്ചു?

“ഈ ലോക​ത്തിൽ നിങ്ങൾക്കു കഷ്ടതക​ളു​ണ്ടാ​കും. എങ്കിലും ധൈര്യ​മാ​യി​രി​ക്കുക! ഞാൻ ലോകത്തെ കീഴട​ക്കി​യി​രി​ക്കു​ന്നു.”​—യോഹ​ന്നാൻ 16:33

ചോദ്യ​ങ്ങൾ: ഗത്ത്‌ശെമന തോട്ട​ത്തിൽ എന്താണു സംഭവി​ച്ചത്‌? അന്നു രാത്രി യേശു ചെയ്‌ത​തിൽനിന്ന്‌ നിങ്ങൾക്ക്‌ എന്തു പഠിക്കാം?

മത്തായി 26:36-57; മർക്കോസ്‌ 14:32-50; ലൂക്കോസ്‌ 22:39-54; യോഹ​ന്നാൻ 18:1-14, 19-24

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക