അറിയിപ്പുകൾ
● ജൂലൈയിലെ സാഹിത്യസമർപ്പണം: യഥാർത്ഥ സമാധാനവും സുരക്ഷിതത്വവും—നിങ്ങൾക്കതെങ്ങനെ കണ്ടെത്താൻ കഴിയും? 10ക. സംഭാവനക്ക്. യഥാർത്ഥ സമാധാനം ലഭ്യമല്ലാത്തിടത്ത് അതിജീവനം പുസ്‌തകം ഉപയോഗിക്കുക. (നാട്ടുഭാഷയിൽ 10ക.ക്ക് രണ്ടു പഴയ പുസ്‌തകങ്ങളോ 5ക.ക്ക് ഒരെണ്ണമോ.) ഓഗസ്‌ററ്, സെപ്‌ററമ്പർ: പഴയ 192 പേജ് പുസ്‌തകങ്ങളുളള സഭകൾക്ക് ഇംഗ്ലീഷ് രണ്ടെണ്ണം 10ക. സംഭാവനക്കും നാട്ടുഭാഷ ഒരെണ്ണം 5ക. സംഭാവനക്കും സമർപ്പിക്കാവുന്നതാണ്. (ഉപയോഗിക്കാവുന്ന പ്രസിദ്ധീകരണങ്ങൾ ഏവയെന്നറിയുന്നതിന് രാ.ശു.88/2-ലെ “അറിയിപ്പുകളും” ഇവക്ക് വരവു ലഭിക്കുന്ന വിധം അറിയുന്നതിന് രാ.ശു.88/5ഉം കാണുക.) ഒരു പകരം സമർപ്പണമായി 3ക. സംഭാവനക്ക് താഴെ പറയുന്ന ഏതെങ്കിലും മാസികാ വലിപ്പത്തിലുളള ലഘുപത്രികകളിൽ ഒരെണ്ണം ഉപയോഗിക്കാവുന്നതാണ്: ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുക!, “നോക്കൂ! ഞാൻ സകലവും പുതുതാക്കുന്നു,” എന്നേക്കും നിലനിൽക്കുന്ന ദിവ്യനാമം, പറുദീസ സ്ഥാപിക്കുന്ന ഗവൺമെൻറ്. ഒക്‌ടോബർ: ജീവൻ—ഇവിടെ വന്നതെങ്ങനെ? പരിണാമത്താലോ സൃഷ്ടിയാലോ? 30ക. സംഭാവനക്ക്. വലിപ്പം കുറഞ്ഞതിന് 15ക.
● സൊസൈററിക്ക് എഴുത്തുകൾ, ഫാറങ്ങൾ മുതലായവ അയക്കുമ്പോൾ ദയവായി പിന്നുകൾ, സ്‌റേറപ്പിളുകൾ, ക്ലിപ്പുകൾ മുതലായവ ഉപയോഗിക്കരുത്.
● ഇൻഡ്യയിൽ ലഭ്യമായ പ്രസിദ്ധീകരണങ്ങൾ:
കരുതലുളള ഒരു ദൈവമുണ്ടോ?—ഹിന്ദി, മലയാളം
വിമോചനത്തിലേക്കു നയിക്കുന്ന ദിവ്യസത്യത്തിന്റെ പാത—ഹിന്ദി
കുരുക്ഷേത്രം മുതൽ അർമ്മഗെദ്ദോൻ വരെ—നിങ്ങളുടെ അതിജീവനവും—മലയാളം
ഒരു സുരക്ഷിതഭാവി—നിങ്ങൾക്കതു കണ്ടെത്താൻ കഴിയുന്ന വിധം—മറാത്തി
ജീവിതത്തിൽ വളരെയധികംകൂടെ ഉൾപ്പെട്ടിരിക്കുന്നു—ഉർദു
ചർച്ചക്കുവേണ്ടിയുളള ബൈബിൾവിഷയങ്ങൾ—കന്നഡ
● ഇൻഡ്യയിൽ സ്‌റേറാക്ക് തീർന്നവ:
വെളിപ്പാട്—അതിന്റെ മഹത്തായ പരകോടി സമീപിച്ചിരിക്കുന്നു!—ഇംഗ്ലീഷ്
● സഭകൾ തങ്ങളുടെ 1990-ലെ വാർഷികപുസ്‌തകം, കലണ്ടർ, തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കൽ എന്നിവക്കുവേണ്ടിയുളള ഓർഡർ അയച്ചു എന്ന് നിശ്ചയപ്പെടുത്തുന്നതിന് ആവശ്യപ്പെടുന്നു.