ഉള്ളടക്കം
3 ആത്മാർപ്പണത്തിന്റെ മാതൃകകൾ—മ്യാൻമർ
ആഴ്ച: 2018 സെപ്റ്റംബർ 3-9
7 ആരുടെ അംഗീകാരം നേടാനാണു നിങ്ങൾ ശ്രമിക്കുന്നത്?
ഇന്ന് ഈ ദുഷ്ടലോകത്തിന്റെ അംഗീകാരം നേടാനാണു പലരും ശ്രമിക്കുന്നത്. എന്നാൽ യഹോവയുടെ അംഗീകാരമാണ് ഏറ്റവും വലുത്. യഹോവ തന്റെ വിശ്വസ്തദാസർക്ക് അതു കൊടുക്കുന്നു. അതു ലഭിക്കുന്നതിൽ നമ്മൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് എന്തുകൊണ്ടെന്ന് ഈ ലേഖനം ചർച്ച ചെയ്യും. യഹോവ എങ്ങനെയാണ് ഈ അംഗീകാരം നൽകുന്നതെന്നും നമ്മൾ പഠിക്കും. ചിലപ്പോൾ ആരും പ്രതീക്ഷിക്കാത്ത വിധത്തിലാണ് യഹോവ അതു ചെയ്യുന്നത്.
ആഴ്ച: 2018 സെപ്റ്റംബർ 10-16
12 ആരിലേക്കാണു നിങ്ങൾ നോക്കുന്നത്?
വാഗ്ദത്തദേശത്ത് പ്രവേശിക്കാനുള്ള പദവി വിശ്വസ്തനായിരുന്ന മോശയ്ക്ക് എങ്ങനെയാണു നഷ്ടപ്പെട്ടതെന്ന് ഈ ലേഖനത്തിൽ വിശദമായി ചർച്ച ചെയ്യും. മോശയ്ക്ക് എങ്ങനെയാണു തെറ്റു സംഭവിച്ചതെന്നും നമുക്ക് അത് എങ്ങനെ ഒഴിവാക്കാമെന്നും നമ്മൾ പഠിക്കും.
ആഴ്ച: 2018 സെപ്റ്റംബർ 17-23
17 “ആരാണ് യഹോവയുടെ പക്ഷത്തുള്ളത്?”
ആഴ്ച: 2018 സെപ്റ്റംബർ 24-30
22 നമ്മൾ യഹോവയ്ക്കുള്ളവരാണ്
എല്ലാ മനുഷ്യരും യഹോവയ്ക്കുള്ളവരാണ്. അതുകൊണ്ട് യഹോവ നമ്മുടെ സമ്പൂർണഭക്തി പ്രതീക്ഷിക്കുന്നു. എന്നാൽ ചിലർ ദൈവത്തോടു വിശ്വസ്തരാണെന്നു ഭാവിക്കുമ്പോൾത്തന്നെ അനുസരണക്കേടിന്റെ പാതയിലൂടെ സഞ്ചരിക്കുന്നു. ആദ്യത്തെ ലേഖനത്തിൽ കയീനെയും ശലോമോനെയും മോശയെയും അഹരോനെയും കുറിച്ചുള്ള ബൈബിൾവിവരണങ്ങളിൽനിന്ന് വിലപ്പെട്ട പാഠങ്ങൾ പഠിക്കും. യഹോവയുടെ ജനമെന്ന നിലയിൽ യഹോവയുടെ സ്വന്തമായിരിക്കാനുള്ള പദവിയോടു വിലമതിപ്പു കാണിക്കാൻ കഴിയുന്ന വ്യത്യസ്തമാർഗങ്ങളെക്കുറിച്ച് രണ്ടാമത്തെ ലേഖനത്തിൽ പഠിക്കും.
27 ‘എല്ലാ തരം ആളുകളോടും’ അനുകമ്പയുള്ളവരായിരിക്കുക