ദശലക്ഷങ്ങൾ പോകുന്നു. നിങ്ങളോ?
എവിടെ പോകുന്നു? ക്രിസ്തുവിന്റെ മരണത്തിന്റെ വാർഷികാചരണത്തിന്. ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറെറാന്നിൽ ഒരു ലോകവ്യാപകമൊത്തമായി 1,06,50,158 പേർ ഹാജരായി. എന്തുകൊണ്ടാണ് ആളുകൾ പോകുന്നത്? ക്രിസ്തുവിന്റെ മരണത്തിന് മനുഷ്യവർഗ്ഗത്തെസംബന്ധിച്ചുള്ള അർത്ഥം നിമിത്തം. അത് രോഗത്തിൽനിന്നും കഷ്ടപ്പാടിൽനിന്നും മരണത്തിൽനിന്നുമുള്ള ആസന്നമായ ആശ്വാസത്തെ അർത്ഥമാക്കുന്നു. മരിച്ചവർപോലും പറുദീസായാക്കി പുനഃസ്ഥാപിക്കപ്പെടുന്ന ഒരു ഭൂമിയിലെ ജീവിതത്തിലേക്ക് ഉയർപ്പിക്കപ്പെടും. യേശുവിന്റെ മരണത്തിന് എങ്ങനെ അത്തരം അനുഗ്രഹങ്ങൾ കൈവരുത്താൻ കഴിയും? കണ്ടുപിടിക്കാൻ നിങ്ങൾ ക്ഷണിക്കപ്പെടുകയാണ്. ഈ പ്രധാനപ്പെട്ട സംഭവസമയത്ത് തങ്ങളോടുകൂടെ ചേരാൻ യഹോവയുടെ സാക്ഷികൾ നിങ്ങളെ സ്വാഗതംചെയ്യുന്നു. നിങ്ങളുടെ വീടിനോട് ഏററവും അടുത്ത രാജ്യഹാളിൽ ഹാജരാകുക. ഈ വർഷം തീയതി ഏപ്രിൽ 17 വെള്ളിയാണ്, സൂര്യാസ്തമയശേഷം. കൃത്യസമയം അറിയാൻ സ്ഥലത്തെ സാക്ഷികളോട് ആരായുക.