മധ്യ ആഫ്രിക്കയിൽ അവർ ദിവ്യനാമം ഉപയോഗിക്കുന്നു
മധ്യ ആഫ്രിക്കയിലെ ബഹുഭൂരിഭാഗം ആളുകളും ദൈവത്തിൽ വിശ്വസിക്കുന്നവരാണ്. എല്ലാറ്റിന്റെയും സ്രഷ്ടാവ് അവനാണെന്നുള്ള കാര്യത്തിൽ അവർക്കു തർക്കമില്ല. (വെളിപ്പാടു 4:11) എന്നിരുന്നാലും, മറ്റിടങ്ങളിലുള്ള പലരെയുംപോലെ അവരും യഹോവ എന്ന അവന്റെ വ്യക്തിഗത നാമത്തെ മിക്കപ്പോഴും അവഗണിക്കുന്നു.
മധ്യ ആഫ്രിക്കയിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും ഉള്ള ആളുകൾ കർത്താവിന്റെ പ്രാർഥനയിൽ “നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ” എന്നു പറയുമ്പോൾ ദൈവത്തിന്റെ പേരിനെ പരാമർശിക്കുന്നു. (മത്തായി 6:9) എന്നിരുന്നാലും, കാലങ്ങളോളം ആ പേരിനെ കുറിച്ച് അധികമാർക്കും അറിയില്ലായിരുന്നു. എന്നാൽ വർഷങ്ങളായി യഹോവയുടെ സാക്ഷികൾ നിർവഹിക്കുന്ന തീക്ഷ്ണതയോടുകൂടിയ സുവാർത്താ പ്രസംഗം ദിവ്യനാമത്തോടുള്ള ആളുകളുടെ മനോഭാവത്തിനു മാറ്റം വരുത്തിയിരിക്കുന്നു. ഇന്ന് സുളു (യൂജെഹോവ), യോരുബാ (ജെഹോഫാ), കോസാ (യൂയെഹോവ), സ്വാഹിലി (യെഹോവ) തുടങ്ങി പല ആഫ്രിക്കൻ ഭാഷകളിലും ദിവ്യനാമം പരക്കെ അറിയപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്നു. എങ്കിലും ഈ ഭാഷകളിലെ മിക്ക ബൈബിൾ പരിഭാഷകരും ഇപ്പോഴും ദിവ്യനാമം ഒഴിവാക്കുന്നു.
ദിവ്യനാമം ഉപയോഗിക്കുന്ന ഒരു നല്ല ഭാഷാന്തരം സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്ക്, സുഡാൻ, കോംഗോ ജനാധിപത്യ റിപ്പബ്ലിക്ക് എന്നിവിടങ്ങളിലെ സംസാരഭാഷയായ സാൻഡെയിലുള്ള ബൈബിളാണ്. അവിടങ്ങളിൽ ആളുകൾ ദൈവത്തിന്റെ നാമം ഉപയോഗിക്കുന്നു. അവരുടെ മാതൃഭാഷയിൽ യെകോവാ എന്നാണ് ആ നാമത്തിന്റെ ഉച്ചാരണം. ദൈവനാമം ഭാഷയുടെ അടിസ്ഥാനത്തിൽ എങ്ങനെ ഉച്ചരിക്കുന്നു എന്നതല്ല മറിച്ച് അത് ഉപയോഗിക്കുന്നുണ്ടോ എന്നതാണ് പ്രധാനം. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ “കർത്താവിന്റെ [“യഹോവയുടെ,” NW] നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടും.”—റോമർ 10:13.
[32-ാം പേജിലെ മാപ്പ്/ചിത്രം]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
സുഡാൻ
സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്ക്
കോംഗോ ജനാധിപത്യ റിപ്പബ്ലിക്ക്
The Complete Encyclopedia of Illustration/J. G. Heck