വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w15 7/15 പേ. 32
  • നിങ്ങൾക്ക്‌ അറിയാമോ?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • നിങ്ങൾക്ക്‌ അറിയാമോ?
  • 2015 വീക്ഷാഗോപുരം
  • സമാനമായ വിവരം
  • അത്തിമരം
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
  • വനങ്ങൾ
    ഉണരുക!—2023
  • ആമോസ്‌ അത്തിപ്പഴം പെറുക്കുന്നവനോ? അത്തിക്കായ്‌ ഒരുക്കുന്നവനോ?
    2007 വീക്ഷാഗോപുരം
  • ഓരോരുത്തൻ താന്താന്റെ അത്തിവൃക്ഷത്തിൻ കീഴിൽ ഇരിക്കും
    2003 വീക്ഷാഗോപുരം
കൂടുതൽ കാണുക
2015 വീക്ഷാഗോപുരം
w15 7/15 പേ. 32
ഗലീലയിലെ ബിറീയ വനം

ഗലീലയിലെ ബിറീയ വനം (താഴെ)

നിങ്ങൾക്ക്‌ അറിയാ​മോ?

പുരാതന ഇസ്രാ​യേൽ, ബൈബി​ളിൽ സൂചി​പ്പി​ച്ചി​രി​ക്കു​ന്നത്ര വനനി​ബി​ഡ​മാ​യി​രു​ന്നോ?

വാഗ്‌ദ​ത്ത​ദേ​ശ​ത്തി​ലെ ചില സ്ഥലങ്ങൾ വനനി​ബി​ഡ​മാ​യി​രു​ന്നെ​ന്നും അവിടെ ‘സമൃദ്ധ​മാ​യി’ മരങ്ങളു​ണ്ടാ​യി​രു​ന്നെ​ന്നും ബൈബിൾ പറയുന്നു. (1 രാജാ. 10:27, പി.ഒ.സി.; യോശു. 17:15, 18) എങ്കിലും അവിടെ അങ്ങനെ​യാ​യി​രു​ന്നോ എന്ന്‌, വിസ്‌തൃ​ത​മായ ആ പ്രദേ​ശ​ത്തി​ന്റെ ഇന്നത്തെ അവസ്ഥ കണ്ട്‌ പല സന്ദേഹ​വാ​ദി​ക​ളും സംശയം പ്രകടി​പ്പി​ക്കു​ന്നു.

ഒരു വലിയ സിക്ക്‌മൂർ അത്തിപ്പഴക്കുല

ഒരു വലിയ സിക്ക്‌മൂർ അത്തിപ്പ​ഴ​ക്കു​ല

ബൈബിൾക്കാ​ല​ങ്ങ​ളിൽ ഇസ്രാ​യേ​ലി​ലെ ജീവിതം (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം “പുരാതന ഇസ്രാ​യേ​ലി​ലെ വനപ്ര​ദേ​ശങ്ങൾ ഇന്നത്തേ​തി​ലും വളരെ വിസ്‌തൃ​ത​മാ​യി​രു​ന്നു” എന്ന്‌ പറയുന്നു. അവിടത്തെ ഉയർന്ന പ്രദേ​ശ​ങ്ങ​ളിൽ അലെപോ പൈൻ (പൈനസ്‌ ഹേയ്‌ൽപെൻസിസ്‌), നിത്യ​ഹ​രിത ഓക്ക്‌ (ക്വെർക്കസ്‌ കാലി​പ്രി​നോസ്‌), ടെറബിന്ദ്‌ (പിസ്റ്റേഷ്യ പലെസ്റ്റീന) എന്നിങ്ങ​നെ​യുള്ള വൃക്ഷങ്ങൾ ഇടതൂർന്ന്‌ നിൽക്കു​ന്നു. മധ്യപർവ​ത​നി​ര​കൾക്കും മധ്യധ​ര​ണ്യാ​ഴി​യു​ടെ തീരത്തി​നും ഇടയിൽ സ്ഥിതി ചെയ്യുന്ന, അടിവാ​ര​ക്കു​ന്നു​കൾ നിറഞ്ഞ ഷെഫീ​ല​യിൽ സിക്ക്‌മൂർ അത്തിമ​ര​ങ്ങ​ളും (ഫിക്കസ്‌ സൈ​ക്കോ​മോ​റസ്‌) ധാരാ​ള​മു​ണ്ടാ​യി​രു​ന്നു.

ബൈബി​ളി​ലെ സസ്യങ്ങൾ (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം ഇസ്രാ​യേ​ലി​ലെ ചില പ്രദേ​ശ​ങ്ങ​ളിൽ ഇപ്പോൾ ഒട്ടും​തന്നെ മരങ്ങളി​ല്ലെന്ന്‌ പറയുന്നു. എന്തായി​രി​ക്കാം കാരണം? അത്‌ പതു​ക്കെ​പ്പ​തു​ക്കെ​യുള്ള ഒരു പ്രക്രി​യ​യാ​യി​രു​ന്നെന്ന്‌ വിശദീ​ക​രി​ച്ചു​കൊണ്ട്‌ ആ പുസ്‌തകം ഇങ്ങനെ പറയുന്നു: “കൃഷി​യി​ട​ത്തി​നും മേച്ചിൽപ്പു​റ​ങ്ങൾക്കും ആയി ആളുകൾ അവി​ടെ​യുള്ള വൃക്ഷല​താ​ദി​കൾ സ്ഥിരം നശിപ്പി​ച്ചു​കൊ​ണ്ടി​രു​ന്നു. കൂടാതെ നിർമാ​ണ​പ്ര​വർത്ത​ന​ത്തിന്‌ ആവശ്യ​മായ വസ്‌തു​ക്കൾക്കു​വേ​ണ്ടി​യും ഇന്ധനത്തി​നു​വേ​ണ്ടി​യും അവർ വനപ്ര​ദേ​ശങ്ങൾ കൈയ​ടക്കി.”

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക