ഗിബെയോന്യർ—അവർ സമാധാനം അന്വേഷിച്ചു
മുകളിൽ കാണുന്ന മലമുകളിലെ നഗരം യെരൂശലേമിന് ഏതാണ്ട് 10 കിലോമീററർ വടക്ക് പുരാതന ഗിബെയോൻ നിന്ന സ്ഥാനത്തായിരിക്കുന്നതായി തിരിച്ചറിയപ്പെടുന്നു.
യോശുവ ഇസ്രയേലിനെ വാഗ്ദത്തദേശത്തേക്ക് നയിക്കുകയും യെരീഹോയെ പരാജയപ്പെടുത്തുകയും ചെയ്തശേഷം താമസിയാതെ ഗിബെയോൻ പ്രാമുഖ്യതയിലേക്കു വന്നുവെന്ന് നിങ്ങൾക്ക് അറിയാമായിരിക്കും. വ്യക്തമായും ദിവ്യപിന്തുണയുണ്ടായിരുന്ന ഇസ്രയേലിനെ ചെറുത്തുനിൽക്കാൻ തങ്ങൾക്ക് കഴികയില്ലെന്ന് ഗിബെയോനിലെ കനാന്യർ തിരിച്ചറിഞ്ഞു. എന്താണു ചെയ്യുക? ഒരു ഉപായം പ്രയോഗിച്ചുകൊണ്ട് ഒരു വിദൂര ദേശത്തുനിന്നുള്ള യാത്രക്കാരായി ചമഞ്ഞ പ്രതിനിധികളെ ഗിബെയോന്യർ അയച്ചു. ഈ സമാധാനശ്രമം വിജയിച്ചു, എന്തുകൊണ്ടെന്നാൽ ഇസ്രയേൽ അവരുമായി ഒരു ഉടമ്പടിചെയ്തു. ഗിബെയോന്യരുടെ സൂത്രം തുറന്നുകാട്ടപ്പെട്ടപ്പോൾ അവർ വിറകുശേഖരിക്കുന്നവരും വെള്ളം കോരുന്നവരുമായിത്തീർന്നു.
സമാധാനം അന്വേഷിച്ച ഈ ആളുകളിൽ ദൈവം അപ്രീതിപ്പെട്ടിരിക്കയില്ല. ഗിബെയോന്യർ അഞ്ചു രാജാക്കൻമാരാൽ ആക്രമിക്കപ്പെട്ടപ്പോൾ യോശുവയാലുള്ള അവരുടെ പ്രതിരോധത്തെ ദൈവം പിന്താങ്ങി. യഹോവ ആ യുദ്ധത്തിനുവേണ്ടി പകലിനെ നീട്ടുന്ന അത്ഭുതംപോലും ചെയ്തു.—യോശുവ 9:3-27; 10:1-14.
ഖനകർ ഈ കൂനയിൽ ഉറച്ച പാറയിൽ വെട്ടിയിരിക്കുന്ന ഒരു ആഴമുള്ള കുഴി അല്ലെങ്കിൽ കുളം കണ്ടുപിടിച്ചു. ഗിബെയോന്യർക്ക് ഇതിലേക്കുള്ള പടികളിലൂടെ ഇറങ്ങി ഒരു ഭൂഗർഭ അറയിൽനിന്ന് വെള്ളം കോരാൻ കഴിയുമായിരുന്നു. ഇത് 2 ശമുവേൽ 2:13-ൽ പറഞ്ഞിരിക്കുന്ന “ഗിബെയോനിലെ കുളം” ആയിരിക്കുമോ? പുരാവസ്തുശാസ്ത്രജ്ഞൻമാരും പാറയിൽ വെട്ടിയിരിക്കുന്ന അറകളും വീഞ്ഞുണ്ടാക്കുന്ന ഒട്ടേറെ ഉപകരണങ്ങളും കണ്ടുപിടിച്ചു. അതെ, ഗിബെയോൻ വീഞ്ഞുണ്ടാക്കുന്ന ഒരു കേന്ദ്രമായിരുന്നുവെന്നു തോന്നുന്നു.
ദാവീദിന്റെ കാലത്ത് സത്യദൈവത്തിന്റെ കൂടാരം, അല്ലെങ്കിൽ സമാഗമനകൂടാരം ഇവിടെ സ്ഥിതിചെയ്തിരുന്നു. ശലോമോൻരാജാവ് ബലികളർപ്പിക്കുന്നതിന് ഇവിടെ വന്നു. യഹോവ ഒരു സ്വപ്നത്തിൽ ശലോമോനു പ്രത്യക്ഷപ്പെടുകയും അവന് “ജ്ഞാനവും വിവേകവുമുള്ളോരു ഹൃദയ”വും അതുപോലെതന്നെ ധനവും വാഗ്ദാനംചെയ്തു. (1 രാജാക്കൻമാർ 3:4-14; 2 ദിനവൃത്താന്തം 1:3) ഈ ലക്കത്തിന്റെ 12-17വരെയുള്ള പേജുകളിലെ ലേഖനം ഇവിടെ ഗിബെയോനിൽ വസിച്ചിരുന്ന ജനങ്ങളുടെ സന്തതികൾ പിൽക്കാലത്ത് ദൈവത്തിന്റെ ജനതയുടെ ഇടയിൽ പ്രത്യേക പദവിയുള്ളവർ ആയിരുന്നുവെന്ന് പ്രകടമാക്കുന്നു. എങ്ങനെയെന്ന് നിങ്ങൾക്കറിയാമോ? (w92 4/15)
[32-ാം പേജിലെ ചിത്രത്തിനു കടപ്പാട്]
Pictorial Archive (Near Eastern History) Est.