ധീരമായൊരു മറുപടി
ഒരു ബ്രിട്ടീഷ് റോമൻ കത്തോലിക്കാ പത്രമായ കാത്തലിക് ഹെറാൾഡ് ഈയിടെ പ്രസിദ്ധീകരിച്ച വെയിൽസിൽനിന്നുള്ള ഒരു വായനക്കാരന്റെ കത്താണ് പിൻവരുന്നത്: “ഒരു രാത്രി രണ്ടു സാക്ഷികൾ എന്റെ വീട്ടുവാതിൽക്കൽ വന്നു. അവർ ഉദ്ധരിച്ച പുതിയ നിയമത്തിന്റെ ആധികാരികത കാത്തുസൂക്ഷിച്ചത് കത്തോലിക്കാ സഭയാണെന്നു ഞാൻ പറഞ്ഞൊപ്പിച്ചു. എന്നെ അതിശയിപ്പിച്ചുകൊണ്ട്, അവരിലൊരാൾ അതു സമ്മതിച്ചു. ‘അതേ, നിങ്ങളതു കാത്തുസൂക്ഷിക്കുന്നു, പക്ഷേ നിങ്ങളത് പിൻപറ്റുന്നില്ലല്ലോ. “ഞാൻ നിങ്ങളെ സ്നേഹിച്ചിരിക്കുന്നതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിക്കേണം” എന്ന് യേശു പറഞ്ഞു, എന്നാൽ നിങ്ങളോ പരസ്‌പരം കൊന്നൊടുക്കുന്നു. കഴിഞ്ഞ യുദ്ധത്തിൽ, കത്തോലിക്കർ കത്തോലിക്കരെ കൊന്നു, എന്നാൽ ഒരു യഹോവയുടെ സാക്ഷിയും മറ്റൊരു [സഹ]സാക്ഷിയെ കൊന്നില്ല,’ അയാൾ പറഞ്ഞു. സമ്മതിക്കാനല്ലാതെ എനിക്കെന്തു ചെയ്യാനാകും? നമുക്കിടയിൽത്തന്നെ യഥാർഥ ഐക്യമില്ലാത്തപ്പോൾ, ‘നമ്മിൽനിന്നു വേർപെട്ടുപോയ നമ്മുടെ സഹോദരങ്ങ’ളുമായി ഐക്യമുണ്ടാകുന്നതിനുവേണ്ടി നമുക്കെങ്ങനെ പ്രാർഥിക്കാനാകും? നമ്മൾ ആദ്യം ഈ അപവാദം മാറ്റിയെടുക്കേണ്ടതല്ലേ?”—യോഹന്നാൻ 15:12.
ഈ 20-ാം നൂറ്റാണ്ടിലെ രണ്ടു ലോകമഹായുദ്ധങ്ങളും തുടങ്ങിയത് ക്രൈസ്തവലോകത്തിലായിരുന്നു. അതിൽ ഏതാണ്ട് 5 കോടിമുതൽ 6 കോടിവരെ ആളുകളുടെ ജീവൻ പൊലിഞ്ഞു. എന്നിരുന്നാലും, ആ യുദ്ധങ്ങളിൽ യഹോവയുടെ സാക്ഷികൾ പങ്കെടുത്തില്ലെന്നു സത്യസന്ധമായി പറയാവുന്നതാണ്, ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന യാതൊരു പോരാട്ടത്തിലും അവരില്ല. ഇതെങ്ങനെ സാധ്യമാകും? ക്രിസ്‌തീയ സ്നേഹത്തിലും ഐക്യത്തിലും ശക്തമായി ബന്ധിതരായിരിക്കുന്ന, ലോകവ്യാപകമായുള്ള 50 ലക്ഷത്തിലധികം യഹോവയുടെ സാക്ഷികളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നത് നിങ്ങൾക്കുതന്നെ പ്രയോജനം ചെയ്യും.—യെശയ്യാവു 2:4 താരതമ്യം ചെയ്യുക.
[32-ാം പേജിലെ ചിത്രം]
U.S. National Archives photo