വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 3/90 പേ. 4
  • ചോദ്യപ്പെട്ടി

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ചോദ്യപ്പെട്ടി
  • നമ്മുടെ രാജ്യ ശുശ്രൂഷ—1990
  • സമാനമായ വിവരം
  • നല്ല പെരുമാറ്റരീതികൾ​—⁠ദൈവജനത്തിന്റെ ഒരു സവിശേഷത
    നമ്മുടെ രാജ്യ ശുശ്രൂഷ—2001
  • ദൈവത്തിന്റെ ശുശ്രൂഷകരായ നമുക്ക്‌ അന്തസ്സുറ്റ പെരുമാറ്റം കാഴ്‌ചവെക്കാം
    2009 വീക്ഷാഗോപുരം
  • നിങ്ങളുടെ ഭവനം ലഭ്യമാക്കാൻ നിങ്ങൾക്കു കഴിയുമോ?
    നമ്മുടെ രാജ്യ ശുശ്രൂഷ—2003
  • പെരു​മാ​റ്റ​ത്തി​ലെ മര്യാ​ദ​കൾ—അവ പ്രധാ​ന​മാ​ണോ?
    യുവജനങ്ങൾ ചോദിക്കുന്നു
കൂടുതൽ കാണുക
നമ്മുടെ രാജ്യ ശുശ്രൂഷ—1990
km 3/90 പേ. 4

ചോദ്യപ്പെട്ടി

● സഭാപുസ്‌തകാദ്ധ്യയനത്തിനു ഹാജരാകുമ്പോൾ നമുക്ക്‌ എങ്ങനെ ക്രിസ്‌തീയ ശീലങ്ങൾ പ്രകടമാക്കാം?

നാം സാധാരണയായി നമ്മുടെ അയൽക്കാരാൽ നിരീക്ഷിക്കപ്പെടുന്നു. അവർ ചിലപ്പോൾ നമ്മുടെ നടത്തയെക്കുറിച്ച്‌ അഭിപ്രായം പറയുകയും പ്രതികരിക്കുകയും പോലും ചെയ്യും. (1 കൊരിന്ത്യർ 4:9 താരതമ്യപ്പെടുത്തുക.) യഹോവയുടെ ദാസൻമാർ എന്ന നിലയിൽ നാം അവരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അനുകൂലമായിരിക്കാൻ ആഗ്രഹിക്കുന്നു. (1 പത്രോസ്‌ 2:12) ഇത്‌ സഭാപുസ്‌തകാദ്ധ്യയനത്തിങ്കലെ നമ്മുടെ പ്രവർത്തനത്തോടുളള ബന്ധത്തിൽ സത്യമാണ്‌. ഇവയിൽ ഭൂരിപക്ഷവും സ്വകാര്യഭവനങ്ങളിൽവെച്ചു നടത്തപ്പെടുന്നതിനാൽ നമ്മുടെ ശീലങ്ങൾ നാം ചെയ്യുന്ന സകലത്തിൻമേലും നന്നായി പ്രതിഫലിക്കാൻ പ്രത്യേക ശ്രദ്ധ ചെലുത്തണം. പുസ്‌തകാദ്ധ്യയനത്തിനു സമീപം പാർക്കിംഗ്‌ സൗകര്യം പരിമിതമായിരിക്കുന്നിടത്ത്‌ നമ്മുടെ അയൽക്കാരനോടുളള നമ്മുടെ സ്‌നേഹം അയാൾക്ക്‌ അസൗകര്യമോ ക്ലേശമോ ഉളവാക്കത്തക്ക വിധത്തിൽ മര്യാദാരഹിതമായി നമ്മുടെ കാർ പാർക്കുചെയ്യുന്നതിൽനിന്ന്‌ നമ്മെ പിന്തിരിപ്പിക്കും.

നാം കൂടിവരുമ്പോഴെല്ലാം നാം സന്തോഷമുളളവരാണ്‌. ഇത്‌ മിക്കപ്പോഴും മീററിംഗിനു മുമ്പും പിമ്പും സജീവസംഭാഷണത്തിൽ കലാശിക്കുന്നു. (മീഖാ 2:12) നല്ല ശീലങ്ങളും മററുളളവരോടുളള പരിഗണനയും നമ്മുടെ സംഭാഷണത്തിന്റെ ശബ്‌ദവ്യാപ്‌തം ന്യായമായ തലത്തിൽ നിർത്തണമെന്ന്‌ നിർദ്ദേശിക്കും. (മത്തായി 7:12; ഗലാ. 6:10) ക്രിസ്‌തീയസ്‌നേഹം വെളിയിലൂടെ ഓടിനടക്കുന്നതിൽനിന്നും മററുളളവരുടെ വസ്‌തുക്കൾക്കു കേടുവരുത്തുന്നതിൽനിന്നും നമ്മുടെ കുട്ടികളെ തടയാൻ നമ്മെ പ്രേരിപ്പിക്കും. (സദൃ. 29:15; 1 കൊരി. 13:4, 5) ഇതിൽ പുസ്‌തകാദ്ധ്യയനം നടത്തപ്പെടുന്ന വീട്ടിലെ ആദരവോടുകൂടിയ നടത്തയും ഉൾപ്പെടും. ഏതെങ്കിലും അനുചിത നടത്ത നിരീക്ഷിക്കപ്പെടുന്നുവെങ്കിൽ, അയൽക്കാരിൽനിന്നുളള പരാതികളിലും അദ്ധ്യയനത്തിനു തന്റെ വീട്‌ അതിഥിപ്രിയത്തോടെ തുറന്നുതന്ന വീട്ടുകാരനു പ്രയാസങ്ങളിലും കലാശിക്കുന്ന പ്രശ്‌നങ്ങൾ സംജാതമാകാതിരിക്കാൻ, അല്ലെങ്കിൽ ഒരു പ്രത്യേക പുസ്‌തകാദ്ധ്യയനകൂട്ടത്തിൽ ഹാജരാകുന്നവർക്ക്‌ അസൗകര്യമുണ്ടാകാതിരിക്കാൻ സ്‌നേഹപൂർവകവും ദൃഢവുമായ ബുദ്ധിയുപദേശം കൊടുക്കുന്നതിൽ മൂപ്പൻമാർ താമസം വരുത്തരുത്‌.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക