വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • scl പേ. 71-74
  • പ്രാർഥന

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • പ്രാർഥന
  • ക്രിസ്‌തീയ ജീവിതത്തിനുള്ള ബൈബിൾതത്ത്വങ്ങൾ
ക്രിസ്‌തീയ ജീവിതത്തിനുള്ള ബൈബിൾതത്ത്വങ്ങൾ
scl പേ. 71-74

പ്രാർഥന

യഹോവ നമ്മുടെ പ്രാർഥന കേൾക്കു​ക​യും ഉത്തരം തരിക​യും ചെയ്യു​ന്നു​ണ്ടെന്ന്‌ എങ്ങനെ അറിയാം?

സങ്ക 65:2; 145:18; 1യോഹ 5:14

സങ്ക 66:19; പ്രവൃ 10:31; എബ്ര 5:7 കൂടെ കാണുക

  • ബൈബിൾ വിവര​ണങ്ങൾ:

    • 1രാജ 18:36-38—കർമേൽ പർവത​ത്തിൽവെച്ച്‌ ബാലിന്റെ പ്രവാ​ച​ക​ന്മാ​രെ നേരിട്ട സമയത്ത്‌ ഏലിയ പ്രവാ​ചകൻ പ്രാർഥി​ച്ച​പ്പോൾ യഹോവ പെട്ടെ​ന്നു​തന്നെ ഉത്തരം കൊടു​ത്തു

    • മത്ത 7:7-11—യേശു നമ്മളോട്‌ ഇടവി​ടാ​തെ പ്രാർഥി​ക്കാൻ പറഞ്ഞു, സ്‌നേ​ഹ​മുള്ള ഒരു പിതാ​വി​നെ​പ്പോ​ലെ യഹോവ നമ്മുടെ പ്രാർഥ​നകൾ കേൾക്കു​മെ​ന്നും പറഞ്ഞു

ക്രിസ്‌ത്യാ​നി​കൾ ആരോടു മാത്രമേ പ്രാർഥി​ക്കാ​വൂ?

സങ്ക 5:1, 2; 69:13; മത്ത 6:9; ഫിലി 4:6

നമ്മൾ ആരുടെ നാമത്തി​ലാണ്‌ പ്രാർഥി​ക്കേ​ണ്ടത്‌?

യോഹ 15:16; 16:23, 24

ആരുടെ പ്രാർഥ​ന​ക​ളാണ്‌ യഹോവ ശ്രദ്ധി​ക്കു​ന്നത്‌?

പ്രവൃ 10:34, 35; 1പത്ര 3:12; 1യോഹ 3:22; 5:14

ആരുടെ പ്രാർഥ​ന​ക​ളാണ്‌ യഹോവ ശ്രദ്ധി​ക്കാ​ത്തത്‌?

സുഭ 15:29; 28:9; യശ 1:15; മീഖ 3:4; യാക്ക 4:3; 1പത്ര 3:7

  • ബൈബിൾ വിവര​ണങ്ങൾ:

    • യോശ 24:9, 10—ബിലെ​യാം യഹോ​വ​യു​ടെ ഇഷ്ടത്തിന്‌ എതിരാ​യിട്ട്‌ പ്രാർഥി​ച്ച​തു​കൊണ്ട്‌ യഹോവ ബിലെ​യാ​മി​ന്റെ പ്രാർഥന ശ്രദ്ധി​ച്ചി​ല്ല

    • യശ 1:15-17—ഇസ്രാ​യേൽ ജനം കാപട്യ​മു​ള്ള​വ​രും രക്തച്ചൊ​രി​ച്ചി​ലി​ന്റെ കുറ്റം വഹിക്കു​ന്ന​വ​രും ആയിത്തീർന്ന​തു​കൊണ്ട്‌ അവരുടെ പ്രാർഥ​നകൾ യഹോവ തള്ളിക്ക​ള​ഞ്ഞു

ഒരു പ്രാർഥന അവസാ​നി​പ്പി​ക്കേ​ണ്ടത്‌ എങ്ങനെ, എന്തു​കൊണ്ട്‌?

1ദിന 16:36; സങ്ക 41:13; 72:19; 89:52; 1കൊ 14:16

പ്രാർഥി​ക്കു​മ്പോൾ നമ്മൾ ഏതെങ്കി​ലും ഒരു പ്രത്യേക ശാരീ​രി​ക​നില സ്വീക​രി​ക്ക​ണ​മെന്നു ബൈബിൾ പറയു​ന്നു​ണ്ടോ?

1രാജ 8:54; മർ 11:25; ലൂക്ക 22:39, 41; യോഹ 11:41

യോന 2:1 കൂടെ കാണുക

ആരാധ​ന​യ്‌ക്കാ​യി കൂടി​വ​രു​മ്പോൾ യഹോ​വ​യു​ടെ ദാസന്മാർക്ക്‌ പ്രാർഥി​ക്കാ​വുന്ന ചില കാര്യങ്ങൾ ഏവ?

പ്രവൃ 4:23, 24; 12:5

  • ബൈബിൾ വിവര​ണങ്ങൾ:

    • 1ദിന 29:10-19—ഇസ്രാ​യേൽ ജനം ദേവാ​ലയം പണിയാൻ വേണ്ടി സംഭാ​വ​നകൾ കൊണ്ടു​വ​ന്ന​പ്പോൾ ദാവീദ്‌ രാജാവ്‌ സഭയുടെ മുമ്പാ​കെ​നിന്ന്‌ യഹോ​വ​യോ​ടു പ്രാർഥി​ച്ചു

    • പ്രവൃ 1:12-14—യേശു​വി​ന്റെ അപ്പോ​സ്‌ത​ല​ന്മാ​രും സഹോ​ദ​ര​ന്മാ​രും അമ്മയായ മറിയ​യും ചില വിശ്വ​സ്‌ത​രായ സ്‌ത്രീ​ക​ളും യരുശ​ലേ​മി​ലെ ഒരു മേൽമു​റി​യിൽ കൂടി​വന്ന്‌ പ്രാർഥ​ന​യിൽ മുഴുകി

പ്രാർഥി​ക്കു​മ്പോൾ ഒരിക്ക​ലും തന്നെത്താൻ ഉയർത്തു​ക​യോ പ്രാർഥ​ന​യി​ലൂ​ടെ മറ്റുള്ള​വ​രു​ടെ മതിപ്പു​നേ​ടാൻ ശ്രമി​ക്കു​ക​യോ ചെയ്യരു​താ​ത്തത്‌ എന്തു​കൊണ്ട്‌?

മത്ത 6:5; ലൂക്ക 18:10-14

ഭക്ഷണത്തി​നു മുമ്പ്‌ പ്രാർഥി​ക്കു​ന്നത്‌ ഉചിത​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

മത്ത 14:19; പ്രവൃ 27:35; 1കൊ 10:25, 26, 30, 31

നമ്മുടെ സ്വർഗീ​യ​പി​താ​വി​നോ​ടു പ്രാർഥി​ക്കുന്ന കാര്യ​ത്തിൽ നമ്മൾ ഒരിക്ക​ലും അവഗണന കാണി​ക്ക​രു​താ​ത്തത്‌ എന്തു​കൊണ്ട്‌?

റോമ 12:12; എഫ 6:18; 1തെസ്സ 5:17; 1പത്ര 4:7

  • ബൈബിൾ വിവര​ണങ്ങൾ:

    • ദാനി 6:6-10—യഹോ​വ​യോ​ടു പ്രാർഥി​ച്ചാൽ കൊല്ലും എന്ന ഭീഷണി ഉണ്ടായി​രു​ന്നി​ട്ടും ദാനി​യേൽ പ്രവാ​ചകൻ താൻ പതിവാ​യി ചെയ്യാ​റു​ള്ള​തു​പോ​ലെ പരസ്യ​മാ​യി യഹോ​വ​യോ​ടു പ്രാർഥി​ച്ചു

    • ലൂക്ക 18:1-8—നീതി​യി​ല്ലാത്ത ഒരു ന്യായാ​ധി​പന്റെ അടുക്കൽ ഒരു സ്‌ത്രീ തുടർച്ച​യാ​യി നീതി​ക്കു​വേണ്ടി യാചി​ച്ച​പ്പോൾ അദ്ദേഹം അത്‌ സാധി​ച്ചു​കൊ​ടു​ത്ത​തി​ന്റെ ഉദാഹ​രണം പറഞ്ഞു​കൊണ്ട്‌ നീതി​മാ​നായ പിതാവ്‌ നമ്മുടെ തുടർച്ച​യായ യാചന​കൾക്ക്‌ ഉത്തരം തരു​മെന്ന്‌ യേശു പഠിപ്പി​ച്ചു

നമ്മുടെ തെറ്റുകൾ ക്ഷമിക്കാൻ യഹോ​വ​യോ​ടു പ്രാർഥി​ക്കു​മ്പോൾ നമുക്ക്‌ ഏതു മനോ​ഭാ​വം ഉണ്ടായി​രി​ക്കണം?

2ദിന 7:13, 14

  • ബൈബിൾ വിവര​ണങ്ങൾ:

    • 2രാജ 22:11-13, 18-20—യോശിയ രാജാവ്‌ തന്നെത്താൻ താഴ്‌ത്തു​ക​യും യഹോ​വയെ സന്തോ​ഷി​പ്പി​ക്കാ​നുള്ള വഴികൾ അന്വേ​ഷി​ക്കു​ക​യും ചെയ്‌ത​തു​കൊണ്ട്‌ യഹോവ അദ്ദേഹ​ത്തോ​ടു വലിയ കരുണ​യും ദയയും കാണിച്ചു

    • 2ദിന 33:10-13—മനശ്ശെ രാജാവ്‌ തന്റെ തെറ്റുകൾ ക്ഷമിക്കാ​നാ​യി താഴ്‌മ​യോ​ടെ യഹോ​വ​യോട്‌ അപേക്ഷി​ച്ച​തു​കൊണ്ട്‌ യഹോവ അദ്ദേഹ​ത്തോ​ടു ക്ഷമിക്കു​ക​യും അദ്ദേഹത്തെ വീണ്ടും രാജാ​വാ​ക്കു​ക​യും ചെയ്‌തു

യഹോവ നമ്മളോ​ടു ക്ഷമിക്ക​ണ​മെ​ങ്കിൽ നമ്മൾ എന്തു ചെയ്യണം?

മത്ത 6:14, 15; മർ 11:25; ലൂക്ക 17:3, 4

യഹോ​വ​യു​ടെ ഇഷ്ടം നടക്കേ​ണമേ എന്നു നമ്മൾ പ്രാർഥി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

മത്ത 6:10; ലൂക്ക 22:41, 42

നമ്മുടെ സ്വർഗീ​യ​പി​താ​വിൽ വിശ്വാ​സ​മു​ണ്ടെന്നു പ്രാർഥ​ന​യി​ലൂ​ടെ എങ്ങനെ കാണി​ക്കാം?

മർ 11:24; എബ്ര 6:10; യാക്ക 1:5-7

പ്രാർഥ​ന​യിൽ ഉൾപ്പെ​ടു​ത്താ​വുന്ന ചില വിഷയങ്ങൾ ഏവ?

ദൈവ​ത്തി​ന്റെ പേര്‌ പരിശു​ദ്ധ​മാ​കാൻ

ലൂക്ക 11:2

ഭൂമി​യു​ടെ ഭരണം ഏറ്റെടു​ക്കാൻപോ​കുന്ന ദൈവ​രാ​ജ്യം വരാൻ

മത്ത 6:10

യഹോ​വ​യു​ടെ ഇഷ്ടം നടക്കാൻ

മത്ത 6:10; 26:42

നമ്മുടെ അനുദിന ആവശ്യ​ങ്ങൾക്കു​വേണ്ടി

ലൂക്ക 11:3

നമ്മുടെ പാപങ്ങൾ ക്ഷമിക്കാൻ

ദാനി 9:19; ലൂക്ക 11:4

പ്രലോ​ഭ​ന​ങ്ങ​ളിൽ അകപ്പെ​ടാ​തി​രി​ക്കാൻ

മത്ത 6:13

യഹോ​വ​യോ​ടു​ള്ള നന്ദി

എഫ 5:20; ഫിലി 4:6; 1തെസ്സ 5:17, 18

യഹോ​വ​യു​ടെ ഇഷ്ടം അറിയാ​നും, വിവേ​ക​വും ജ്ഞാനവും നേടാ​നും

സുഭ 2:3-6; ഫിലി 1:9; യാക്ക 1:5

സങ്ക 119:34 കൂടെ കാണുക

  • ബൈബിൾ വിവര​ണങ്ങൾ:

    • 1രാജ 3:11, 12—ജ്ഞാനത്തി​നു​വേ​ണ്ടി​യുള്ള ശലോ​മോൻ രാജാ​വി​ന്റെ അപേക്ഷ യഹോ​വയെ സന്തോ​ഷി​പ്പി​ച്ചു; യഹോവ അദ്ദേഹ​ത്തിന്‌ ജ്ഞാനം സമൃദ്ധ​മാ​യി കൊടു​ക്കു​ക​യും ചെയ്‌തു

പരിശുദ്ധാത്മാവിനുവേണ്ടി

ലൂക്ക 11:13; പ്രവൃ 8:14, 15

ഉപദ്ര​വ​ങ്ങൾ നേരി​ടു​ന്നവർ ഉൾപ്പെ​ടെ​യുള്ള സഹവി​ശ്വാ​സി​കൾക്കു​വേണ്ടി

പ്രവൃ 12:5; റോമ 15:30, 31; യാക്ക 5:16

കൊലോ 4:12; 2തിമ 1:3 കൂടെ കാണുക

യഹോ​വ​യോ​ടു​ള്ള സ്‌തുതി

സങ്ക 86:12; യശ 25:1; ദാനി 2:23

  • ബൈബിൾ വിവര​ണങ്ങൾ:

    • ലൂക്ക 10:21—കുട്ടി​ക​ളെ​പ്പോ​ലെ താഴ്‌മ​യു​ള്ള​വർക്ക്‌ ആത്മീയ​സ​ത്യ​ങ്ങൾ വെളി​പ്പെ​ടു​ത്തി​യ​തിന്‌ യേശു ആളുകൾ കേൾക്കെ യഹോ​വയെ സ്‌തു​തി​ച്ചു

    • വെളി 4:9-11—ദൂതന്മാർ യഹോ​വ​യ്‌ക്ക്‌ അർഹമായ ആദരവും മഹത്ത്വ​വും കൊടു​ക്കു​ന്നു

തടസ്സങ്ങ​ളൊ​ന്നും കൂടാതെ യഹോ​വയെ ആരാധി​ക്കാ​നും സന്തോ​ഷ​വാർത്ത ആളുക​ളോ​ടു പ്രസം​ഗി​ക്കാ​നും നമുക്കു കഴി​യേ​ണ്ട​തിന്‌ അധികാ​രി​കൾക്കു​വേണ്ടി

മത്ത 5:44; 1തിമ 2:1, 2

യിര 29:7 കൂടെ കാണുക

നമ്മുടെ സ്‌നാ​ന​സ​മ​യത്ത്‌ പ്രാർഥി​ക്കു​ന്നത്‌ ഉചിത​മാ​ണോ?

ലൂക്ക 3:21

ആത്മീയ​മാ​യി രോഗി​ക​ളാ​യ​വർക്കു​വേണ്ടി പ്രാർഥി​ക്കു​ന്നത്‌ ഉചിത​മാ​ണോ?

യാക്ക 5:14, 15

പുരു​ഷ​ന്മാർ പ്രാർഥി​ക്കു​മ്പോൾ തല മൂടാ​ത്തത്‌ എന്തു​കൊണ്ട്‌, സ്‌ത്രീ​കൾ പ്രാർഥി​ക്കു​മ്പോൾ ചില സമയങ്ങ​ളിൽ തല മൂടു​ന്നത്‌ എന്തു​കൊണ്ട്‌?

1കൊ 11:2-16

പ്രാർഥ​ന​യു​ടെ ദൈർഘ്യ​ത്തെ​ക്കാ​ളും വികാ​ര​പ്ര​ക​ട​ന​ങ്ങ​ളെ​ക്കാ​ളും പ്രധാനം എന്താണ്‌?

വില 3:41; മത്ത 6:7

  • ബൈബിൾ വിവര​ണങ്ങൾ:

    • 1രാജ 18:25-29, 36-39—ഏലിയ പ്രവാ​ചകൻ വെല്ലു​വി​ളി​ച്ച​പ്പോൾ ബാലിന്റെ പ്രവാ​ച​ക​ന്മാർ മണിക്കൂ​റു​ക​ളോ​ളം ബാലി​നോട്‌ നിറു​ത്താ​തെ കരഞ്ഞു വിളി​ച്ചെ​ങ്കി​ലും ഒരു മറുപ​ടി​യും കിട്ടി​യി​ല്ല

    • പ്രവൃ 19:32-41—എഫെ​സൊ​സി​ലെ വിഗ്ര​ഹാ​രാ​ധകർ അർത്തെ​മിസ്‌ ദേവി​യോ​ടു രണ്ടു മണിക്കൂ​റോ​ളം ഉച്ചത്തിൽ ആർത്തു​വി​ളി​ച്ചു; നഗരാ​ധി​കാ​രി അവരെ ശാസി​ച്ച​ത​ല്ലാ​തെ മറ്റു യാതൊ​രു ഫലവു​മു​ണ്ടാ​യി​ല്ല

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക