വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w96 12/1 പേ. 32
  • ആരായിരിക്കും സുവിശേഷകർ?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ആരായിരിക്കും സുവിശേഷകർ?
  • വീക്ഷാഗോപുരം—1996
വീക്ഷാഗോപുരം—1996
w96 12/1 പേ. 32

ആരായി​രി​ക്കും സുവി​ശേ​ഷകർ?

ഏതാണ്ട്‌ 40 വർഷം​മുമ്പ്‌, സഭകളു​ടെ ലോക സമിതി​യു​ടെ ഒരു യോഗ​ത്തിൽ, “സുവി​ശേ​ഷ​ഘോ​ഷണ മനോ​ഭാ​വം വളർത്തി​യെടു”ക്കാനും തങ്ങളുടെ ആടുകളെ “സുവി​ശേ​ഷ​ഘോ​ഷ​ണ​ത്തി​നു പോകാ”ൻ പഠിപ്പി​ക്കാ​നും അംഗങ്ങൾ ഉദ്‌ബോ​ധി​പ്പി​ക്ക​പ്പെട്ടു. കേവലം “നമ്മുടെ വീട്ടി​ലി​രു​ന്നു​കൊ​ണ്ടല്ല,” മറിച്ച്‌ “ആളുക​ളു​ടെ അടുക്ക​ലേക്കു ചെന്ന്‌” പുതിയ ശിഷ്യരെ ഉളവാ​ക്കേ​ണ്ട​തി​ന്റെ ആവശ്യ​ത്തെ​ക്കു​റിച്ച്‌ കത്തോ​ലി​ക്കാ പുരോ​ഹി​ത​നായ ജോൺ എ. ഒബ്രൈൻ അഞ്ചു വർഷത്തി​നു​ശേഷം എഴുതി. 1994 ജനുവ​രി​യിൽ, ഇതു “സുവി​ശേ​ഷ​ത്തെ​ക്കു​റി​ച്ചു ലജ്ജിക്കേണ്ട സമയമല്ല, പുരമു​ക​ളിൽനി​ന്നു പ്രസം​ഗി​ക്കാ​നുള്ള സമയമാണ്‌” എന്നു ജോൺ പോൾ II-ാമൻ പാപ്പാ പറഞ്ഞു.

സുവി​ശേ​ഷ​ഘോ​ഷ​കർക്കാ​യുള്ള ഇത്തരം ഇടവി​ട്ടുള്ള ആഹ്വാ​ന​ങ്ങൾക്ക്‌ ആരും ചെവി​കൊ​ടു​ത്തി​ട്ടി​ല്ലെന്നു വ്യക്തം. ഓസ്‌​ട്രേ​ലി​യൻ പത്രമായ ഇലവാര മെർക്കു​റി​യി​ലെ ഒരു ലേഖനം പ്രസ്‌താ​വി​ച്ചു: “ദക്ഷിണ​തീര കത്തോ​ലി​ക്കാ പ്രമു​ഖർക്കു തങ്ങളുടെ വിശ്വാസ ത്തിന്റെ കാര്യ​ത്തിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ രീതി അവലം​ബി​ക്കു​ന്ന​തി​നോ​ടു താത്‌പ​ര്യ​മില്ല.” സുവി​ശേ​ഷ​ഘോ​ഷണം “കത്തോ​ലി​ക്കാ ചിന്താ​ഗ​തി​യു​ടെ ഭാഗ​മേ​യല്ലെ”ന്നായി​രു​ന്നു ഒരാളു​ടെ അഭിമതം. മറ്റൊ​രാ​ളു​ടെ ന്യായ​വാ​ദ​മാ​കട്ടെ ഇങ്ങനെ​യും: “സ്വന്തം വളർച്ച​യ്‌ക്കാ​യി പ്രവർത്തി​ക്കു​ന്നതു കത്തോ​ലിക്ക സഭയ്‌ക്കു നല്ലതാണ്‌, എന്നാൽ അതു വീടു​തോ​റും കയറി​യി​റ​ങ്ങി​യല്ല. സ്‌കൂ​ളു​ക​ളി​ലൂ​ടെ​യോ തപാലി​ലൂ​ടെ​യോ ചെയ്യു​ന്ന​താ​വും നല്ലത്‌.” പ്രാ​ദേ​ശിക കത്തീ​ഡ്ര​ലി​ലെ പ്രധാ​നോ​പ​ദേ​ഷ്ടാ​വി​നു​പോ​ലും പാപ്പാ​യു​ടെ പരാമർശം വ്യാഖ്യാ​നി​ക്കേ​ണ്ട​തെ​ങ്ങ​നെ​യെന്ന്‌ അറിയി​ല്ലാ​യി​രു​ന്നു. “തങ്ങൾക്ക​റി​യാ​വുന്ന സുവി​ശേഷം പ്രാവർത്തി​ക​മാ​ക്കി ജീവിക്കാ നാണു ഞങ്ങൾ ആളുകളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നത്‌,” അദ്ദേഹം പറഞ്ഞു. “അതിനർഥം വീടു​തോ​റും പോക​ണ​മെ​ന്നാ​ണോ എന്നൊ​ന്നും ഞാൻ പറയു​ന്നില്ല.” ഒരു വാർത്താ​ലേഖന ശീർഷകം അതിനെ കൃത്യ​മാ​യി​ത്തന്നെ സംഗ്ര​ഹി​ച്ചു: “പ്രസം​ഗി​ക്കാ​നുള്ള പാപ്പാ​യു​ടെ ആഹ്വാനം കത്തോ​ലി​ക്കർ ചെവി​ക്കൊ​ള്ളില്ല.”

സുവി​ശേ​ഷ​പ്ര​ഘോ​ഷണം നടത്തു​ന്ന​തി​നു ക്രൈ​സ്‌ത​വ​ലോ​കം പരാജ​യ​പ്പെ​ടു​ന്നെ​ങ്കി​ലും, 50 ലക്ഷത്തി​ല​ധി​കം യഹോ​വ​യു​ടെ സാക്ഷികൾ “നിങ്ങൾ പുറ​പ്പെട്ടു, . . . സകലജാ​തി​ക​ളെ​യും ശിഷ്യ​രാ​ക്കി​ക്കൊൾവിൻ” എന്ന യേശു​വി​ന്റെ കൽപ്പന പിൻപ​റ്റു​ന്നുണ്ട്‌. (മത്തായി 28:19, 20; പ്രവൃ​ത്തി​കൾ 5:42 താരത​മ്യം ചെയ്യുക.) 230-ലധികം വരുന്ന രാജ്യ​ങ്ങ​ളിൽ വീടു​തോ​റു​മുള്ള അവരുടെ പ്രസം​ഗ​പ്ര​വർത്തനം നടക്കു​ന്നുണ്ട്‌. ഭാവി​യെ​ക്കു​റി​ച്ചുള്ള ബൈബി​ളി​ന്റെ മഹത്തായ വാഗ്‌ദ​ത്തങ്ങൾ എടുത്തു​കാ​ട്ടുന്ന ക്രിയാ​ത്മക സന്ദേശ​മാണ്‌ അവർ കൊണ്ടു​വ​രു​ന്നത്‌. അടുത്ത പ്രാവ​ശ്യം അവർ സന്ദർശി​ക്കു​മ്പോൾ അവരു​മാ​യി സംസാ​രി​ക്ക​രു​തോ?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക