വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • th പാഠം 5 പേ. 8
  • തെറ്റുകൂടാതെ വായിക്കുക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • തെറ്റുകൂടാതെ വായിക്കുക
  • വായിക്കുന്നതിലും പഠിപ്പിക്കുന്നതിലും അർപ്പിതരായിരിക്കുക
  • സമാനമായ വിവരം
  • കൃത്യതയോടെയുള്ള വായന
    ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക
  • വായനയിൽ ഉത്സുകനായിരിക്കുക
    ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക
  • നിങ്ങളുടെ വിജ്ഞാനമേഖല വിശാലമാക്കാൻ വായിക്കുക
    ഉണരുക!—1992
  • വായിക്കുകയും ഓർത്തിരിക്കുകയും ചെയ്യുന്ന വിധം
    ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ ഗൈഡ്‌ബുക്ക്‌
കൂടുതൽ കാണുക
വായിക്കുന്നതിലും പഠിപ്പിക്കുന്നതിലും അർപ്പിതരായിരിക്കുക
th പാഠം 5 പേ. 8

പാഠം 5

തെറ്റു​കൂ​ടാ​തെ വായി​ക്കു​ക

പരാമർശിച്ചിരിക്കുന്ന വാക്യം

1 തിമൊ​ഥെ​യൊസ്‌ 4:13

ചുരുക്കം: അച്ചടിച്ച താളി​ലു​ള്ളത്‌ അതേപടി ഉറക്കെ വായി​ക്കുക.

എങ്ങനെ ചെയ്യാം:

  • നന്നായി തയ്യാറാ​കുക. വായി​ക്കുന്ന ഭാഗം എന്ത്‌ ഉദ്ദേശ്യ​ത്തിൽ എഴുതി​യ​താ​ണെന്നു ചിന്തി​ക്കുക. വാക്കുകൾ പെറു​ക്കി​പ്പെ​റു​ക്കി വായി​ക്കു​ന്ന​തി​നു പകരം പല പദങ്ങളെ ഒരൊറ്റ കൂട്ടമാ​യി കണ്ട്‌ വായി​ക്കാൻ പഠിക്കുക. വാക്കുകൾ കൂട്ടി​ച്ചേർക്കു​ക​യോ വിട്ടു​ക​ള​യു​ക​യോ മാറ്റി​വാ​യി​ക്കു​ക​യോ ചെയ്യാ​തി​രി​ക്കാൻ ശ്രദ്ധി​ക്കുക. എല്ലാ ചിഹ്നങ്ങ​ളും ശ്രദ്ധി​ക്കണം.

    നുറുങ്ങ്‌

    വായിക്കുമ്പോൾ കേട്ടി​രി​ക്കാ​നും തെറ്റി​ച്ചു​വാ​യിച്ച വാക്കുകൾ പറഞ്ഞു​ത​രാ​നും ഒരു സുഹൃ​ത്തി​നോട്‌ ആവശ്യ​പ്പെ​ടുക.

  • ഓരോ വാക്കും ശരിയാ​യി ഉച്ചരി​ക്കുക. ഉച്ചരി​ക്കാൻ ബുദ്ധി​മു​ട്ടുള്ള വാക്കു​ക​ളോ പരിചി​ത​മ​ല്ലാത്ത പദങ്ങളോ ഒരു പ്രസി​ദ്ധീ​ക​ര​ണ​ത്തി​ലു​ണ്ടെ​ങ്കിൽ, അവയുടെ ഉച്ചാരണം പഠിക്കാൻ ആ പ്രസി​ദ്ധീ​ക​ര​ണ​ത്തി​ന്റെ ഓഡി​യോ റെക്കോർഡിങ്‌ കേൾക്കുക; അല്ലെങ്കിൽ നന്നായി വായി​ക്കുന്ന ഒരാളു​ടെ സഹായം ചോദി​ക്കുക.

  • വാക്കുകൾ വ്യക്തമാ​യി പറയുക. തല ഉയർത്തിപ്പിടിച്ച്‌, വായ്‌ നല്ലതു​പോ​ലെ തുറന്ന്‌ ഓരോ വാക്കും ശ്രദ്ധിച്ച്‌ വായി​ക്കുക. വാക്കു​ക​ളി​ലെ എല്ലാ അക്ഷരങ്ങ​ളും ഉച്ചരി​ക്കു​ന്നു​ണ്ടെന്ന്‌ ഉറപ്പു​വ​രു​ത്തുക.

    നുറുങ്ങ്‌

    അമിതമായ കൃത്യ​ത​യോ​ടെ ഉച്ചരി​ച്ചാൽ വായന​യു​ടെ സ്വാഭാ​വി​കത നഷ്ടമാ​കും.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക