വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w93 9/15 പേ. 32
  • വിട്ടിലുകളെപ്പോലെ തന്നെ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • വിട്ടിലുകളെപ്പോലെ തന്നെ
  • വീക്ഷാഗോപുരം—1993
വീക്ഷാഗോപുരം—1993
w93 9/15 പേ. 32

വിട്ടി​ലു​ക​ളെ​പ്പോ​ലെ തന്നെ

വേനൽക്കാ​ലത്ത്‌ ഒരു പുൽപ്പ​ര​പ്പി​ലൂ​ടെ ഉലാത്തു​മ്പോൾ എണ്ണമററ വിട്ടി​ലു​കൾ നിങ്ങളു​ടെ വഴിയിൽനി​ന്നു ചാടി​പ്പോ​കു​ന്നതു നിങ്ങൾ കണ്ടിട്ടു​ണ്ടോ? നിങ്ങൾ കാര്യ​മാ​യി അവയെ ശ്രദ്ധി​ച്ചി​ല്ലെ​ങ്കി​ലും അവ എല്ലായി​ട​ത്തും ഉള്ളതായി തോന്നി. ഏതായാ​ലും, അവ നിരു​പ​ദ്ര​വ​കാ​രി​ക​ളും അവഗണി​ക്ക​പ്പെ​ടേ​ണ്ട​വ​യു​മാ​യി കാണ​പ്പെ​ടു​ന്നു.

എങ്കിലും ഫലത്തിൽ വിട്ടി​ലു​ക​ളു​ടെ നിസ്സാ​ര​ത്വം അവയെ മനുഷ്യ​വർഗ​ത്തി​ന്റെ ഒരു അനു​യോ​ജ്യ പ്രതീ​ക​മാ​ക്കു​ന്നു. ചില പ്രമുഖ വ്യക്തികൾ വളരെ പ്രധാ​ന​പ്പെ​ട്ട​വ​രാ​യി സ്വയം കരുതി​യേ​ക്കാ​മെ​ങ്കി​ലും, നമ്മുടെ സ്രഷ്ടാവ്‌ മറിച്ചാ​ണു വിചാ​രി​ക്കു​ന്നത്‌. അവിടു​ത്തെ പ്രവാ​ച​ക​നായ യെശയ്യാവ്‌ ഇപ്രകാ​രം പറഞ്ഞു: “ഭൂവൃ​ത്ത​ത്തിൻ മീതെ അധിവ​സി​ക്കുന്ന ഒരുവ​നുണ്ട്‌, അതിലെ നിവാ​സി​കൾ വിട്ടി​ലു​ക​ളെ​പ്പോ​ലെ​യാണ്‌.”—യെശയ്യാവ്‌ 40:22, NW.

ബുദ്ധി​യി​ലും ശക്തിയി​ലും മനുഷ്യർ വിട്ടി​ലി​നെ​ക്കാൾ വളരെ ശ്രേഷ്‌ഠ​രാ​യി​രി​ക്കു​ന്ന​തു​പോ​ലെ യഹോ​വ​യാം ദൈവ​ത്തി​ന്റെ മാഹാ​ത്മ്യ​വും ശക്തിയും ജ്ഞാനവും കേവലം മനുഷ്യ​രു​ടെ മണ്‌ഡ​ല​ത്തെ​ക്കാൾ അവിടു​ത്തെ വളരെ​യ​ധി​കം ഉയർത്തു​ന്നു. എന്നിരു​ന്നാ​ലും ദൈവ​ത്തി​ന്റെ ഏററവും ഉന്നതമായ ഗുണം സ്‌നേ​ഹ​മാണ്‌. അവിടു​ത്തെ കിടയററ സ്‌നേഹം നമ്മെ ശ്രദ്ധി​ക്കാ​നും സഹായി​ക്കാ​നും രക്ഷിക്കാ​നും അവിടു​ത്തെ പ്രേരി​പ്പി​ക്കു​ന്നു—നാം അവിടു​ത്തെ സ്‌നേ​ഹി​ക്കു​ക​യും അനുസ​രി​ക്കു​ക​യും ചെയ്യു​ന്നെ​ങ്കിൽ. നാം നിസ്സാര വിട്ടി​ലു​ക​ളെ​പ്പോ​ലെ​യാ​ണെ​ങ്കിൽപ്പോ​ലും യഹോവ സ്‌നേ​ഹ​പൂർവം നമ്മോട്‌ ഇടപെ​ടു​ന്നു. സങ്കീർത്ത​ന​ക്കാ​രൻ ഇങ്ങനെ പറഞ്ഞു: “ഉന്നതത്തിൽ അധിവ​സി​ക്കു​ന്ന​വ​നാ​യി നമ്മുടെ ദൈവ​മായ യഹോ​വെക്കു സദൃശൻ ആരുള്ളു? ആകാശ​ത്തി​ലും ഭൂമി​യി​ലും ഉള്ളവ അവൻ കുനി​ഞ്ഞു​നോ​ക്കു​ന്നു. അവൻ എളിയ​വനെ പൊടി​യിൽനി​ന്നു എഴു​ന്നേ​ല്‌പി​ക്ക​യും” ചെയ്യുന്നു.—സങ്കീർത്തനം 113:5-7.

ഈ സങ്കീർത്തനം വിശദീ​ക​രി​ക്കു​ന്ന​തു​പോ​ലെ താഴ്‌മ​യു​ള്ള​വനു യഹോവ സ്‌നേ​ഹ​പൂർവം സഹായം വെച്ചു​നീ​ട്ടു​ന്നു. അതേ, ‘ദൈവത്തെ യഥാർഥ​ത്തിൽ കണ്ടെ​ത്തേ​ണ്ട​തിന്‌ അവിടു​ത്തെ താഴ്‌മ​യോ​ടെ അന്വേ​ഷി​ക്കു​ന്ന​വരെ’ അവിടുന്ന്‌ സഹായി​ക്കു​ന്നു. (പ്രവൃ​ത്തി​കൾ 17:27) ദൈവത്തെ നിശ്ചയ​മാ​യും കണ്ടെത്തു​ക​യും സേവി​ക്കു​ക​യും ചെയ്യു​ന്നവർ അവിടു​ത്തെ ദൃഷ്ടി​ക​ളിൽ വില​യേ​റി​യ​വ​രാ​യി​ത്തീ​രു​ക​പോ​ലും ചെയ്യുന്നു. (യെശയ്യാ​വു 43:4, 10 താരത​മ്യം ചെയ്യുക.) എളിയ വിട്ടിൽ അങ്ങനെ നമ്മുടെ സ്വന്തം നിസ്സാ​ര​ത്വ​ത്തെ​യും നമ്മുടെ സർവശ​ക്ത​നായ സ്രഷ്ടാ​വി​ന്റെ സ്‌നേ​ഹ​ത്തെ​യും കുറിച്ചു നമ്മേ അനുസ്‌മ​രി​പ്പി​ക്കാൻ ഉതകുന്നു, അനുസ​ര​ണ​മുള്ള മനുഷ്യർക്ക്‌ അവിടുന്ന്‌ തന്റെ സഖിത്വ​വും അനർഹ​ദ​യ​യും പ്രദാനം ചെയ്യുന്നു. നിങ്ങൾ ദൈവ​സ്‌നേ​ഹ​ത്തോ​ടു വിലമ​തി​പ്പു പ്രകട​മാ​ക്കു​ന്നു​വോ?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക