“ദൈവികഭക്തി” ഡിസ്ട്രിക്ട് കൺവെൻഷൻ
1 നമുക്ക് ഈ വർഷത്തെ ഡിസ്ട്രിക്ട് കൺവെൻഷന് എത്ര നല്ല വിഷയമാണുളളത്: “ദൈവികഭക്തി”! ആദ്യമായി ഈ ആത്മീയ വിരുന്ന് സ്വീകരിക്കുന്നതിൽ നിന്ന് നമ്മെ യാതൊന്നും തടയുകയില്ല എന്ന് പൂർണ്ണമായി ഉറപ്പുവരുത്തുക. നാം എല്ലാവരും വെളളിയാഴ്ച രാവിലെ 10:20ന് സംഗീതാവതരണം ആസ്വദിക്കുന്നതിനും ആ വിധത്തിൽ തുടർന്നുവരുന്ന പരിപാടിയിൽ നിന്ന് പൂർണ്ണപ്രയോജനം അനുഭവിക്കത്തക്കവണ്ണം ശരിയായ മാനസിക നിലയിലായിരിക്കുന്നതിനും നമ്മുടെ സീററുകളിൽ ഉണ്ടെന്ന് നിശ്ചയപ്പെടുത്തുന്നതിന് ആവശ്യമായ ആസൂത്രണങ്ങൾ ചെയ്യാനുളള സമയം ഇതാണ്.
2 ഒന്നാം ദിവസത്തേക്ക് തെരഞ്ഞെടുത്തിരിക്കുന്ന വിഷയം പുറപ്പാട് 20:5-നെ അടിസ്ഥാനപ്പെടുത്തി, “സമ്പൂർണ്ണ ഭക്തി കൃത്യമായി ആവശ്യപ്പെടുന്ന ഒരു ദൈവത്തെ സേവിക്കൽ” എന്നതാണ്. യഹോവ ദൈവികഭക്തി നിഷ്കർഷിക്കുന്നതെന്തുകൊണ്ട് എന്നും നാം ദൈവികഭക്തിയുടെ രഹസ്യം മനസ്സിലാക്കേണ്ടതെന്തുകൊണ്ടെന്നും കാണിക്കുന്ന പ്രസംഗങ്ങളാൽ നാം ഉദ്ബുദ്ധരാക്കപ്പെടും.
3 ശനിയാഴ്ചത്തെ വിഷയം 1 തിമൊഥെയോസ് 6:6-നെ അടിസ്ഥാനപ്പെടുത്തി, “ദൈവികഭക്തി വലിയ ആദായത്തെ അർത്ഥമാക്കുന്നു” എന്നതാണ്. “വിശ്വസ്തനും വിവേകിയുമായ അടിമവർഗ്ഗ”ത്തോട് നമുക്ക് വിശ്വസ്തതയുണ്ടായിരിക്കേണ്ടതിന്റെ ആവശ്യം സംബന്ധിച്ച് നമ്മിൽ മതിപ്പുളവാകുകയും പിന്നീട് നമ്മുടെ കുടുംബ വൃത്തത്തിൽ നമുക്ക് എങ്ങനെ ദൈവികഭക്തിയുടെ പ്രവൃത്തികൾ പ്രകടമാക്കാമെന്ന് ഗ്രഹിക്കുകയും ചെയ്യും.
4 തീത്തോസ് 2:12-ൽ നിന്നെടുത്ത, “അഭക്തി നിരാകരിക്കയും ദൈവികഭക്തിയോടെ ജീവിക്കയും ചെയ്യൽ” എന്നതാണ് ഞായറാഴ്ചത്തെ വിഷയം. “അധർമ്മ മനുഷ്യനെ”തിരെയും ആഹാരത്തിന്റെയും കുടിയുടെയും വസ്ത്രധാരണത്തിന്റെയും വിനോദത്തിന്റെയും കാര്യത്തിൽ വഴിപിഴച്ചുപോകുന്നതിനെതിരെയും നമുക്ക് മുന്നറിയിപ്പു നൽകുന്ന കാലാനുസൃതമായ മാർഗ്ഗനിർദ്ദേശങ്ങൾ ഉണ്ടായിരിക്കും.
5 അതുകൊണ്ട് നമ്മുടെ ദൈവികഭക്തി ഈ സമ്മേളനത്തിൽ വരുന്നതിന് നമ്മെ ഉത്തേജിപ്പിക്കുകയും അതിൽനിന്ന് പൂർണ്ണപ്രയോജനം അനുഭവിക്കുന്നതിന് നമ്മെ പ്രേരിപ്പിക്കുകയും ചെയ്യട്ടെ. എന്നത്തേതിലും ഉപരി പൂർണ്ണമായി ദൈവികഭക്തിയുളള ജീവിതം നയിക്കേണ്ടതിന് നാം ശക്തിയും നിശ്ചയവുമുളളവരായി പിരിഞ്ഞുപോകട്ടെ.