വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • scl പേ. 120
  • സ്ഥാന​പ്പേ​രു​കൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • സ്ഥാന​പ്പേ​രു​കൾ
  • ക്രിസ്‌തീയ ജീവിതത്തിനുള്ള ബൈബിൾതത്ത്വങ്ങൾ
ക്രിസ്‌തീയ ജീവിതത്തിനുള്ള ബൈബിൾതത്ത്വങ്ങൾ
scl പേ. 120

സ്ഥാന​പ്പേ​രു​കൾ

മതങ്ങൾ ആദരസൂ​ച​ക​മാ​യി ഉപയോ​ഗി​ക്കുന്ന സ്ഥാന​പ്പേ​രു​കൾ ക്രിസ്‌ത്യാ​നി​കൾ ഉപയോ​ഗി​ക്ക​ണോ?

യോഹ 5:41

  • ബൈബിൾ വിവര​ണങ്ങൾ:

    • ലൂക്ക 18:18, 19—യേശു നല്ലവനാ​യി​രു​ന്നു എങ്കിലും “നല്ലവനായ ഗുരു” എന്ന സ്ഥാന​പ്പേര്‌ സ്വീക​രി​ക്കാൻ വിസമ്മ​തി​ച്ചു​കൊണ്ട്‌ നന്മയുടെ ഉറവിടം യഹോവ മാത്ര​മാ​ണെന്നു സൂചി​പ്പി​ച്ചു

“പിതാവ്‌,“ “നേതാവ്‌” പോലുള്ള മതപര​മായ സ്ഥാന​പ്പേ​രു​കൾ ഉപയോ​ഗിച്ച്‌ ക്രിസ്‌ത്യാ​നി​കൾ മറ്റുള്ള​വരെ സംബോ​ധന ചെയ്യാ​ത്തത്‌ എന്തു​കൊണ്ട്‌?

  • ബൈബിൾ വിവര​ണങ്ങൾ:

    • മത്ത 23:9-12—“പിതാവ്‌,“ “നേതാവ്‌” തുടങ്ങിയ സ്ഥാന​പ്പേ​രു​കൾ ഉപയോ​ഗി​ക്കു​ന്നത്‌ യേശു വിലക്കി

    • 1കൊ 4:14-17—അപ്പോ​സ്‌ത​ല​നായ പൗലോസ്‌ പലർക്കും ഒരു പിതാ​വി​നെ​പ്പോ​ലെ ആയിരു​ന്നെ​ങ്കി​ലും ആരും അദ്ദേഹത്തെ പിതാവ്‌ എന്ന സ്ഥാന​പ്പേര്‌ ഉപയോ​ഗിച്ച്‌ വിളി​ച്ച​താ​യി കാണു​ന്നി​ല്ല

ക്രിസ്‌ത്യാ​നി​കൾ പരസ്‌പരം ‘സഹോ​ദരാ,’ ‘സഹോ​ദരീ’ എന്നു വിളി​ക്കു​ക​യും അതു​പോ​ലെ ഇടപെ​ടു​ക​യും ചെയ്യു​ന്നത്‌ എന്തു​കൊണ്ട്‌?

മത്ത 23:8

പ്രവൃ 12:17; 18:18; റോമ 16:1 കൂടെ കാണുക

  • ബൈബിൾ വിവര​ണങ്ങൾ:

    • മത്ത 12:46-50—യഹോ​വയെ ആരാധി​ക്കു​ന്ന​വ​രെ​ല്ലാം തന്റെ ആത്മീയ സഹോ​ദ​ര​ങ്ങ​ളാണ്‌ എന്ന്‌ യേശു വ്യക്തമാ​ക്കി

ഭരണാ​ധി​കാ​രി​ക​ളെ​യും ന്യായാ​ധി​പ​ന്മാ​രെ​യും മറ്റ്‌ ഉദ്യോ​ഗ​സ്ഥ​രെ​യും സ്ഥാന​പ്പേ​രു​കൾ ഉപയോ​ഗിച്ച്‌ സംബോ​ധന ചെയ്യു​ന്നത്‌ തെറ്റല്ലാ​ത്തത്‌ എന്തു​കൊണ്ട്‌?

റോമ 13:1, 7; 1പത്ര 2:17

  • ബൈബിൾ വിവര​ണങ്ങൾ:

    • പ്രവൃ 26:1, 2, 25—അപ്പോ​സ്‌ത​ല​നായ പൗലോസ്‌ അഗ്രി​പ്പ​യെ​യും ഫെസ്‌തൊ​സി​നെ​യും അവരുടെ സ്ഥാന​പ്പേ​രു​കൾ ഉപയോ​ഗിച്ച്‌ സംബോ​ധന ചെയ്‌തു

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക