ഉള്ളടക്കം
ആഴ്‌ച: 2016 മെയ് 2–8
3 ചെറുപ്പക്കാരേ, നിങ്ങൾക്കു സ്നാനമേൽക്കാനുള്ള പക്വതയായോ?
ആഴ്‌ച: 2016 മെയ് 9–15
8 ചെറുപ്പക്കാരേ, സ്നാനത്തിനായി എങ്ങനെ തയ്യാറെടുക്കാം?
ഓരോ വർഷവും ഏകദേശം 2,50,000 പേർ സ്നാനമേൽക്കുന്നു എന്ന് അറിയുന്നതിൽ യഹോവയുടെ ദാസരായ നമുക്ക് വലിയ സന്തോഷമുണ്ട്. ഇവരിൽ അധികവും ചെറുപ്പക്കാരാണ്, കൂടുതലും കൗമാരത്തിലെത്താത്ത കുട്ടികൾ. തങ്ങൾ സ്നാനത്തിന് സജ്ജരാണെന്ന് അവർക്കു ബോധ്യമായത് എങ്ങനെയാണ്? സ്നാനത്തിന് ഒരുങ്ങാൻ അവർ എന്താണ് ചെയ്‌തത്? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം ഈ രണ്ടു പഠനലേഖനങ്ങളിൽനിന്നു നമുക്കു ലഭിക്കും.
ആഴ്‌ച: 2016 മെയ് 16–22
13 ഐക്യമുള്ളവരായിരിക്കുന്നതിൽ നമ്മുടെ പങ്ക് എങ്ങനെ വർധിപ്പിക്കാം?
ഒത്തൊരുമയോടെ പരസ്‌പരം സഹകരിച്ച് പ്രവർത്തിക്കുമ്പോൾ യഹോവ നമ്മുടെ ശ്രമങ്ങളെ അനുഗ്രഹിക്കും. ശുശ്രൂഷയിലും സഭയിലും കുടുംബത്തിലും നമുക്ക് എങ്ങനെ സഹകരിച്ച് പ്രവർത്തിക്കാമെന്ന് കാണിക്കുന്ന ചില നിർദേശങ്ങൾ ഈ ലേഖനത്തിൽ കാണാം.
ആഴ്‌ച: 2016 മെയ് 23–29
18 ജീവന്റെ പാതയിൽ യഹോവ തന്റെ ജനത്തെ നയിക്കുന്നു
യഹോവ എല്ലായ്പോഴും തന്റെ ജനത്തെ വഴിനയിച്ചിട്ടുണ്ട്. എന്നാൽ ദൈവജനത്തിന്റെ സാഹചര്യങ്ങൾ മാറിയതിനനുസരിച്ച് പുതിയ നിർദേശങ്ങളും മാർഗരേഖകളും ദൈവം കൊടുത്തത് എങ്ങനെയെന്ന് ഈ ലേഖനം ചർച്ച ചെയ്യും. വഴിനടത്തിപ്പിനായി യഹോവയിലേക്ക് എങ്ങനെ നോക്കാൻ കഴിയുമെന്നും നമ്മൾ ചർച്ച ചെയ്യും.
23 നിങ്ങളുടെ സഭയിൽ നിങ്ങൾക്ക് സഹായിക്കാനാകുമോ?