വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • scl പേ. 67-69
  • പാപം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • പാപം
  • ക്രിസ്‌തീയ ജീവിതത്തിനുള്ള ബൈബിൾതത്ത്വങ്ങൾ
ക്രിസ്‌തീയ ജീവിതത്തിനുള്ള ബൈബിൾതത്ത്വങ്ങൾ
scl പേ. 67-69

പാപം

പാപം എന്താണ്‌, അതു നമ്മളെ എല്ലാവ​രെ​യും ബാധി​ക്കു​ന്നത്‌ എങ്ങനെ?

സങ്ക 51:5; റോമ 3:23; 5:12; 6:23; 1യോഹ 3:4; 5:17

പാപം ചെയ്യാ​നുള്ള പ്രവണ​തയെ കീഴട​ക്കാൻ നമുക്കു കഴിയു​മെന്നു ബൈബിൾ ഉറപ്പു തരുന്നത്‌ എങ്ങനെ?

റോമ 6:12-14

  • ബൈബിൾ വിവര​ണങ്ങൾ:

    • 2ശമു 11:2-5, 14, 15, 26, 27; 12:1-13—ഗുരു​ത​ര​മായ പാപങ്ങൾ ചെയ്‌ത ദാവീദ്‌ രാജാ​വിന്‌ യഹോ​വ​യിൽനിന്ന്‌ കടുത്ത ശിക്ഷണം കിട്ടി; അദ്ദേഹം ജീവി​ത​ത്തിൽ മാറ്റം വരുത്തു​ക​യും ചെയ്‌തു

    • റോമ 7:15-24—പൗലോസ്‌ അപ്പോ​സ്‌തലൻ നല്ല ഭക്തിയും വിശ്വാ​സ​വും ഉള്ള ഒരു ദൈവ​ദാ​സ​നാ​യി​രു​ന്നു. എന്നിട്ടും അദ്ദേഹ​ത്തി​നു തെറ്റായ ചിന്തകൾക്കും ആഗ്രഹ​ങ്ങൾക്കും എതിരെ പോരാ​ടേ​ണ്ടി​വന്നു

എന്തു​കൊ​ണ്ടാണ്‌ ആളുകൾ പാപം ചെയ്യു​ന്നത്‌?

പ്രവൃ 3:17; 17:29, 30; 1തിമ 1:13; 1പത്ര 1:14

സംഖ 15:27-29 കൂടെ കാണുക

മനഃപൂർവം തെറ്റുകൾ ആവർത്തി​ക്കു​ന്നതു ഗുരു​ത​ര​മായ പാപമാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

എബ്ര 10:26, 27; 1യോഹ 3:4, 8, 9

സംഖ 15:30; റോമ 1:28-32; 1തിമ 5:20 കൂടെ കാണുക

ദൈവ​ദാ​സരെ പാപത്തിൽ വീഴി​ക്കാൻ സാത്താൻ എന്തെല്ലാം മാർഗങ്ങൾ ഉപയോ​ഗി​ച്ചേ​ക്കാം?

സുഭ 1:10, 11, 15; മത്ത 5:28; യാക്ക 1:14, 15

  • ബൈബിൾ വിവര​ണങ്ങൾ:

    • ഉൽ 3:1-6—ഒരു പാമ്പിനെ ഉപയോ​ഗിച്ച്‌ സംസാ​രി​ച്ചു​കൊണ്ട്‌ സാത്താൻ ഹവ്വയുടെ സ്വാർഥ​മോ​ഹങ്ങൾ തൃപ്‌തി​പ്പെ​ടു​ത്താൻ പ്രലോ​ഭി​പ്പി​ച്ചു; ഇത്‌ യഹോ​വ​യി​ലുള്ള ഹവ്വയുടെ ആശ്രയം ദുർബ​ല​മാ​ക്കി

    • സുഭ 7:6-10, 21-23—സാമാ​ന്യ​ബോ​ധ​മി​ല്ലാത്ത ഒരു യുവാവ്‌ ഒരു വേശ്യാ​സ്‌ത്രീ​യു​ടെ പ്രലോ​ഭ​ന​ത്തിൽ വീണു​പോ​കു​ന്നതു ശലോ​മോൻ രാജാവ്‌ വർണി​ക്കു​ന്നു

സാത്താന്റെ പ്രലോ​ഭ​ന​ങ്ങളെ നമുക്ക്‌ എങ്ങനെ ചെറു​ത്തു​നിൽക്കാം?

എഫ 4:27; 6:10-18; യാക്ക 4:7, 8

  • ബൈബിൾ വിവര​ണങ്ങൾ:

    • സുഭ 5:1-14—ലൈം​ഗിക അധാർമി​കത എങ്ങനെ ഒഴിവാ​ക്കാ​മെ​ന്നും എന്തു​കൊണ്ട്‌ ഒഴിവാ​ക്ക​ണ​മെ​ന്നും ശലോ​മോൻ രാജാവ്‌ ഒരു പിതാ​വി​നെ​പ്പോ​ലെ നമുക്കു പറഞ്ഞു​ത​രു​ന്നു

    • മത്ത 4:1-11—സാത്താന്റെ തന്ത്രങ്ങളെ ദൈവ​വ​ചനം ഉപയോ​ഗിച്ച്‌ എങ്ങനെ ചെറു​ത്തു​നിൽക്കാം എന്ന്‌ യേശു കാണി​ച്ചു​ത​ന്നു

ക്രിസ്‌ത്യാ​നി​കൾ തീർച്ച​യാ​യും ഒഴിവാ​ക്കേണ്ട ഗുരു​ത​ര​മായ ചില പാപങ്ങൾ ഏവ?

“തെറ്റായ പ്രവൃ​ത്തി​കൾ” കാണുക

പാപങ്ങൾ ഏറ്റുപ​റ​യൽ

നമ്മുടെ പാപങ്ങൾ നമ്മൾ ഒളിച്ചു​വെ​ക്ക​രു​താ​ത്തത്‌ എന്തു​കൊണ്ട്‌?

സുഭ 28:13; റോമ 14:12; 1തിമ 5:24; എബ്ര 4:13

ആരോ​ടാ​ണു നമ്മൾ എല്ലാ തെറ്റു​ക​ളും ഏറ്റുപ​റ​യേ​ണ്ടത്‌?

സങ്ക 32:5; മത്ത 6:9-14

യഹോ​വ​യോ​ടു നമുക്കു​വേണ്ടി അപേക്ഷി​ക്കാൻ നമ്മുടെ “സഹായി” ആരാണ്‌?

1യോഹ 2:1; റോമ 5:1, 2; 8:34; എഫ 2:13, 18; 5:1, 2; എബ്ര 7:25

തെറ്റു ചെയ്‌ത ഒരാൾക്ക്‌ മാനസാ​ന്ത​ര​മു​ണ്ടെന്ന്‌ എങ്ങനെ കാണി​ക്കാം?

പ്രവൃ 26:20; യാക്ക 4:8-10

“മാനസാ​ന്തരം” കൂടെ കാണുക

  • ബൈബിൾ വിവര​ണങ്ങൾ:

    • പുറ 22:1-12—ഒരു കള്ളൻ അയാൾ മോഷ്ടിച്ച മുതലിന്‌ നഷ്ടപരി​ഹാ​രം കൊടു​ക്ക​ണ​മെന്നു മോശ​യു​ടെ നിയമ​ത്തിൽ ആവശ്യ​പ്പെ​ട്ടി​രു​ന്നു

    • ലൂക്ക 19:8, 9—മുഖ്യ നികു​തി​പി​രി​വു​കാ​ര​നാ​യി​രുന്ന സക്കായി ജീവി​ത​ത്തിൽ മാറ്റങ്ങൾ വരുത്തു​ക​യും അന്യാ​യ​മാ​യി ഈടാ​ക്കിയ പണമെ​ല്ലാം ആളുകൾക്കു മടക്കി​ക്കൊ​ടു​ക്കു​ക​യും ചെയ്‌തു​കൊണ്ട്‌ തനിക്കു മാനസാ​ന്തരം ഉണ്ടെന്നു കാണിച്ചു

യഹോവ പാപങ്ങൾ ക്ഷമിക്കു​മെന്ന്‌ നമുക്കു വിശ്വ​സി​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്‌?

“ക്ഷമ” കാണുക

ഒരാൾ ഗുരു​ത​ര​മായ ഒരു പാപം ചെയ്‌താൽ അയാളെ സഹായി​ക്കു​ന്ന​തി​നും സഭയെ സംരക്ഷി​ക്കു​ന്ന​തി​നും യഹോവ എന്തു ക്രമീ​ക​ര​ണ​മാണ്‌ ചെയ്‌തി​രി​ക്കു​ന്നത്‌?

യാക്ക 5:14, 15

പ്രവൃ 20:28; ഗല 6:1 കൂടെ കാണുക

ഒരാൾ ഗുരു​ത​ര​മായ ഒരു പാപം ചെയ്‌താൽ അത്‌ അയാളു​ടെ കുടും​ബ​ത്തി​ലെ​യോ സഭയി​ലെ​യോ അംഗങ്ങളെ ബാധി​ച്ചേ​ക്കാ​വു​ന്നത്‌ എങ്ങനെ?

എബ്ര 12:15, 16

ആവ 29:18 കൂടെ കാണുക

  • ബൈബിൾ വിവര​ണങ്ങൾ:

    • യോശ 7:1-13, 20-26—ആഖാൻ ഗുരു​ത​ര​മായ ഒരു പാപം ചെയ്യു​ക​യും അതു മറച്ചു​വെ​ക്കാൻ ശ്രമി​ക്കു​ക​യും ചെയ്‌തു​കൊണ്ട്‌ മുഴുവൻ ഇസ്രാ​യേ​ലി​നും നാശം വരുത്തി​വെ​ച്ചു

    • യോന 1:1-16—യഹോ​വ​യോട്‌ അനുസ​ര​ണ​ക്കേടു കാണി​ച്ചു​കൊണ്ട്‌ യോന പ്രവാ​ചകൻ തന്റെ കൂടെ കപ്പലി​ലു​ണ്ടാ​യി​രുന്ന എല്ലാവ​രു​ടെ​യും ജീവൻ അപകട​ത്തി​ലാ​ക്കി

    • 1കൊ 5:1-7—കൊരിന്ത്‌ സഭയി​ലു​ണ്ടായ ഗുരു​ത​ര​മായ ഒരു പാപം സഭയ്‌ക്കു മുഴുവൻ ദോഷം വരുത്തി​വെ​ച്ച​തി​നെ​ക്കു​റിച്ച്‌ പൗലോസ്‌ അപ്പോ​സ്‌തലൻ പറഞ്ഞു

ശിക്ഷണം കിട്ടു​മെ​ന്നുള്ള ഭയം മൂപ്പന്മാ​രു​ടെ സഹായം സ്വീക​രി​ക്കു​ന്ന​തിൽനിന്ന്‌ നമ്മളെ തടയരു​താ​ത്തത്‌ എന്തു​കൊണ്ട്‌?

സുഭ 3:11, 12; എബ്ര 12:5-7, 11; യാക്ക 5:14, 15

മുമ്പ്‌ ചെയ്‌ത ഒരു തെറ്റി​നെ​ക്കു​റിച്ച്‌ ഓർത്ത്‌ ഇപ്പോ​ഴും ദുഃഖി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നു പകരം നമ്മൾ യഹോ​വ​യു​ടെ ക്ഷമ സ്വീക​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

“ക്ഷമ” കൂടെ കാണുക

ഒരു വ്യക്തി ഗുരു​ത​ര​മായ ഒരു പാപം ചെയ്‌തെന്നു നമ്മൾ അറിഞ്ഞാൽ ആ വ്യക്തി അക്കാര്യം സഭയിലെ മൂപ്പന്മാ​രെ അറിയി​ച്ചെന്നു നമ്മൾ ഉറപ്പു​വ​രു​ത്തേ​ണ്ടത്‌ എന്തു​കൊണ്ട്‌?

ലേവ 5:1

  • ബൈബിൾ വിവര​ണങ്ങൾ:

    • ആവ 13:6-9; 21:18-20—ഒരാൾ ഗുരു​ത​ര​മായ ഒരു പാപം ചെയ്‌തെന്ന്‌ ഒരു വ്യക്തി അറിഞ്ഞാൽ അയാൾ തന്റെ കുടും​ബാം​ഗ​മോ സുഹൃ​ത്തോ ആയാൽപ്പോ​ലും അറിഞ്ഞ വ്യക്തി ആ വിവരം ഉത്തരവാ​ദി​ത്വ​പ്പെ​ട്ട​വരെ അറിയി​ക്ക​ണ​മെന്ന്‌ മോശ​യു​ടെ നിയമം ആവശ്യ​പ്പെ​ട്ടി​രു​ന്നു

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക