പ്രത്യക്ഷത എത്ര പ്രധാനമാണ്?
“എന്റെ പ്രത്യക്ഷത സംബന്ധിച്ച് ഞാൻ അസ്വസ്ഥയായിത്തീർന്നു”, യു. എസ്സ്. എ.യിൽ പെൻസിൽവേനിയായിലെ ബീവർ ഫാൾസിൽ നിന്നുള്ള ഒരു യുവതി എഴുതുന്നു. “ഞാൻ വിരൂപയാണെന്നും അനാകർഷകയാണെന്നും എനിക്കു തോന്നി.” അവൾ വിശദീകരിക്കുന്നു: “ഏതാനും ദിവസത്തേക്ക് ഞാൻ യാതൊന്നും ഭക്ഷിക്കാതിരിക്കുകയും എന്റെ തൂക്കം ഏതാനും റാത്തൽ കുറയുകയും ചെയ്യുമായിരുന്നു, എന്നാൽ അടുത്ത ദിവസം വിശപ്പ് സഹിക്കാതെയാകുമ്പോൾ ഞാൻ ആർത്തിയോടെ ഭക്ഷണം കഴിക്കുകയും എന്റെ തൂക്കം വീണ്ടും കൂടുകയും ചെയ്യുമായിരുന്നു.”
പിന്നീട് ഒരു ക്രിസ്തീയ സമ്മേളനത്തിൽ വച്ച് “ഞാൻ കണ്ണാടിയിൽ നോക്കിയിട്ട് ‘എന്റെ രൂപം ഭയാനകമായിരിക്കുന്നു!’ എന്ന് ഞാൻ ഒരു സുഹൃത്തിനോട് പറഞ്ഞു”, എന്ന് അവൾ പറഞ്ഞു.
യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും എന്ന പുസ്തകത്തിലെ ‘നിങ്ങൾ എങ്ങനെ കാണപ്പെടുന്നു എന്നതിലേക്ക് ഒരു എത്തിനോട്ടം’ എന്ന ഭാഗം ഞാൻ വായിച്ചിട്ടുണ്ടോ എന്ന് എന്റെ വളരെ പ്രിയപ്പെട്ട ആ കൂട്ടുകാരി എന്നോട് ചോദിച്ചു. ഇല്ല എന്ന് ഞാൻ പറഞ്ഞു. ‘എന്റെ പ്രിയേ, നീ വീട്ടിൽ പോയി ഇന്നു രാത്രിയിൽ തന്നെ അത് വായിക്കേണ്ടിയിരിക്കുന്നു’ അവൾ എന്നോട് പറഞ്ഞു. കൃത്യമായും അത് തന്നെയാണ് ഞാൻ ചെയ്തത്.
“എന്റെ ജീവചരിത്രം വായിക്കുന്നതുപോലെ എനിക്കു തോന്നി. എന്നെ ചിന്തിപ്പിച്ച ഒരു ചോദ്യം ഞാൻ അതിൽ കണ്ടെത്തി, ‘ജനപ്രീതിയുള്ളവരായിരിക്കുന്നതിന്, ജീവിതത്തിൽ വിജയിക്കുന്നതിന് അല്ലെങ്കിൽ സന്തുഷ്ടരായിരിക്കുന്നതിന് ഒരു പ്രത്യേകതരം പ്രത്യക്ഷത ആവശ്യമാണെന്നുള്ള ആശയം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത് ആരാണ്?’”
ആ ചോദ്യത്തിനുള്ള ഉത്തരം തന്റെ ജീവിതത്തിൽ നാടകീയമായ ഒരു മാററം വരുത്തിയതായി ഈ യുവതി പറഞ്ഞു. അവൾ ഇപ്രകാരം ഉപസംഹരിച്ചു: “യുവജനങ്ങൾ ചോദിക്കുന്നു” പുസ്തകത്തിലെ സഹായകമായ നിർദ്ദേശങ്ങളിലൂടെ എന്റെ മുൻഗണനകൾ നേരെയാക്കേണ്ടതിന്റെ ആവശ്യകത ഞാൻ കണ്ടു.”
യുവജനങ്ങൾ ഇന്ന് അനേക സമ്മർദ്ദങ്ങളെ നേരിടേണ്ടതുണ്ട്. അവയെ വിജയകരമായി നേരിടുന്നതിന് അവർക്ക് സഹായം ആവശ്യമുണ്ട്. യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും ഈ സഹായം നൽകുന്നു. ഈ കൂപ്പൺ പൂരിപ്പിച്ചു അയക്കുന്നതിനാൽ നിങ്ങൾക്ക് ആകർഷകങ്ങളായ ചിത്രങ്ങളോടുകൂടിയ ഈ പുസ്തകം ലഭിക്കും.
യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും എന്ന 320 പേജുകളുള്ള പുസ്തകം ലഭിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇതോടൊപ്പം ഞാൻ 20 രൂപക്കുള്ള മണിയോർഡർ⁄പോസ്ററൽ ഓർഡർ അയക്കുന്നു.