ക്രൈസ്തവലോകത്തിന്റെ വിശുദ്ധസ്ഥലങ്ങൾക്ക് എന്തു സംഭവിക്കും?
പുരാവസ്തുശാസ്ത്രജ്ഞനായ സ്ററിവാർട്ട് പെറോൺ രചിച്ച ക്രൈസ്തവലോകത്തിന്റെ വിശുദ്ധസ്ഥലങ്ങൾ എന്ന പുസ്തകത്തിന്റെ പ്രസാധകർ ചോദിക്കുന്നു: “ഏതു ക്രിസ്തീയപാരമ്പര്യത്തിൽനിന്ന് വരുന്നവനായാലും, ആർക്ക് ഭയാദരവിന്റെ ഒരു ബോധത്തോടെയല്ലാതെ കാൽവറിയിൽ, യെരൂശലേമിലെ പുനരുത്ഥാനപ്പള്ളിയിൽ നിൽക്കാൻ കഴിയും: എന്തുകൊണ്ടെന്നാൽ ഇവിടെ ഒരു സ്ഥലത്താണ് പൂജിക്കപ്പെടുന്നതും നൂററാണ്ടുകളിൽ പോരാട്ടംനടന്നതുമായ ക്രൈസ്തവലോകത്തിന്റെ കേന്ദ്രംതന്നെ സ്ഥിതിചെയ്യുന്നത്.”
യേശുക്രിസ്തു മരിച്ച കാൽവറിയിലാണ് ഈ പള്ളി പണിതിരിക്കുന്നതെന്ന് യാതൊരുത്തർക്കും തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. യഥാർത്ഥത്തിൽ അവിടെ ഒരു പള്ളി പണിയാൻ റോമാചക്രവർത്തിയായിരുന്ന കോൺസ്ററൻറയ്ൻ തീരുമാനിക്കുന്നതിനുമുമ്പ്, ആ സ്ഥാനത്ത് ഒരു പുറജാതിക്ഷേത്രമാണ് സ്ഥിതിചെയ്തിരുന്നത്. മാത്രവുമല്ല, “ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം” എന്ന് യേശു പറഞ്ഞു. (യോഹന്നാൻ 4:24) അങ്ങനെയുള്ള ആരാധകർ ഭൗതികമായ “വിശുദ്ധ”സ്ഥലങ്ങളെ പൂജിക്കുന്നില്ല.
ഒരു കാലത്ത് യെരൂശലേം, ദൈവാലയത്തിന്റെ സ്ഥാനമായിരുന്നു, തന്നിമിത്തം നിർമ്മലാരാധനയുടെ കേന്ദ്രമായിരുന്നു. എന്നിരുന്നാലും, നഗരവാസികളുടെ അവിശ്വസ്തത നിമിത്തം യേശു മുൻകൂട്ടിപ്പറഞ്ഞിരുന്നതുപോലെതന്നെ യഹോവയാം ദൈവം അതിനെ ഉപേക്ഷിച്ചുകളഞ്ഞു. (മത്തായി 23:37, 38) ആ മതകേന്ദ്രത്തിന്റെ ശൂന്യമാക്കലിനെക്കുറിച്ചും യേശു മുൻകൂട്ടിപ്പറഞ്ഞു, അതിനെ ഒരു വിശുദ്ധസ്ഥലമായിട്ടാണ് അനേകർ തുടർന്നും വീക്ഷിച്ചിരുന്നത്. ക്രി.വ. 70ൽ റോമാക്കാർ യെരൂശലേമിനെയും അതിലെ ആലയത്തേയും നശിപ്പിച്ചപ്പോൾ അവന്റെ വാക്കുകൾ നിവർത്തിക്കപ്പെട്ടു.—മത്തായി 24:15, 21.
യേശുവിന്റെ പ്രവചനത്തിന് ക്രൈസ്തവലോകത്തിന്റെ മുഴു മതമണ്ഡലത്തിൻമേലും വലിപ്പമേറിയ ഒരു നിവൃത്തി ഉണ്ടാകും, അത് ഒരു വിശുദ്ധസ്ഥലമാണെന്നാണ് അവൾ അവകാശപ്പെടുന്നത്. ക്രൈസ്തവലോകവും അവളുടെ പരിപാവനമായ സ്ഥലങ്ങളും ഇപ്പോൾ “ശൂന്യമാക്കുന്ന മ്ലേച്ഛത” എന്നു വിളിക്കപ്പെടുന്ന ഒരു മതവിരുദ്ധശക്തിയാലുള്ള നാശത്തെ അഭിമുഖീകരിക്കുകയാണ്. (ദാനിയേൽ 11:31) ഈ ഞെട്ടിക്കുന്ന സംഭവം എങ്ങനെ നടക്കുമെന്നുള്ളതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ യഹോവയുടെ സാക്ഷികൾ സന്തോഷപൂർവം നൽകുന്നതായിരിക്കും.
[32-ാം പേജിലെ ചിത്രം]
വിശുദ്ധ കബറിങ്കലെ പള്ളിക്കുള്ളിലെ ഒരു ചാപ്പൽ
[കടപ്പാട്]
Pictorial Archive (Near Eastern History) Est.