ഉള്ളടക്കം
ആഴ്ച: 2016 ജൂൺ 27–ജൂലൈ 3
3 സ്നേഹത്തിന്റെ ആത്മാവിൽ പ്രശ്നങ്ങൾ പരിഹരിക്കുക
കൈമാറിക്കിട്ടിയ അപൂർണത നിമിത്തം അസ്വസ്ഥതയുളവാക്കുന്ന സാഹചര്യങ്ങൾ നേരിടേണ്ടിവരുമെന്നത് ഉറപ്പാണ്. മറ്റുള്ളവരുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ എങ്ങനെ ബൈബിൾതത്ത്വങ്ങൾ ഉപയോഗിക്കാമെന്ന് ഈ ലേഖനത്തിൽനിന്ന് നമ്മൾ മനസ്സിലാക്കും.
ആഴ്ച: 2016 ജൂലൈ 4-10
8 “പോയി സകല ജനതകളിലുംപെട്ട ആളുകളെ ശിഷ്യരാക്കിക്കൊള്ളുവിൻ”
മത്തായി 24:14-ലെ യേശുവിന്റെ പ്രാവചനികവാക്കുകൾ ഇന്ന് നിറവേറ്റുന്നത് യഹോവയുടെ സാക്ഷികൾ മാത്രമാണെന്നതിന്റെ തെളിവുകൾ ഈ ലേഖനം ചർച്ച ചെയ്യുന്നു. “മനുഷ്യരെ പിടിക്കുന്നവർ” ആകുന്നതിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നതെന്നും അത് വിശദീകരിക്കുന്നു.—മത്താ. 4:19.
ആഴ്ച: 2016 ജൂലൈ 11-17
13 നിങ്ങൾ വ്യക്തിപരമായ തീരുമാനങ്ങളെടുക്കുന്നത് എങ്ങനെയാണ്?
വ്യക്തിപരമായ തീരുമാനങ്ങളെടുക്കുമ്പോൾ നിങ്ങൾക്ക് ശരിയെന്ന് തോന്നുന്നത് മാത്രമാണോ നിങ്ങൾ ചെയ്യുന്നത്? അതോ നിങ്ങൾ മറ്റുള്ളവരോട്, അവരാണെങ്കിൽ എന്ത് ചെയ്യുമായിരുന്നു എന്നു ചോദിക്കുമോ? യഹോവയുടെ ചിന്ത കണക്കിലെടുക്കുമ്പോൾ ഏറ്റവും നല്ല തീരുമാനങ്ങൾ എടുക്കാൻ കഴിയുന്നത് എങ്ങനെയെന്ന് ഈ ലേഖനത്തിൽ ചർച്ച ചെയ്യും.
ആഴ്ച: 2016 ജൂലൈ 18-24
18 ഇപ്പോഴും ബൈബിൾ നിങ്ങളുടെ ജീവിതത്തിൽ മാറ്റങ്ങൾ വരുത്തുന്നുണ്ടോ?
സ്നാനമേൽക്കുന്നതിന് മുമ്പ് നിങ്ങൾ വലിയ മാറ്റങ്ങൾ വരുത്തിയിരിക്കാം. എന്നാൽ യഹോവയെയും യേശുവിനെയും കൂടുതൽ മെച്ചമായി അനുകരിക്കുന്നതിന് ചെറിയ മാറ്റങ്ങൾ വരുത്താൻ ഇപ്പോൾ പ്രയാസമുള്ളതായി നിങ്ങൾക്ക് തോന്നുന്നുണ്ടോ? അത് എന്തുകൊണ്ടാണ് പ്രയാസമായിരിക്കുന്നതെന്നും ഇക്കാര്യത്തിൽ ബൈബിളിന് നമ്മളെ എങ്ങനെ സഹായിക്കാനാകുമെന്നും ഈ ലേഖനത്തിൽ പഠിക്കും.
ആഴ്ച: 2016 ജൂലൈ 25-31
23 യഹോവയുടെ കരുതലുകളിൽനിന്ന് പൂർണമായി പ്രയോജനം നേടുക
നമ്മൾ ഒഴിവാക്കേണ്ട ഒരു അപകടത്തെക്കുറിച്ചും യഹോവയുടെ കരുതലുകളിൽനിന്ന് നമുക്ക് എങ്ങനെ പ്രയോജനം നേടാമെന്നും ഈ ലേഖനത്തിൽ നമ്മൾ പഠിക്കും.