ജീവജലം
“കേൾക്കുന്നവനും: വരിക എന്നു പറയട്ടെ; ദാഹിക്കുന്നവൻ വരട്ടെ, ഇച്ഛിക്കുന്നവൻ ജീവജലം സൌജന്യമായി വാങ്ങട്ടെ.” (വെളിപ്പാടു 22:17) “ജീവജലം”—യേശുക്രിസ്തുവിന്റെ മറുവിലായാഗത്തിൽ അടിസ്ഥാനപ്പെട്ട നമ്മുടെ രക്ഷയ്ക്കുവേണ്ടിയുള്ള ദൈവത്തിന്റെ എല്ലാ കരുതലുകളെയും അത് അർഥമാക്കുന്നു. ഈ കരുതലുകൾ ലഭ്യമാണ്, അവ സൗജന്യവുമാണ്. നമ്മുടെ ദൈവത്തിന്റെ ഭാഗത്തെ എന്തൊരു അത്ഭുതകരമായ ഔദാര്യം! എന്നിരുന്നാലും, അവ ജലത്താൽ പ്രതീകവത്കരിക്കപ്പെടുന്നത് എന്തുകൊണ്ടാണ്?
കൊള്ളാം, അക്ഷരീയജലം മണ്ണിൽ സസ്യജാലങ്ങളുടെ വളർച്ച സാധ്യമാക്കുന്നു, അത് മനുഷ്യജീവിതവും സാധ്യമാക്കുന്നു. ജലം കൂടാതെ, സസ്യജീവൻ, അതുകൊണ്ടുതന്നെ മനുഷ്യജീവനും നിലനിൽക്കാൻ കഴിയുകയില്ല. കൂടാതെ, നിങ്ങളുടെ ശരീരത്തിൽ 65 ശതമാനവും ജലമാണ്. ദിവസം ഏതാണ്ടു 2.4 ലിററർ വെള്ളം കുടിച്ചുകൊണ്ട് ആ അളവു നിലനിർത്താൻ ചില ആരോഗ്യകാര്യ വിദഗ്ധർ ശുപാർശ ചെയ്യുകപോലും ചെയ്യുന്നു. ഭക്ഷണം ദഹിപ്പിക്കുന്നതുമുതൽ പാഴ്വസ്തുക്കൾ വിസർജിക്കുന്നതുവരെയുള്ള നിങ്ങളുടെ എല്ലാ ആന്തരിക ജീവപ്രക്രിയകൾക്കും ജലം ആവശ്യമാണ്. ഒരാഴ്ച വെള്ളമില്ലാതെ പോകട്ടെ, എങ്കിൽ നിങ്ങൾ മരിച്ചതുതന്നെ.
സമാനമായി, “ജീവജലം” ആത്മീയജീവൻ സാധ്യമാക്കുകയും പുഷ്ടിപ്പെടുത്തുകയും ചെയ്യുന്നു. നാം ജീവജലം നിരസിക്കുന്നെങ്കിൽ, നിലനിൽക്കുന്ന ഭാവി നമുക്കില്ല. (യോഹന്നാൻ 3:36) നാം അതു സ്വീകരിക്കുന്നെങ്കിൽ, നമുക്കു നിത്യജീവൻ നേടാനാകും. യേശു ശമര്യാക്കാരി സ്ത്രീയോട് ഇപ്രകാരം പറഞ്ഞപ്പോൾ അവർ ആകാംക്ഷാപൂർവം പ്രതികരിച്ചതിൽ ഒരു അത്ഭുതവുമില്ല: “ഞാൻ കൊടുക്കുന്ന വെള്ളം കുടിക്കുന്നവന്നോ ഒരുനാളും ദാഹിക്കയില്ല; ഞാൻ കൊടുക്കുന്ന വെള്ളം അവനിൽ നിത്യജീവങ്കലേക്കു പൊങ്ങിവരുന്ന നീരുറവായിത്തീരും.” (യോഹന്നാൻ 4:14) സമാനമായ ആകാംക്ഷയോടെ നമുക്കും എത്തിപ്പിടിക്കുകയും ജീവജലം സൗജന്യമായി കുടിക്കുകയും ചെയ്യാം.
[32-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Garo Nalbandian