വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w05 2/15 പേ. 9
  • ബെർലെബുർക്‌ ബൈബിൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ബെർലെബുർക്‌ ബൈബിൾ
  • 2005 വീക്ഷാഗോപുരം
  • സമാനമായ വിവരം
  • ദൈവവചന സ്‌നേഹികൾക്ക്‌ ഒരു നാഴികക്കല്ല്‌
    വീക്ഷാഗോപുരം—1999
  • പുതിയലോക ഭാഷാന്തരം ലോകമെങ്ങും ദശലക്ഷങ്ങൾ വിലമതിക്കുന്നു
    2001 വീക്ഷാഗോപുരം
  • ദൈവവചനത്തിന്റെ ജീവനുള്ള ഒരു പരിഭാഷ
    2015 വീക്ഷാഗോപുരം
  • പുതിയലോക ഭാഷാന്തരം
    തിരുവെഴുത്തുകളിൽനിന്ന്‌ ന്യായവാദം ചെയ്യൽ
കൂടുതൽ കാണുക
2005 വീക്ഷാഗോപുരം
w05 2/15 പേ. 9

ബെർലെബുർക്‌ ബൈബിൾ

ജർമനിയിലെ ലൂഥറൻ സഭയിൽ 17-ഉം 18-ഉം നൂറ്റാണ്ടുകളിൽ, ഭക്തിപ്രസ്ഥാനം എന്ന പേരിൽ ഒരു മതസംരംഭം വികാസംപ്രാപിച്ചു. ഈ പ്രസ്ഥാനത്തിൽപ്പെട്ട ചിലർ തങ്ങളുടെ പുതിയ വിശ്വാസം നിമിത്തം പരിഹാസത്തിനും പീഡനത്തിനും ഇരകളായി. ഭക്തിപ്രസ്ഥാനത്തിൽപ്പെട്ട പലരും മൈൻ നദീതടത്തിലെ ഫ്രാങ്ക്‌ഫർട്ടിന്‌ 150 കിലോമീറ്റർ വടക്കുള്ള ബെർലെബുർക്കിൽ അഭയംതേടി. അവിടെ, മതത്തോടു വലിയ ആദരവു പുലർത്തിയിരുന്ന കാസിമിർ വോൻ വിറ്റ്‌ഗെൻഷ്‌റ്റൈൻ എന്ന പ്രഭു അവർക്ക്‌ അഭയം നൽകി. ബെർലെബുർക്കിൽ എത്തിയ വിദ്യാസമ്പന്നരായ ഈ സുവിശേഷ പ്രസംഗകർ, ഇന്ന്‌ ബെർലെബുർക്‌ ബൈബിൾ എന്നറിയപ്പെടുന്ന ഒരു പുതിയ പരിഭാഷയ്‌ക്കു ജന്മം നൽകി. എങ്ങനെയാണ്‌ അതു സാധിച്ചത്‌?

അഭയാർഥികളിൽ യോഹാൻ ഹൗഗ്‌ എന്നൊരാൾ ഉണ്ടായിരുന്നു. സ്‌ട്രാസ്‌ബുർഗിൽ താമസിച്ചിരുന്ന അദ്ദേഹം അവിടത്തെ ദൈവശാസ്‌ത്രജ്ഞരുടെ അസഹിഷ്‌ണുതാപരമായ നടപടികളെത്തുടർന്ന്‌ വീടുവിട്ട്‌ ഓടിപ്പോരുകയായിരുന്നു. ഹൗഗ്‌ ഒരു പണ്ഡിതനും ബഹുഭാഷാവിദഗ്‌ധനും ആയിരുന്നു. “ലൂഥറിന്റെ പരിഭാഷയിലുള്ള പിശകുകൾ തിരുത്തിക്കൊണ്ട്‌, ദൈവവചനത്തിലെ വാക്കുകളും അതിന്റെ അന്തഃസത്തയും അതേപടി പകർത്തിയ പിഴവറ്റ ഒരു ഭാഷാന്തരത്തിനു രൂപം നൽകാൻ” താൻ അതിയായി ആഗ്രഹിക്കുന്നെന്ന്‌ ബെർലെബുർക്കിലുള്ള സഹപ്രവർത്തകരോട്‌ അദ്ദേഹം പറഞ്ഞു. വിശദീകരണക്കുറിപ്പുകളും വ്യാഖ്യാനങ്ങളും അടങ്ങിയ, സാധാരണക്കാർക്കു മനസ്സിലാകുന്ന ഒരു ബൈബിൾ ലഭ്യമാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. മറ്റു യൂറോപ്യൻ ദേശങ്ങളിലുള്ള പണ്ഡിതന്മാരോടും ഹൗഗ്‌ സഹായം അഭ്യർഥിച്ചു. തന്റെ വേല പൂർത്തീകരിക്കാൻ അദ്ദേഹം 20 വർഷം ചെലവഴിച്ചു. 1726-ൽ ബെർലെബുർക്‌ ബൈബിൾ പ്രസിദ്ധീകരിച്ചു. ധാരാളം വിശദീകരണക്കുറിപ്പുകളും മറ്റും അടങ്ങിയിട്ടുണ്ടായിരുന്നതിനാൽ എട്ടു വാല്യങ്ങളായിട്ടാണ്‌ അതു പുറത്തിറങ്ങിയത്‌.

ബെർലെബുർക്‌ ബൈബിളിന്‌ ശ്രദ്ധേയമായ ചില സവിശേഷതകളുണ്ട്‌. ഉദാഹരണത്തിന്‌, പുറപ്പാടു 6:2, 3 അത്‌ ഇങ്ങനെ പരിഭാഷപ്പെടുത്തുന്നു: “ദൈവം പിന്നെയും മോശെയോടു അരുളിച്ചെയ്‌തത്‌ എന്തെന്നാൽ: ഞാൻ കർത്താവ്‌ ആകുന്നു! [ഞാൻ] അബ്രാഹാമിന്നും യിസ്‌ഹാക്കിന്നും യാക്കോബിന്നും സർവ്വശക്തിയുള്ള ദൈവമായിട്ടു പ്രത്യക്ഷനായി. എന്നാൽ യഹോവ എന്ന നാമത്തിൽ ഞാൻ അവർക്കു വെളിപ്പെട്ടില്ല.” അതു സംബന്ധിച്ച ഒരു വിശദീകരണത്തിൽ നാം ഇങ്ങനെ കാണുന്നു: “യഹോവ എന്നത്‌ . . . വേർതിരിക്കപ്പെട്ട/പ്രഖ്യാപിത നാമം ആണ്‌.” പുറപ്പാടു 3:​15-നെയും 34:⁠6-നെയും കുറിച്ചുള്ള കുറിപ്പുകളിലും യഹോവയെന്ന, ദൈവത്തിന്റെ വ്യക്തിപരമായ നാമം കാണാൻ കഴിയും.

ഇപ്രകാരം, മുഖ്യപാഠത്തിലോ അടിക്കുറിപ്പുകളിലോ ഒക്കെയായി യഹോവ എന്ന നാമം ഉപയോഗിച്ചിരിക്കുന്ന ജർമൻ ബൈബിളുകളുടെ നീണ്ട പട്ടികയിൽ ബെർലെബുർക്‌ ബൈബിളും സ്ഥാനംപിടിച്ചിരിക്കുന്നു. ദൈവത്തിന്റെ വ്യക്തിപരമായ നാമത്തിന്‌ അർഹമായ ആദരവു നൽകുന്ന, കുറെക്കൂടെ ആധുനികമായ പരിഭാഷകളിൽ ഒന്നാണ്‌ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക