വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w11 12/15 പേ. 31
  • നിങ്ങൾ ഓർമിക്കുന്നുവോ?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • നിങ്ങൾ ഓർമിക്കുന്നുവോ?
  • 2011 വീക്ഷാഗോപുരം
  • സമാനമായ വിവരം
  • പാഠം 3—കാലത്തിന്റെ നീരൊഴുക്കിൽ സംഭവങ്ങൾ അളക്കൽ
    ‘എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്‌തവും പ്രയോജനപ്രദവുമാകുന്നു’
  • “യഹോവ എന്റെ ഓഹരി”
    2011 വീക്ഷാഗോപുരം
  • ബൈബി​ളി​ലെ വാക്യങ്ങൾ എങ്ങനെ കണ്ടുപിടിക്കാം?
    മറ്റു വിഷയങ്ങൾ
  • ഗർഭച്ഛി​ദ്ര​ത്തെ​ക്കു​റിച്ച്‌ ബൈബിൾ എന്താണു പറയുന്നത്‌?
    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ
കൂടുതൽ കാണുക
2011 വീക്ഷാഗോപുരം
w11 12/15 പേ. 31

നിങ്ങൾ ഓർമിക്കുന്നുവോ?

വീക്ഷാഗോപുരത്തിന്റെ അടുത്തകാലത്തെ ലക്കങ്ങൾ നിങ്ങൾ സശ്രദ്ധം വായിച്ചുകാണുമല്ലോ. ഇപ്പോൾ, പിൻവരുന്ന ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകാനാകുമോ എന്നു നോക്കുക:

• ലേവ്യരോട്‌, “ഞാൻ തന്നേ നിന്റെ ഓഹരി” എന്നു പറഞ്ഞപ്പോൾ ദൈവം എന്താണ്‌ അർഥമാക്കിയത്‌?

ഇസ്രായേലിലെ മറ്റെല്ലാ ഗോത്രങ്ങൾക്കും ദേശത്തിന്റെ ഓഹരി ലഭിച്ചെങ്കിലും ലേവ്യരുടെ “ഓഹരി” യഹോവയായിരുന്നു. (സംഖ്യാ. 18:20) അവർക്ക്‌ ദേശത്തിന്റെ ഓഹരി ലഭിച്ചില്ലെങ്കിലും വിശേഷപ്പെട്ട ഒരു സേവനപദവി ലഭിച്ചു. കൂടാതെ, അവരുടെ അടിസ്ഥാന ഭൗതിക ആവശ്യങ്ങളും യഹോവ നടത്തിക്കൊടുത്തു. രാജ്യതാത്‌പര്യങ്ങൾ ഉന്നമിപ്പിക്കാനുള്ള പദവി ലഭിച്ചിരിക്കുന്നവർക്ക്‌ ജീവിതത്തിലെ അടിസ്ഥാന ആവശ്യങ്ങൾ ദൈവം നടത്തിത്തരും എന്ന കാര്യത്തിൽ ഉറപ്പുള്ളവരായിരിക്കാം.—9/15, പേജ്‌ 7-8, 13.

• ഏതെങ്കിലുമൊരു വിനോദം പ്രയോജനപ്രദമാണോയെന്ന്‌ തിട്ടപ്പെടുത്താൻ ഒരു ക്രിസ്‌ത്യാനിയെ എന്തു സഹായിക്കും?

ഒരു വിനോദം പ്രയോജനപ്രദമാണോയെന്നും ദൈവത്തെ പ്രസാദിപ്പിക്കുന്നതാണോയെന്നും തിട്ടപ്പെടുത്താൻ പിൻവരുന്ന ചോദ്യങ്ങൾ സഹായിക്കും: എന്താണ്‌ അതിൽ ഉൾപ്പെട്ടിരിക്കുന്നത്‌? എപ്പോഴാണ്‌ ഞാൻ അതിൽ ഏർപ്പെടാൻ പോകുന്നത്‌? അതിൽ ഏർപ്പെടുമ്പോൾ ആരുമായാണ്‌ ഞാൻ സഹവസിക്കുന്നത്‌?—10/15, പേജ്‌ 9-12.

• അശ്ലീലം വീക്ഷിക്കുന്നത്‌ ഒഴിവാക്കാൻ സദൃശവാക്യങ്ങൾ 7:6-23-ലെ വിവരണം നമ്മെ സഹായിക്കുന്നത്‌ എങ്ങനെ?

ഒരു വേശ്യാസ്‌ത്രീ താമസിക്കുന്ന സ്ഥലമാണെന്ന്‌ അറിഞ്ഞിട്ടും ആ തെരുവിലൂടെ നടക്കുന്ന യുവാവിനെക്കുറിച്ചുള്ളതാണ്‌ പ്രസ്‌തുത വിവരണം. അവൾ അവനെ വശീകരിച്ചു. ഇന്ന്‌ നാം അശ്ലീല ചിത്രങ്ങളും മറ്റുമുള്ള ഇന്റർനെറ്റ്‌ സൈറ്റുകൾ ഒഴിവാക്കണം. അത്തരം രംഗങ്ങൾ ദൃഷ്ടിയിൽപ്പെടുന്നതിനു മുമ്പുതന്നെ ദൈവസഹായത്തിനായി പ്രാർഥിക്കേണ്ടതും പ്രധാനമാണ്‌.—11/15, പേജ്‌ 9-10.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക