വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w15 6/15 പേ. 32
  • നിങ്ങൾ ഓർക്കുന്നുവോ?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • നിങ്ങൾ ഓർക്കുന്നുവോ?
  • 2015 വീക്ഷാഗോപുരം
  • സമാനമായ വിവരം
  • ‘യഹോവയുടെ ഉപദേശത്തിനായി’ ജനതകളെ ഒരുക്കുന്നു
    2015 വീക്ഷാഗോപുരം
  • സമൃദ്ധിയുടെ ഒരു കാലത്ത്‌ മരണകരമായ ക്ഷാമം
    വീക്ഷാഗോപുരം—1988
  • യോസേഫിനെ തടവിലാക്കുന്നു
    എന്റെ ബൈബിൾ കഥാപുസ്‌തകം
  • നിങ്ങൾ ഓർമിക്കുന്നുവോ?
    2014 വീക്ഷാഗോപുരം
കൂടുതൽ കാണുക
2015 വീക്ഷാഗോപുരം
w15 6/15 പേ. 32

നിങ്ങൾ ഓർക്കു​ന്നു​വോ?

വീക്ഷാഗോപുരത്തിന്റെ അടുത്തി​ടെ വന്ന ലക്കങ്ങൾ നിങ്ങൾ വായി​ച്ചു​കാ​ണു​മ​ല്ലോ? അങ്ങനെ​യെ​ങ്കിൽ പിൻവ​രുന്ന ചോദ്യ​ങ്ങൾക്ക്‌ ഉത്തരം നൽകാ​നാ​കു​മോ എന്നൊന്ന്‌ ശ്രമി​ച്ചു​നോ​ക്കുക:

വിവേ​ക​ബു​ദ്ധി ഉള്ളതു​കൊ​ണ്ടുള്ള പ്രയോ​ജ​നങ്ങൾ എന്തെല്ലാ​മാണ്‌?

വിവേ​ക​ബു​ദ്ധി അഥവാ ഉൾക്കാഴ്‌ച എന്നത്‌ കാര്യങ്ങൾ ആഴത്തിൽ വിലയി​രു​ത്താ​നുള്ള കഴിവാണ്‌. (സദൃ. 19:11) മറ്റുള്ളവർ മുറി​പ്പെ​ടു​ത്തു​ക​യോ പ്രകോ​പി​പ്പി​ക്കു​ക​യോ ചെയ്യു​മ്പോൾ ഉൾക്കാ​ഴ്‌ച​യുള്ള വ്യക്തി പെട്ടെന്ന്‌ ദേഷ്യ​പ്പെ​ടില്ല. കാരണം ആ വ്യക്തി പുറമേ മാത്രം നോക്കാ​തെ അതിന്റെ ഉള്ളി​ലേക്ക്‌ ഇറങ്ങി​ച്ചെന്ന്‌ നോക്കു​ന്നു.—1/1, പേജ്‌ 12-13.

യേശു​വി​ന്റെ മരണത്തി​ന്റെ സ്‌മാ​രകം ആചരി​ക്കാൻ ഓരോ വർഷവും നമുക്ക്‌ എന്ത്‌ ചെയ്യാ​നാ​കും?

സ്‌മാ​ര​ക​കാല ബൈബിൾവാ​യ​നാ​പ്പ​ട്ടിക പിൻപ​റ്റുക എന്നതാണ്‌ നമുക്ക്‌ ചെയ്യാ​നാ​കുന്ന ഒരു കാര്യം. ഈ സമയത്ത്‌ ശുശ്രൂ​ഷ​യി​ലെ പങ്ക്‌ വർധി​പ്പി​ക്കാ​നും നമുക്ക്‌ ശ്രമി​ക്കാം. ദൈവദത്ത പ്രത്യാ​ശ​യെ​ക്കു​റിച്ച്‌ പ്രാർഥ​നാ​പൂർവം ചിന്തി​ക്കാ​നും നമുക്കാ​കും.—1/15, പേജ്‌ 14-16.

ജപ്പാനി​ലെ സഹോ​ദ​ര​ങ്ങൾക്ക്‌ ഓർക്കാ​പ്പു​റത്ത്‌ കിട്ടിയ സമ്മാനം എന്താണ്‌?

പുതിയ ലോക ഭാഷാ​ന്തരം ബൈബി​ളി​ലെ, മത്തായി​യു​ടെ സുവി​ശേഷം, ചെറു​പു​സ്‌ത​ക​രൂ​പ​ത്തിൽ അവർക്ക്‌ ലഭിച്ചു. ശുശ്രൂ​ഷ​യിൽ കണ്ടുമു​ട്ടിയ താത്‌പ​ര്യ​ക്കാർക്ക്‌ അവർ അത്‌ നൽകി. ബൈബിൾ പരിചി​ത​മ​ല്ലാ​യി​രു​ന്നെ​ങ്കി​ലും അനേക​രും അത്‌ സ്വീക​രി​ച്ചു.—2/15, പേജ്‌ 3.

ഒന്നാം നൂറ്റാ​ണ്ടി​ലെ ഏതെല്ലാം സാഹച​ര്യ​ങ്ങ​ളാണ്‌ സുവാർത്ത​യു​ടെ വ്യാപനം എളുപ്പ​മാ​ക്കി​ത്തീർത്തത്‌?

റോമൻ സമാധാ​ന​കാ​ല​ഘട്ടം (ലത്തീൻ ഭാഷയിൽ പാക്‌സ്‌ റൊമാന) നീണ്ടു​നി​ന്ന​തി​നാൽ പൊതു​വേ ഒരു സമാധാ​നാ​ന്ത​രീ​ക്ഷം അവി​ടെ​യു​ണ്ടാ​യി​രു​ന്നു. ധാരാളം നല്ല റോഡു​ക​ളു​ണ്ടാ​യി​രു​ന്ന​തി​നാൽ ആദ്യകാ​ല​ശി​ഷ്യ​ന്മാർക്ക്‌ യഥേഷ്ടം സഞ്ചരി​ക്കാ​മാ​യി​രു​ന്നു. ഗ്രീക്ക്‌ ഭാഷ വ്യാപ​ക​മാ​യി ഉപയോ​ഗി​ച്ചി​രു​ന്ന​തി​നാൽ സുവാർത്ത അറിയി​ക്കു​ന്നത്‌ ഏറെ എളുപ്പ​മാ​യി​ത്തീർന്നു; റോമാ​സാ​മ്രാ​ജ്യ​ത്തിൽ അങ്ങോ​ള​മി​ങ്ങോ​ളം താമസി​ച്ചി​രുന്ന യഹൂദ​ന്മാ​രി​ലേ​ക്കു​പോ​ലും സുവാർത്ത എത്തി. ശിഷ്യ​ന്മാർക്ക്‌ റോമൻനി​യ​മങ്ങൾ ഉപയോ​ഗിച്ച്‌ സുവി​ശേ​ഷ​ത്തി​നു​വേണ്ടി പ്രതി​വാ​ദം നടത്താ​നാ​കു​മാ​യി​രു​ന്നു.—2/15, പേജ്‌ 20-23.

അടുത്ത കാലത്താ​യി നമ്മുടെ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളിൽ മാതൃ​ക​യെ​യും പ്രതി​മാ​തൃ​ക​യെ​യും കുറി​ച്ചുള്ള പരാമർശങ്ങൾ വിരള​മാ​യി മാത്രം കാണു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

ചില വ്യക്തികൾ വരാനു​ള്ള​വ​യു​ടെ മാതൃ​ക​യാ​യി​രു​ന്നെന്ന്‌ ബൈബിൾ പറയുന്നു. ഗലാത്യർ 4:21-31-ൽ അതിന്‌ ഒരു ഉദാഹ​രണം കാണാ​നാ​കും. എന്നാൽ അങ്ങനെ പറയാത്ത സാഹച​ര്യ​ങ്ങ​ളിൽ, മാതൃക-പ്രതി​മാ​തൃ​കാ ബന്ധങ്ങളു​ണ്ടെന്ന്‌ നമ്മൾ കല്‌പി​ച്ചു​ണ്ടാ​ക്കു​ന്ന​തോ നിഗമനം ചെയ്യു​ന്ന​തോ ഉചിത​മാ​യി​രി​ക്കില്ല. എന്നിരു​ന്നാ​ലും ബൈബി​ളിൽ പരാമർശി​ച്ചി​രി​ക്കുന്ന വ്യക്തി​ക​ളിൽനി​ന്നും സംഭവ​ങ്ങ​ളിൽനി​ന്നും ഗുണപാ​ഠങ്ങൾ കണ്ടെത്താൻ നമുക്കാ​കും. (റോമ. 15:4)—3/15,പേജ്‌ 17-18.

ക്രിസ്‌ത്യാ​നി​കൾ യേശു​ക്രി​സ്‌തു​വി​നോട്‌ പ്രാർഥി​ക്ക​ണ​മോ?

വേണ്ട. യഹോ​വ​യോട്‌ പ്രാർഥി​ക്കാ​നാണ്‌ യേശു പഠിപ്പി​ച്ചത്‌. പിതാ​വി​നോട്‌ പ്രാർഥി​ച്ചു​കൊണ്ട്‌ യേശു​തന്നെ അതിന്‌ മാതൃ​ക​വെ​ക്കു​ക​യും ചെയ്‌തു. (മത്താ. 6:6-9; യോഹ. 11:41; 16:23) അതനു​സ​രിച്ച്‌ ആദ്യകാ​ല​ക്രി​സ്‌ത്യാ​നി​കൾ പ്രാർഥി​ച്ചത്‌ ദൈവ​ത്തോ​ടാ​യി​രു​ന്നു; അല്ലാതെ, യേശു​വി​നോ​ടല്ല. (പ്രവൃ. 4:24, 30; കൊലോ. 1:3)—4/1, പേജ്‌ 14.

മൂപ്പന്മാർക്ക്‌ മറ്റുള്ള​വരെ എങ്ങനെ പരിശീ​ലി​പ്പി​ക്കാം?

ദയാനി​ധി​ക​ളായ മൂപ്പന്മാർ പഠിതാ​ക്ക​ളായ സഹോ​ദ​ര​ന്മാ​രെ തങ്ങളുടെ പദവിക്ക്‌ ഒരു ഭീഷണി​യാ​യി​ട്ടല്ല, പകരം സഭയുടെ ആവശ്യ​ങ്ങൾക്കാ​യി കരുതാൻ തങ്ങളെ സഹായി​ക്കുന്ന അമൂല്യ​രായ “കൂട്ടു​വേ​ല​ക്കാ​രാ”യാണ്‌ കാണു​ന്നത്‌. (2 കൊരി. 1:24) ഒരു മികച്ച അധ്യാ​പ​കന്‌ മറ്റുള്ള​വരെ പരിശീ​ലി​പ്പി​ക്കാൻ താത്‌പ​ര്യ​മു​ണ്ടാ​യി​രു​ന്നാൽ മാത്രം പോരാ, മറിച്ച്‌ അദ്ദേഹം പഠിതാ​വി​നെ സ്‌നേ​ഹി​ക്കുന്ന ഒരാളാ​യി​രി​ക്കു​ക​യും വേണം. (സദൃ. 17:17; യോഹ. 15:15)—4/15, പേജ്‌ 6-7.

യഹോവ നമ്മളോട്‌ സംസാ​രി​ക്കു​ന്നത്‌ എങ്ങനെ?

ദിവസ​വും ബൈബിൾ വായി​ക്കു​ക​യും പഠിക്കു​ക​യും ചെയ്യു​മ്പോൾ, വായി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ നമുക്ക്‌ എന്തു തോന്നു​ന്നു എന്നതിന്‌ അടുത്ത ശ്രദ്ധ നൽകു​ക​യും പഠിച്ച കാര്യങ്ങൾ എങ്ങനെ പ്രാവർത്തി​ക​മാ​ക്കാം എന്നതി​നെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ക​യും ചെയ്യു​മ്പോൾ തന്റെ വചനത്തി​ലൂ​ടെ നമ്മളോട്‌ സംസാ​രി​ക്കാൻ നമ്മൾ യഹോ​വയെ അനുവ​ദി​ക്കു​ക​യാണ്‌. അങ്ങനെ, നിങ്ങൾ ദൈവ​ത്തോട്‌ കൂടുതൽ അടുക്കും. (എബ്രാ. 4:12; യാക്കോ. 1:23-25)—4/15, പേജ്‌ 20.

അനുതാ​പ​മി​ല്ലാത്ത തെറ്റു​കാ​രനെ പുറത്താ​ക്കു​ന്നത്‌ സ്‌നേ​ഹ​പു​ര​സ്സ​ര​മായ ഒരു ക്രമീ​ക​ര​ണ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

പുറത്താ​ക്കൽ എന്നത്‌ ഗൗരവ​മുള്ള ഒരു നടപടി​യാ​ണെ​ങ്കി​ലും അതിന്‌ പല പ്രയോ​ജ​ന​ങ്ങ​ളും കൈവ​രു​ത്താ​നാ​കും എന്ന്‌ ബൈബിൾ പറയുന്നു. (1 കൊരി. 5:11-13) അത്‌ ദൈവ​നാ​മ​ത്തിന്‌ മഹത്ത്വം കൈവ​രു​ത്തു​ക​യും സഭയുടെ ശുദ്ധി കാത്തു​സൂ​ക്ഷി​ക്കു​ക​യും ചെയ്യുന്നു. കൂടാതെ അത്‌ ദുഷ്‌പ്ര​വൃ​ത്തി​ക്കാ​രനെ സുബോ​ധ​ത്തി​ലേക്ക്‌ നയിക്കു​ക​യും ചെയ്‌തേ​ക്കാം.—4/15, പേജ്‌ 29-30.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക