പ്രത്യേക പ്രവർത്തനത്തിനുവേണ്ടി മാസികകൾ ഓർഡർ ചെയ്യുക
ഓരോ വർഷവും മെയ് ജൂൺ മാസങ്ങൾ പ്രത്യേക വീക്ഷാഗോപുര വരിസംഖ്യാ പ്രസ്ഥാനകാലമായി നീക്കിവെക്കുന്നു. ഈ കാലഘട്ടത്തിൽ നാം വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും സമർപ്പണത്തിന്റെ അത്യുച്ചങ്ങളിലെത്തുന്നു.
ഈ വർഷം മെയ്യിൽ നാം വയൽ പ്രവർത്തനങ്ങളിൽ 1,91,929 മണിക്കൂർ ചെലവഴിച്ചുവെന്നും 88,879 മാസികകൾ സമർപ്പിച്ചുവെന്നും 2,088 വരിസംഖ്യകൾ സ്വീകരിച്ചുവെന്നും നിങ്ങൾ തിരിച്ചറിയുന്നുവോ? ഇവയെല്ലാം അത്യുച്ച സംഖ്യകളാണ്.
വീക്ഷാഗോപുരവും ഉണരുക!യും വിതരണം ചെയ്യുന്നതിന് എല്ലാ പ്രസാധകരുടെയും പ്രത്യേക ശ്രമം ഉണ്ടായിരുന്നതിനു പുറമെ നമുക്ക് ആ കാലഘട്ടത്തിൽ കൂടുതൽ മാസികകൾ ആവശ്യമായിരുന്ന 996 സഹായപയനിയർമാരുടെ അത്യുച്ച പിൻതുണയും ഉണ്ടായിരുന്നു. അതുകൊണ്ട് അടുത്ത വർഷം വയൽസേവനത്തെ പിൻതാങ്ങുന്ന വർദ്ധിച്ചുവരുന്ന സംഖ്യ മൂലം അതിലും കൂടുതൽ മാസികകൾ ആവശ്യമായിരിക്കും.
കഴിഞ്ഞ കാലങ്ങളിൽ ചിലർ കേവലം തങ്ങളുടെ ഓർഡറുകൾ ഓഫീസിൽ സമയത്തിന് എത്താതിരുന്നതുമൂലം ആവശ്യത്തിനു മാസികകൾ കൈവശമില്ലാതെ പോയതിൽ നിരാശ അനുഭവിച്ചിട്ടുണ്ട്. അപ്പോൾ സഭകൾ പ്രത്യേക പ്രസ്ഥാനത്തിനുവേണ്ടി ഒരുങ്ങുമ്പോൾ, ആവശ്യമായിവരുന്ന ലക്കങ്ങളുടെ കൂടുതലായ പ്രതികൾ എത്രയെന്നു മുൻകൂട്ടികണ്ടുകൊണ്ട് ആ സമയത്തിന് വേണ്ടത്ര മുൻകൂർ ഓർഡർ ചെയ്യണം. ഇത് എത്രമാത്രം മുൻകൂട്ടി വേണം? നിങ്ങൾ കുറഞ്ഞത് മൂന്നു മാസം കഴിഞ്ഞുളളതിനുവേണ്ടി ഓർഡർ ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് ആവശ്യമായ മാസികകൾ ലഭിക്കുമെന്നു ഉറപ്പുണ്ടായിരുന്നേക്കാം.
സേവനമേൽവിചാരകൻ കാലാകാലങ്ങളിൽ സഭയുടെ മാസികയുടെ ആവശ്യങ്ങൾ പരിശോധിക്കയും ഉത്തരവാദിത്വപ്പെട്ട സഹോദരൻമാരെ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യുന്നതിന് സഹായിക്കയും ചെയ്യുന്നെങ്കിൽ അത് സഹായകമായിരിക്കും. പ്രത്യേകാവശ്യങ്ങൾ മുൻകൂട്ടിക്കാണുന്നതിന് ഉണർവുളളവരായിരിക്കയും അങ്ങനെയുളളതിനുളള ഓർഡറുകൾ ഓഫീസിൽ വേണ്ടത്ര നേരത്തെ എത്തിക്കുന്നതിന് നിശ്ചയമുളളവരായിരിക്കയും ചെയ്യുക.