അറിയിപ്പുകൾ
● സെപ്‌ററംബറിലെ സാഹിത്യസമർപ്പണം: 192 പേജിന്റെ പഴയ പുസ്‌തകങ്ങൾ ഉളള സഭകൾക്ക് അവ ഇംഗ്ലീഷിലുളളവ രണ്ടെണ്ണത്തിന് 10ക. സംഭാവനക്കും നാട്ടുഭാഷയിലുളളവ ഒരെണ്ണം 5ക. സംഭാവനക്കും സമർപ്പിക്കാവുന്നതാണ്. (ഉപയേഗിക്കാവുന്ന പ്രസിദ്ധീകരണങ്ങൾ ഏവയെന്നറിയുന്നതിന് രാ.ശു. 88⁄2-ലെ “അറിയിപ്പുകളും” ഇവക്ക് വരവ് ലഭിക്കുന്നതെങ്ങനെ എന്നറിയുന്നതിന് രാ.ശു. 88⁄5ഉം പരിശോധിക്കുക.) ഒരു പകരം സമർപ്പണമായി താഴെ പറയുന്ന മാസികാ വലിപ്പത്തിലുളള ഏതെങ്കിലും ലഘുപ്രതികകളിലൊന്ന് 3ക. സംഭാവനക്ക് ആകാവുന്നതാണ്: ഭൂമിയിലെ പരദീസയിൽ എന്നേക്കും ജീവിതം ആസ്വദിക്കുക!, “നോക്കൂ! ഞാൻ സകലവും പുതുതാക്കുന്നു,” എന്നേക്കും നിലനിൽക്കുന്ന ദിവ്യനാമം, പരദീസാ സ്ഥാപിക്കുന്ന ഗവൺമെൻറ് എന്നിവ. ഒക്‌ടോബർ: ജീവൻ—അത് ഇവിടെ വന്നത് എങ്ങനെ? പരിണാമത്താലോ സൃഷ്ടിയാലോ? 30ക. സംഭാവനക്ക്. വലിപ്പം കുറഞ്ഞതിന് 15ക. നവംബർ: ഉണരുക!യുടെയൊ വീക്ഷാഗോപുരത്തിന്റെയൊ രണ്ടിന്റെയുമൊ വരിസംഖ്യ. ഓരോന്നിന്റെയും വാർഷിക വരിസംഖ്യ 40ക. ആറുമാസ വരിസംഖ്യക്കും പ്രതിമാസപ്പതിപ്പിന്റെ വരിസംഖ്യക്കും 20ക. പ്രതിമാസപ്പതിപ്പുകൾക്ക് ആറുമാസ വരിസംഖ്യയില്ല. ഡിസംബർ: പുതിയലോകഭാഷാന്തരം ബൈബിളും മാസികാവലിപ്പത്തിലുളള ഒരു ലഘുപത്രികയും ചേർത്ത്. ബൈബിൾ നമ്പർ 12 (റഫറൻസ്) ഒരു ലഘുപത്രികസഹിതം ഉപയോഗിക്കുന്നിടത്ത് സംഭാവന 43ക. ആയിരിക്കും. പഴയ 1971ലെ അല്ലെങ്കിൽ 1981ലെ ബൈബിൾ പതിപ്പുകൾ ഒരു ലഘുപത്രിക സഹിതം ഉപയോഗിക്കുകയാണെങ്കിൽ സംഭാവന 38ക. ആയിരിക്കും. ജനുവരി: എന്നേക്കും ജീവിക്കാൻ പുസ്‌തകം അല്ലെങ്കിൽ ബൈബിൾ കഥാപുസ്‌തകം 30ക.ക്ക് സമർപ്പിക്കുക. വലിപ്പം കുറഞ്ഞതിന് ക.15.
●1990-ലെ കലണ്ടർ ലഭിക്കുമ്പോൾ ഒന്നാം മാസത്തിന്റെ ഒന്നാം ഞായറാഴ്‌ച “വയൽസേവനത്തിൽ പങ്കെടുക്കുക” എന്നതും മാസത്തിന്റെ രണ്ടും നാലും ശനിയാഴ്‌ചകളിൽ “മാസികാവേലയിൽ പങ്കു പററുക” എന്നതും നീക്കം ചെയ്‌തിരിക്കുന്നതായി നിങ്ങൾ കാണും. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ സാധ്യമാകുന്നിടത്തോളം എല്ലാ ശനിയാഴ്‌ചകളിലും ഞായറാഴ്‌ചകളിലും വയൽസേവനത്തിൽ പങ്കെടുക്കുകയെന്നത് പ്രസാധകരുടെ ഉചിതമായ പതിവാണ്. തീർച്ചയായും, അനേകരും ഏതാണ്ട് മാസത്തിന്റെ എല്ലാ ശനിയാഴ്‌ചകളിലും ഞായറാഴ്‌ചകളിലും ശുശ്രൂഷയിൽ പങ്കെടുത്തുകൊണ്ട് ഒരു നല്ല ദൃഷ്ടാന്തം വെക്കുന്നു.
●1990-ലെ സ്‌മാരകാഘോഷം ഏപ്രിൽ 10-ാം തീയതി ചൊവ്വാഴ്‌ച സൂര്യാസ്‌തമയത്തിനുശേഷമായിരിക്കും. ഒരു രാജ്യഹോൾ വളരെയധികം സഭകൾ ഉപയോഗിക്കുകയും മററ് സൗകര്യങ്ങൾ കണ്ടെത്തുകയു ചെയ്യേണ്ടതുളളപ്പോൾ സഹോദരൻമാർക്ക് ലഭ്യമായ ഹോളുകൾ ബുക്കുചെയ്യുകയൊ കരാർ ചെയ്യുകയൊ ചെയ്യുന്നതിനുവേണ്ടിയാണ് ഈ മുൻകൂട്ടിയുളള അറിയിപ്പ് നൽകുന്നത്.
●ലഭ്യമായ പുതിയ പ്രസിദ്ധീകരണങ്ങൾ:
ലഘുലേഖകൾ:
ബൈബിൾ വിശ്വാസ്യമായിരിക്കുന്നതിന്റെ കാരണം (T–13)—ഫ്രെഞ്ച്
യഹോവയുടെ സാക്ഷികൾ എന്തു വിശ്വസിക്കുന്നു? (T–14)—തമിഴ്, ഹിന്ദി, ഫ്രെഞ്ച്
സമാധാനമുളള ഒരു പുതിയ ലോകത്തിലെ ജീവിതം (T–15)—തമിഴ്, ഫ്രെഞ്ച്
പ്രിയപ്പെട്ട മരിച്ചവർക്ക് എന്തു പ്രത്യാശ? (T–16)—തമിഴ്, ഫ്രെഞ്ച്
●ലഭ്യമായ പ്രസിദ്ധീകരണങ്ങൾ:
യഹോവക്ക് സ്‌തുതി പാടുക—ഇംഗ്ലീഷ് (വലുത്)
വിമോചനത്തിലേക്കു നയിക്കുന്ന ദിവ്യ സത്യത്തിന്റെ പാത—മലയാളം
●സ്‌റേറാക്കില്ലാത്ത പ്രസിദ്ധീകരണങ്ങൾ:
മഹദ് ഗുരുവിനെ ശ്രദ്ധിക്കൽ—മലയാളം
“നിന്റെ രാജ്യം വരേണമേ”—മലയാളം
നിങ്ങൾക്ക് ഭൂമിയിലെ പരദീസായിൽ എന്നേക്കും ജീവിക്കാൻ കഴിയും—മലയാളം
സുവാർത്ത നിങ്ങളെ സന്തുഷ്ടരാക്കാൻ—ബംഗാളി
നിത്യജീവനിലേക്കു നയിക്കുന്ന സത്യം—ഉർദു
ബൈബിൾ യഥാർത്ഥത്തിൽ ദൈവത്തിന്റെ വചനമോ?—ഇംഗ്ലീഷ്
സന്തുഷ്ടി—അത് എങ്ങനെ കണ്ടെത്താൻ കഴിയും?—ഇംഗ്ലീഷ്
ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുക!—തെലുങ്ക്
ഒരു സുരക്ഷിത ഭാവി—നിങ്ങൾക്കെങ്ങനെ കണ്ടെത്താൻ കഴിയും?—ഹിന്ദി, തെലുങ്ക്
കരുതലുളള ഒരു ദൈവമുണ്ടോ?—ഗുജറാത്തി