ഒരു ചെറിയ വിദൂര ദ്വീപ്
“വിദൂരസ്ഥം.” “ചെറുത്.” സെന്റ് ഹെലീന ദ്വീപിനെ വർണിക്കാൻ മിക്കപ്പോഴും ഉപയോഗിക്കാറുള്ള വിശേഷണങ്ങളാണ് അവ. ഏറ്റവും അടുത്ത പ്രദേശമായ ആഫ്രിക്കയുടെ തെക്കുപടിഞ്ഞാറൻ തീരത്തുനിന്ന് 1,950 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന, 17 കിലോമീറ്റർ നീളവും 10 കിലോമീറ്റർ വീതിയുമുള്ള ഈ ദ്വീപിനു യോജിച്ച വിശേഷണങ്ങളാണ് അവ. 1815-ൽ, പരാജിതനായ നെപ്പോളിയൻ ബോണപ്പാർട്ടിനെ ഒരു പ്രവാസി എന്ന നിലയിൽ തന്റെ അന്തിമ വർഷങ്ങൾ ചെലവഴിക്കാൻ അയച്ചത് ഇവിടേക്ക് ആയിരുന്നു.
സമുദ്രത്തിൽനിന്ന് ഈ ദ്വീപ് ഭയാനകമായ ഒരു കോട്ട പോലെ കാണപ്പെടുന്നു. വാസ്തവത്തിൽ ഇത്, അറ്റ്ലാന്റിക്കിൽനിന്ന് 500 മുതൽ 700 വരെ മീറ്റർ ഉയരത്തിൽ കുത്തനെ ഉയർന്നു നിൽക്കുന്ന നിർജീവമായ ഒരു അഗ്നിപർവതമാണ്. അതിന്റെ മധ്യത്തിലായി, 818 മീറ്റർ ഉയരം വരുന്ന, അക്റ്റിയൻ കൊടുമുടി ഏറ്റവും തലയെടുപ്പോടെ നിൽക്കുന്നു. തണുത്ത ദക്ഷിണ അറ്റ്‌ലാന്റിക് വാണിജ്യ വാതവും സമുദ്ര ജലപ്രവാഹവും കാരണം ഈ ദ്വീപിൽ പൊതുവേ മിതവും സുഖപ്രദവുമായ കാലാവസ്ഥയാണുള്ളത്. എന്നാൽ, അൽപ്പം മാത്രം ഉയർന്ന സമുദ്രതീരം മുതൽ ഉൾഭാഗത്തുള്ള പർവത പ്രദേശം വരെ വളരെ വ്യത്യസ്തമായ കാലാവസ്ഥകളും സസ്യജാലങ്ങളുമുണ്ട്.
17-ാം നൂറ്റാണ്ടിന്റെ ഒടുക്കം മുതൽ സെന്റ് ഹെലീന ബ്രിട്ടീഷ് ആധിപത്യത്തിൻ കീഴിൽ ആയിരുന്നു. ഏതാണ്ട് 5,100 പേരുള്ള ഒരു ചെറിയ ജനതതിയാണ് ഇവിടെ ഉള്ളത്. യൂറോപ്യൻ-ഏഷ്യൻ-ആഫ്രിക്കൻ ഉത്ഭവമുള്ള ആളുകളുടെ ഒരു മിശ്രിത കൂട്ടമാണത്. ദ്വീപിൽ ഉടനീളം ഇംഗ്ലീഷാണ് ഉപയോഗിക്കുന്നതെങ്കിലും ഉച്ചാരണം വിഭിന്നമാണ്. ഇവിടെ വിമാനത്താവളം ഇല്ല. പുറംലോകവുമായി ബന്ധപ്പെടാനുള്ള ഏക മാർഗം കപ്പലാണ്. ദക്ഷിണാഫ്രിക്കയിലേക്കും ഇംഗ്ലണ്ടിലേക്കും പതിവായി കപ്പൽ സഞ്ചാരം ഉണ്ട്. ഉപഗ്രഹ ടെലിവിഷൻ സംപ്രേഷണം ഇവിടെ ലഭ്യമായത് 1990-കളുടെ മധ്യത്തിൽ മാത്രമാണ്.
1930-കളുടെ തുടക്കത്തിലാണു ദൈവരാജ്യ സുവാർത്ത ആദ്യമായി ഈ സമുദ്രതീരങ്ങളിൽ എത്തിച്ചേർന്നത്. (മത്തായി 24:14) കഴിഞ്ഞുപോയ വർഷങ്ങളിലായി, അനേകം ദ്വീപവാസികൾ ഭൗതിക സമ്പത്തിനെ അപ്രധാനമാക്കുന്ന ഈ നിധി കരസ്ഥമാക്കിയിരിക്കുന്നു. (മത്തായി 6:19, 20) ഇന്ന്, സാക്ഷികളും പൊതുജനങ്ങളുമായുള്ള അനുപാതത്തിന്റെ കാര്യത്തിൽ ലോകത്തിലേക്കും ഏറ്റവും മികച്ച അനുപാതം സെന്റ് ഹെലീനയിൽ ആണ്: 31 പേർക്ക് 1 സാക്ഷി!
[24-ാം പേജിലെ ഭൂപടങ്ങൾ]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
സെന്റ് ഹെലീന
ജയിംസ് ടൗൺ
ലെവെൽവൂഡ്
ആഫ്രിക്ക
അറ്റ്‌ലാന്റിക് സമുദ്രം
സെന്റ് ഹെലീന